Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ഇത്രയും പ്രതീക്ഷിച്ചില്ല... തനിക്കെങ്ങനെ ലുട്ടാപ്പി എന്ന പേര് വീണു തുറന്നടിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എ. റഹീം; ലുട്ടാപ്പി ജനകീയന്‍, അങ്ങനെ ആരെങ്കിലും വിളിച്ചാല്‍ നെഗറ്റീവായി കാണുന്നില്ല; അവര്‍ വിളിക്കുന്നത് പോപ്പുലറായ കഥാപാത്രത്തെ

15 APRIL 2021 08:37 AM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയക്കാരെ മലയാളികളും എതിരാളികളും കളിയാക്കി പല ഇരട്ട പേരും വിളിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ സജീവമായതോടെ ആ ഇരട്ടപ്പേര് ഉപയോഗിച്ചായിരിക്കും അറ്റാക്ക് നടത്തുന്നത്.

ഇതില്‍ പല രാഷ്ട്രീയ നേതാക്കള്‍ക്കും അമര്‍ഷമുണ്ടെങ്കിലും ആരും മിണ്ടാറില്ല. മുമ്പ് സുരേഷ് ഗോപിയും നടന്‍ കൃഷ്ണകുമാറുമൊക്കെ ഈ ഇരട്ടപ്പേര് അഭിമാനകരമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എ. റഹീം രംഗത്തെത്തിയിരിക്കുകയാണ്.

 



തന്നെ ലുട്ടാപ്പിയെന്ന് ആരെങ്കിലും വിളിച്ചാല്‍ അതൊരു നെഗറ്റീവായി കാണുന്നില്ലെന്നാണ് എ.എ. റഹീം പറയുന്നത്. ഞാന്‍ അതിനെ അവഗണിക്കുന്നു എന്നത് ഒരു ഭാഗം. അവര്‍ വിളിക്കുന്നത് ഒരു പോപ്പുലാറായ ഒരു കഥാപാത്രത്തെയാണെന്നും അദ്ദേഹം പറഞ്ഞു. വിഷുവിനോട് അനുബന്ധിച്ച് സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയിലാണ് റഹിം ഇക്കാര്യം പറഞ്ഞത്.

മുല്ലപ്പള്ളിയുടെ ജാഥയുമായി ബന്ധപ്പെട്ടാണ് തനിക്ക് ആ പേര് വീണത്. ലുട്ടാപ്പിയെന്ന കഥാപാത്രത്തിന്റെ നിറം മാറ്റാന്‍ ഒരു ശ്രമം നടന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. ഇതിനെതിരെ കേരളത്തില്‍ ഒരു ജനകീയ മൂവ് മെന്റ് ഉയര്‍ന്ന് വന്നു. ഇതേസമയത്താണ് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുല്ലപ്പളളിയെ കൊണ്ടു വന്നത്.

 

 



ഈ സമയം നടന്ന മുല്ലപ്പള്ളിയുടെ ജാഥയ്ക്ക് ഒരു ജനപിന്തുണയും ഉണ്ടായിരുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ ലുട്ടാപ്പിക്ക് വേണ്ടി പ്രതിഷേധം ഉയര്‍ത്തി.

ആ സമയം ലുട്ടാപ്പിയെ വിളിക്കൂ... കോണ്‍ഗ്രസിനെ രക്ഷിക്കൂ... എന്നൊരു പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതോടെയാണ് തനിക്ക് ലുട്ടാപ്പിയെന്ന് പേര് വീണത്. സോഷ്യല്‍ മീഡിയ സ്വതന്ത്രമായ തെരുവാണ്. അവിടെ പല തരത്തിലുള്ള ആളുകളുണ്ടാകുമെന്നും റഹിം പറഞ്ഞു.

 



തന്നെ ചാണക സംഘിയെന്ന് വിളിച്ചോളൂവെന്നും ഗുരുദേവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്നും സുരേഷ് ഗോപി മുമ്പ് വ്യക്തമാക്കിയിരുന്നു. ചിലര്‍ വസിക്കുന്ന പോലെ മറ്റ് മാലിന്യങ്ങള്‍കൊണ്ട് മെഴുകിയ തറയിലല്ല നമ്മുടെ വാസം. അത് ചാണകം മെഴുകിയതാണെന്നും സുരേഷ് ഗോപി പറഞ്ഞു.

കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപി ഇതു പറഞ്ഞത്. ഞാന്‍ ലോകം മുഴുവന്‍ ആരാധകനുള്ള, വിശ്വസിക്കാന്‍ കൊള്ളാമെന്ന് കരുതുന്ന ഒരു നേതാവായ നരേന്ദ്രമോദിയുടെ പടയാളി തന്നെയാണ്. അതിനെ എന്ത് പേരിട്ട് വിളിച്ചാലും കുഴപ്പമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

 

 



ഇടതുപക്ഷം 45 വര്‍ഷം കോഴിക്കോട് ഭരിച്ചിട്ടുണ്ട്. നന്മയുടെ നഗരമെന്നാണ് എസ്.കെ കോഴിക്കോടിനെ വിശേഷിപ്പിച്ചത്. ആ നന്മയുടെ നഗരത്തില്‍ നിന്ന് അല്‍പം കുടിവെള്ളം കിട്ടിയിട്ട് മരിച്ചാല്‍ മതിയെന്ന് എം.ടി വാസുദേവന്‍നായരെ കൊണ്ട് പറയപ്പിച്ച ഭരണമാണിത്. എന്നിട്ട് ഇപ്പോഴും കുടിവെള്ളം തരാമെന്ന ഇടതിന്റെ പറച്ചിലിന് ഒരു കുറവുമില്ലെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

നടന്‍ കൃഷ്ണകുമാറിനേയും ചാണകം എന്ന് വിളിച്ച് എതിരാളികള്‍ കളിയാക്കിയിരുന്നു. കൃഷിയിടങ്ങളിലെല്ലാം കാലി വളമാണ് ഉപയോഗിക്കുന്നതെന്നും അതില്‍ തന്നെ പശുവിന്റെ ചാണകമാണ് ഏറ്റവും കൂടുതലായി വളമായി ഇടുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഇതാണ് അരിയാവും മറ്റ് ഭക്ഷ്യവസ്തുക്കളായും മാറുന്നതെന്നും അദ്ദേഹം പറയുന്നു.

 



ഓരോ വ്യക്തിയിലും ചാണകമുണ്ട്. ഓരോ വ്യക്തിയെയും എടുത്തുനോക്കുക. അവരില്‍ ചാണകമുണ്ട്. അപ്പോള്‍ ഈ ചാണകം എന്ന് പറഞ്ഞാല്‍... ഞാനും ചാണകം, നിങ്ങളും ചാണകം, ഇതിനകത്ത്... നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചാണകമാകാം... സംഘി ചാണകമുണ്ട്, കൊങ്ങി ചാണകമുണ്ട്. കമ്മി ചാണകമുണ്ട്, സുടാപ്പി ചാണകമുണ്ട്. ഏത് ചാണകം വേണമെന്ന് അവര്‍ക്ക് ചൂസ് ചെയ്യാം. ചാണകത്തെ പറ്റി എനിക്ക് പറയാനുള്ളത് ഇതാണ്. നമ്മള്‍ എല്ലാവരും ചാണകമാണ്. ചാണകമേ ഉലകം എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (4 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (5 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (5 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (5 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (8 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (8 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (8 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (9 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (9 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (9 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (9 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (9 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (10 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (10 hours ago)

Malayali Vartha Recommends