ജഗന്‍ യൂസഫലിയെ വെട്ടി; ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങാനായി ലുലു ഗ്രൂപ്പിന് 13.83 ഏക്കര്‍ ഭൂമി അനുവദിച്ച തീരുമാനം റദ്ദാക്കി

ജഗന്‍ യൂസഫലിയെ വെട്ടി, ആന്ധ്രയില്‍ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ച തീരുമാനം റദ്ദാക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങാനായി ലുലു ഗ്രൂപ്പിന് 13.83 ഏക്കര്‍ ഭൂമി അനുവദിച്ച ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിന്റെ തീരുമാനം ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം റദ്ദാക്കി.
ഏക്കറിന് 50 കോടിരൂപ മതിപ്പുവിലയുള്ള ഭൂമി മാസം 4.51 ലക്ഷം രൂപ പാട്ടത്തിനാണ് 2017 ജൂലായില്‍ ലുലു ഗ്രൂപ്പിനു നല്‍കിയത്. 2200 കോടി ചെലവില്‍ സമ്മേളനഹാളുകള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, കച്ചവടകേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ പണിയുന്നതിനാണ് ഭൂമി കൊടുത്തത്. അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ ഭരണകക്ഷി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു. പദ്ധതി ലേലംകൊള്ളാനെത്തിയ ഏക കക്ഷിയായ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിലൂടെ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് നായിഡു സര്‍ക്കാര്‍ നടത്തിയതെന്ന് മന്ത്രിസഭാ യോഗം ആരോപിച്ചു. കൃഷ്ണ ജില്ലയിലെ ജഗ്ഗിയാഫ്‌പേട്ടില്‍ 498.93 ഏക്കര്‍ ഭൂമി നായിഡുവിന്റെ ബന്ധുവിന്റെ കമ്പനിക്ക് അനുവദിച്ച തീരുമാനവും മന്ത്രിസഭായോഗം റദ്ദാക്കി.
https://www.facebook.com/Malayalivartha


























