'ഉയരെ എന്ന സിനിമയിൽ പാർവ്വതീടെ മുഖത്ത് ആസിഫലി ആസിഡൊഴിക്കുന്ന രംഗം കാണുമ്പോ എന്റെ ഉള്ള് കരിഞ്ഞു പോയി... ജിയോയുടെ ശരീരം കാണുമ്പോ. അവനിപ്പോ അനുഭവിക്കുന്ന വേദനയോർക്കുമ്പോ...എനിക്ക് ഉള്ളിലെന്തോ കത്തുന്നു...' വൈറലായി കുറിപ്പ്

കോതമംഗലത്ത് ഡിവൈഎഫ്‌ഐ നേതാവിന് നേരെ നടന്ന ആസിഡ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഭീതിയോടെയാണ് സോഷ്യല്‍ മീഡിയ സാക്ഷിയായത്. ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് പ്രസിഡണ്ട് ജിയോ പയസിന് (25) നേരെയാണ് ഇത്തരത്തിൽ ആസിഡ് ആക്രമണം നടന്നത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നിരിക്കുന്നത്. ചേലപ്പാട് മിനിപ്പടിയില്‍ വച്ചാണ് ആക്രമണം നടന്നത്. ജിയോയും പിതാവും സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി ആസിഡ് ഒഴിക്കുകയായിരുന്നു.
എന്നാൽ കുടുംബപ്രശ്‌നങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് സൂചന. കാരക്കൊമ്പില്‍ പയസ് എന്നയാളാണ് ജിയോയെ ഇത്തരത്തിൽ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആസിഡ് ആക്രണത്തില്‍ ദേഹമാസകലം പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പയസിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ വേദന പങ്കിട്ട് കുറിപ്പ് പങ്കുവയ്ക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ നിഷാന്ത് മാവിലവീട്ടില്‍. മനുഷ്യനാണെന്ന പരിഗണന പോലുമില്ലാതെ നടത്തിയ കൃത്യത്തെ അപലപിച്ച് കൊണ്ടാണ് നിഷാന്തിന്റെ കുറിപ്പ്.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
ഉയരെ എന്ന സിനിമയിൽ പാർവ്വതീടെ മുഖത്ത് ആസിഫലി ആസിഡൊഴിക്കുന്ന രംഗം കാണുമ്പോ എന്റെ ഉള്ള് കരിഞ്ഞു പോയി... ജിയോയുടെ ശരീരം കാണുമ്പോ. അവനിപ്പോ അനുഭവിക്കുന്ന വേദനയോർക്കുമ്പോ...എനിക്ക് ഉള്ളിലെന്തോ കത്തുന്നു..
DYFI എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ്
Geo Pious.
ജിയോന്റെ ദേഹത്ത് ആരോ ആസിഡ് ഒഴിച്ച് കളഞ്ഞു.
എറണാകുളത്ത് സ്വകാര്യ ആശുപത്രീല് ചികിത്സയിലാണിപ്പോ..
എന്തിനാടോ..ഇതുപോലെയൊക്കെ ചെയ്യുന്ന്..മനുഷ്യനല്ലെ..എത്ര വേദനയുണ്ടാകും..
https://www.facebook.com/Malayalivartha