മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി

പുള്ളാവൂരില്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി. ബാലുശ്ശേരി ഉണ്ണികുളം സ്വദേശി കിരണിനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. കോഴിക്കോട് പുള്ളാവൂരിലെ ലോഡ്ജ് വളഞ്ഞാണ് പ്രതിയെ എലത്തൂര്‍ പൊലീസ് കുടുക്കിയത്. ലോഡ്ജില്‍ പ്രതിയോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ കുട്ടിയെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടികളെ ഉപയോഗിച്ച് ലഹരി കച്ചവടം നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.
https://www.facebook.com/Malayalivartha

























