കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി

വിദ്യാര്‍ഥി പ്രേക്ഷോഭത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അമേരിക്കന്‍ ചരിത്രകാരനായ ഹൊവാര്‍ഡ് സിന്നിന്റെ ഒരു ക്വോട്ട് ആണ് മുരളി ഗോപി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
'ദേശസ്‌നേഹം എന്നത് സര്‍ക്കാരിനോടുള്ള വിധേയത്വമല്ല. സര്‍ക്കാര്‍ നിലകൊള്ളുമെന്ന് കരുതപ്പെടുന്ന തത്വങ്ങളോടുള്ള വിധേയത്വമാണ് ദേശസ്‌നേഹം', എന്നാണ് മുരളി ഗോപി പങ്കുവച്ചിരിക്കുന്ന ഹൊവാര്‍ഡ് സിന്‍ ക്വോട്ട്. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പോസ്റ്റില്‍ പറഞ്ഞിട്ടില്ലെങ്കിലും അതിനോടുള്ള പ്രതികരണം എന്ന നിലയില്‍ തന്നെയാണ് ആളുകള്‍ ഇതിനെ എടുത്തിരിക്കുന്നതെന്ന് കമന്റ് ബോക്‌സ് നോക്കിയാല്‍ മനസിലാവും.
സിജെപിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിശ്ചയിച്ചിരുന്ന മൂന്നാം വട്ട ചര്‍ച്ചക്ക് തൊട്ട് മുന്‍പാണ് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി പ്രഖ്യാപിച്ചത്. ഇേേപ്പാഴത്തെ സംഭവങ്ങളില്‍ താന്‍ അതീവ ദുഖിതനാണെന്നും ദേശ വിരുദ്ധ ശക്തികള്‍ക്ക് രാജ്യത്തെ വിട്ടുകൊടുക്കാതിരിക്കാനാണ് രാജിയെന്നും സമൂഹമാധ്യമത്തിലിട്ട വിശദമായ കുറിപ്പില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ വിശദീകരിച്ചു. അതേസമയം ഇത് വിദ്യാര്‍ത്ഥികളുടെ വിജയമാണെന്നും ക്രമക്കേടില്‍ മനംനൊന്ത് ജീവത്യാഗം ചെയ്തവര്‍ക്ക് നീതി കിട്ടിയെന്നും സിജെപി പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























