Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

അത്രയ്ക്കായാല്‍ പറ്റില്ല... ചാനല്‍ചര്‍ച്ച ബഹിഷ്‌ക്കരിച്ച് ഏഷ്യാനെറ്റിന്റെ റേറ്റിംഗ് ഇടിച്ച സംഭവത്തിന് പിന്നാലെ നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങി സിപിഎം; ഇടതുപക്ഷത്തിനെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു എന്നാരോപിച്ച് ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു

15 APRIL 2021 09:36 AM IST
മലയാളി വാര്‍ത്ത

സിപിഎമ്മും ഏഷ്യാനെറ്റും തമ്മിലുള്ള ആത്മബന്ധം മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. എത്ര പ്രാവശ്യമാ ബിനുവിന്റെ ചോദ്യം കേട്ട് സഖാക്കള്‍ ചാനല്‍ ചര്‍ച്ച ബഹിഷ്‌ക്കരിച്ചത്.

സിപിഎമ്മുകാരില്ലെങ്കില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കാതെ വന്നതോടെ റേറ്റിംഗും ഇടിഞ്ഞു. മാത്രമല്ല ഏഷ്യാനെറ്റ് കാണരുതെന്ന വ്യാപക പ്രചാരണവും സഖാക്കള്‍ നടത്തി. ഇതോടെ ഏഷ്യാനെറ്റ് മാനേജ്‌മെന്റ് സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തി കോപ്രമൈസായി. അവസാനം ചാനല്‍ ചര്‍ച്ചകള്‍ക്കിടെ സിപിഎം നേതാക്കള്‍ തന്നെയാണ് കോപ്രമൈസ് രഹസ്യങ്ങള്‍ പുറത്തുവിട്ട് നാണം കെടുത്തിച്ചത്.

 



ഇപ്പോഴിതാ ഏഷ്യാനെറ്റിനെതിരെ നേരിട്ടുള്ള അങ്കത്തിനാണ് സഖാക്കള്‍. കണ്ണൂരിലെ സഖാക്കളാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്. മന്‍സൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെരെ ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി എല്‍ ഡി എഫ്.

ചാനലിലെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അറിയിച്ചു. ഇടതുപക്ഷത്തിനെതിരെ ചാനല്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് നേതൃത്വം മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.

 

 



ഇടതുപക്ഷത്തിനെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ഏഷ്യാനെറ്റ് രാഷ്ട്രീയക്കളി നടത്തുകയാണെന്ന് എം വി ജയരാജന്‍ ആരോപിച്ചു. ഇന്ന് രാവിലെ ഏഷ്യാനെറ്റ് കണ്ണൂര്‍ ബ്യൂറോ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രചരിപ്പിച്ച കല്ലുവെച്ച നുണയാണ് ഇത്തരമൊരു മാര്‍ച്ച് നടത്താന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ആ വാര്‍ത്തയില്‍ ഏഷ്യാനെറ്റ് റീഡര്‍, ഉച്ചയ്ക്ക് ശേഷം 2:20ന് പറഞ്ഞത് മന്‍സൂര്‍ കേസിലെ നാലാം പ്രതി ശ്രീരാഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ്. കാറില്‍ വെച്ചാണ് ഞാന്‍ ഇത് കേട്ടത്. ഇനി അടുത്തതായി എം വി ജയരാജന്‍ മരണപ്പെട്ടതായി വാര്‍ത്ത ഏഷ്യാനെറ്റില്‍ വരുമോയെന്ന് തോന്നിയെന്നും എം.വി ജയരാജന്‍ പറഞ്ഞു.

 



പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സമാധാന സന്ദേശ യാത്രയുമായി എല്‍ഡിഎഫ് നേരത്തെ രംഗത്തെത്തിയിരുന്നു. അക്രമമുണ്ടായാല്‍ തിരിച്ചടിക്കലല്ല സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും സമീപനമെന്ന് എം.വി ജയരാജന്‍ പറഞ്ഞു.

മന്‍സൂര്‍ വധത്തെ തുടര്‍ന്ന് സിപിഎം സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമണമാണ് നടന്നതെന്ന് എം.വി ജയരാജന്‍ പറഞ്ഞു. ലീഗിന്റെ ആക്രമണം ഉണ്ടായപ്പോഴെല്ലാം നാട്ടില്‍ സമാധാനം പുലരാന്‍ വേണ്ടി സിപിഎം പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചു. ഏത് പാര്‍ട്ടിയില്‍പ്പെട്ട ആളായാലും രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെടാന്‍ പാടില്ലെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



മുസ്ലീം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള മേഖലയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ആദ്യം ആക്രമിക്കപ്പെട്ടതെന്ന് ജയരാജന്‍ ആരോപിച്ചു. സിപിഎം പ്രവര്‍ത്തകനായ ഷിനാസിനെ ലീഗുകാര്‍ തട്ടിക്കൊണ്ടുപോയി. ഷിനാസിനെ തേടി സിപിഎം പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് സംഘര്‍ഷവും അക്രമവും ദൗര്‍ഭാഗ്യകരമായ മരണവും ഉണ്ടായതെന്ന് പറഞ്ഞ ജയരാജന്‍ യുഡിഎഫും മാദ്ധ്യമങ്ങളും സിപിഎമ്മിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും വ്യക്തമാക്കി.

ഏഷ്യാനെറ്റിനെതിരെ നടക്കുന്ന പ്രതിഷേധ മാര്‍ച്ച് എങ്ങനെ അവസാനിക്കുമെന്ന് അറിയില്ല. ഏഷ്യാനെറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്. എന്തായാലും ഏഷ്യാനെറ്റിനെതിരെ നടക്കുന്ന പ്രതിഷേധ മാര്‍ച്ച് മറ്റ് ചാനലുകളും പത്രങ്ങളും നല്‍കുമോന്ന് കണ്ടറിയാം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (4 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (5 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (5 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (5 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (8 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (8 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (8 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (9 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (9 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (9 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (9 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (9 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (10 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (10 hours ago)

Malayali Vartha Recommends