കണ്ടാൽ മാന്യൻ! വിവാഹ വെബ്സൈറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി 17 പെണ്‍കുട്ടികളില്‍നിന്ന് പണം തട്ടി; പെണ്ണുകാണാൻ എത്തുമ്പോൾ പൈലറ്റാണെന്നും വിദേശത്താണെന്നുമായിരുന്നുവെന്നും പറഞ്ഞുവയ്ക്കും; ഇതിലൂടെ നിരവധി പെണ്‍കുട്ടികളെയാണ് ഇയാള്‍ ശാരീരികമായും സാമ്പത്തികമായും വഞ്ചിച്ചു, ലേഷ്യയിലും ദുബായിലും സമാന കേസുകള്‍, ടിജു ജോര്‍ജ് എന്ന പീഡന വീരനെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കണ്ടാൽ ഒറ്റനോട്ടത്തിൽ മാന്യനെന്ന് പറയുന്ന ടിജു ജോര്‍ജ് എന്ന പീഡന വീരനെകുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വിവരങ്ങൾ പുറത്ത് വന്നത്. എറണാകുളം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ഐശ്വര്യ ഡോങ്റെയുടെ മേല്‍ നോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നിരവധി പെണ്‍കുട്ടികളെയാണ് ഇയാള്‍ ശാരീരികമായും സാമ്പത്തികമായും വഞ്ചിച്ചിട്ടുള്ളത്.
എറണാകുളം സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടിജു ജോര്‍ജിനെ കുറിച്ച് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പരാതി ലഭിച്ചതോടെ ഇയാള്‍ കേരളം വിടുകയാണ് ചെയ്തത്. ബംഗളൂരുവില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ പൊലീസിന് കയ്യോടെ പിടികൂടാനായത്. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് തന്നെ . ഇതിനോടകം ടിജുവിനെതിരെ മലേഷ്യയിലും ദുബായിലും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം വിവാഹ വെബ്സൈറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി 17 പെണ്‍കുട്ടികളില്‍നിന്ന് പണം തട്ടിയ കേസില്‍ 2013ല്‍ മലേഷ്യയില്‍നിന്ന് കയറ്റി അയച്ചതാണ്. നാട്ടിലെത്തിയ ശേഷവും ഇയാള്‍ ഇതു തുടരുകയാണ് ചെയ്തത്. നിരവധി പേരുടെ പണം തട്ടിയിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. എറണാകുളം സ്വദേശിനിയായ പെണ്‍കുട്ടി സൗത്ത് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ടിജു ശാരീരികമായി പീഡിപ്പിക്കുകയും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി വ്യക്തമാക്കി.
ഇതുകൂടാതെ വിവാഹ വെബ്‌സൈറ്റിലൂടെയാണ് ടിജുവിനെ യുവതി പരിചയപ്പെടുന്നത്. മെസേജ് അയച്ച് വിവാഹത്തിനു താല്‍പ്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തതായി യുവതി പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പെണ്ണുകാണാാനെത്തിയിരുന്നു. അച്ഛന്‍ ചെറുപ്പത്തില്‍ നഷ്ടമായ യുവതി അമ്മയ്ക്കും അമ്മമ്മയ്ക്കുമൊപ്പമായിരുന്നു താമസമെന്നും പൈലറ്റാണെന്നും വിദേശത്താണെന്നുമായിരുന്നു ഇയാള്‍ ഇവരെ പറഞ്ഞ് ധരിപ്പിച്ചത്. പൈലറ്റിന്‍്റേതെന്ന് തോന്നിപ്പിക്കുന്ന യൂണിഫോമിലുള്ള ഫോട്ടോ കാണിച്ചായിരുന്നു യുവാവ് പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും വിശ്വാസ്യത നേടിയെടുത്തത്.
ഡിസംബര്‍ ആദ്യമാണ് വിവാഹാലോചന നടന്നത്. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നും പറയുകയും ചെയ്തു. തനിക്ക് ബന്ധുക്കളുമായി കാര്യമായ അടുപ്പമില്ലാത്തതിനാല്‍വ്യക്തമാക്കിയത് പറഞ്ഞിരുന്നത്. ഇതിനിടെ പിറന്നാള്‍ പാര്‍ട്ടിക്കെന്ന പേരില്‍ കുമ്ബളത്തുള്ള റിസോര്‍ട്ടിലേക്ക് പെണ്‍കുട്ടിയെ വിളിച്ച് വരുത്തുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.
അതോടൊപ്പം തന്നെ ഒരു തവണ കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത് ബലം പ്രയോഗിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ആത്മഹത്യാ ഭീഷണി മുഴക്കിയെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയിൽ പറയുന്നത്. പിന്നീട് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ക്ക് ഗര്‍ഭിണിയായ ഭാര്യയുണ്ടെന്നും ചേര്‍ത്തലയിലാണ് ഇരുവരും താമസമെന്നും അറിയാൻ കഴിഞ്ഞു.
വഞ്ചിക്കുകയാണെന്ന് അറിഞ്ഞതോടെയാണ് യുവതി പരാതി നല്‍കിയത് തന്നെ. സാമ്പത്തിക സഹായം ചെയ്തു നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടി പറയുന്നു. ഇയാള്‍ക്ക് ബാങ്കില്‍ ലോണടയ്ക്കാനുണ്ടെന്നു പറഞ്ഞപ്പോള്‍ 25 പവന്‍ സ്വര്‍ണം കൊടുത്തു. പിന്നീട് പരാതി നല്‍കുമെന്നു വന്നതോടെ പത്തു പവന്‍ സ്വര്‍ണം മടക്കി നല്‍കുകയായിരുന്നത്രെ. പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha