Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

26 ലക്ഷം പോയ പോക്ക്... തെരഞ്ഞെടുപ്പിന് അഞ്ചിന്റെ കാശില്ലാതെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ക്ഷ, ണ്ണ വരച്ചപ്പോള്‍ സുരേന്ദ്രന്‍ ചെലവിട്ടത് കാല്‍ കോടിക്ക് മുകളിലെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ വിലയിരുത്തല്‍; ആ പുകഴത്തല്‍ പണിയാകുമെന്ന് കണ്ട് തിരിച്ചടിച്ച് സുരേന്ദ്രന്‍

15 APRIL 2021 09:49 AM IST
മലയാളി വാര്‍ത്ത

ഇന്നത്തെ കാലത്ത് ലക്ഷങ്ങളൊന്നും ഒന്നുമല്ല. ഒരാള്‍ക്ക് ഒരു നേരത്തെ ആഹാരം വാങ്ങിക്കൊടുക്കണമെങ്കില്‍ പോലും പത്തുമുന്നൂറ് രൂപയാകും. ആ നിലയ്ക്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിക്ക് എത്രപേരെ ഊട്ടണം. എത്ര പ്രചാരണം നടത്തണം.

ലക്ഷക്കണക്കിന് രൂപ ദിവസവും ആകുമെന്നിരിക്കെ കണക്ക് കുറയ്ക്കാനായി അവര്‍ ചില പൊടികൈകള്‍ നടത്തും. യഥാര്‍ത്ഥ കണക്ക് കൊടുത്താല്‍ തെരഞ്ഞെടുപ്പില്‍ നിന്നും സ്ഥാനാര്‍ത്ഥി ഔട്ടാകും.

 



ഇങ്ങനെ പണമുള്ളവര്‍ പല തന്ത്രങ്ങള്‍ പയറ്റുമ്പോള്‍ അഞ്ചിന്റെ പൈസ കൈയ്യിലില്ലാത്ത പാര്‍ട്ടികളുമുണ്ട്. ഒരിടത്തും അധികാരത്തിലില്ലാത്ത കോണ്‍ഗ്രസിന്റെ കാര്യമായിരുന്നു കഷ്ടം. ഫ്‌ളക്‌സടിക്കാന്‍ പോലും പൈസയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ പറഞ്ഞു. ഇപ്പോഴിതാ ബിജെപി അധ്യക്ഷന്റെ പേരില്‍ ഒരു വിവാദം വന്നിരിക്കുകയാണ്.

കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ മുന്‍പന്‍ കെ സുരേന്ദ്രനെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇരുപത്താറ് ലക്ഷത്തിലധികം രൂപ സുരേന്ദ്രന്‍ ചെലവിട്ടതായാണ് തെരഞ്ഞെടുപ്പ് നിരീക്ഷകന്റ കണക്ക്. എന്നാല്‍ അധികൃതരുടെ കണക്കില്‍ തെറ്റ് പറ്റിയിട്ടുണ്ടെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. സുരേന്ദ്രനെ ബോധപൂര്‍വം കുടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ബിജെപി ആക്ഷേപം.

 



അതേസമയം സംസ്ഥാന ബിജെപിക്ക് ക്ഷീണമാകുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തായി. കേരളത്തില്‍ ബിജെപിക്ക് വളര്‍ച്ചയില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തലത്രെ. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പേ കോണ്‍ഗ്രസില്‍ നിന്നടക്കം നിരവധി നേതാക്കള്‍ ബിജെപിയിലെത്തുമെന്ന പ്രഖ്യാപനങ്ങള്‍ വെറുതെയായതിന്റെ നിരാശയിലാണ് ബിജെപി കേന്ദ്ര നേതൃത്വം.

സംസ്ഥാനത്ത് ബിജെപിയ്ക്ക് ജനകീയ അടിത്തറയില്ലാത്തതാണ് കാരണമെന്നും ആര്‍എസ്എസിന്റെയും പോഷകസംഘടനകളുടെയും പ്രവര്‍ത്തകര്‍ മാത്രമാണ് ബിജെപിയിലുള്ളതെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

 

 



തെരഞ്ഞെടുപ്പിനു മുന്‍പ് മുതിര്‍ന്ന നേതാക്കളടക്കം പലരും ബിജെപി പാളയത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാദിച്ചിരുന്നു. എന്നാല്‍ ചുരുക്കം ചില പ്രാദേശിക നേതാക്കളൊഴികെ ആരും ബിജെപിയിലെത്തിയില്ല.

സംഘടന വളരുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ ജനകീയ അടിത്തറ ഇപ്പോഴും ശക്തമല്ലെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. പാര്‍ട്ടി വളരാന്‍ ജനകീയ പങ്കാളിത്തമുണ്ടാകണമെന്നും ബിജെപിയുടെ രാഷ്ട്രീയ സ്വഭാവം നഷ്ടമാകാനുള്ള കാരണം ഇതാണെന്നും ബിജെപി കേന്ദ്രനേതൃത്വം വിലയിരുത്തിയതായി ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു.

 

 



തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊച്ചിയിലെത്തിയ അമിത് ഷായും ഇക്കാര്യം യോഗത്തില്‍ സൂചിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെയുള്ളവരില്‍ ആര്‍എസ്എസ് ബന്ധമില്ലാത്ത നാലോ അഞ്ചോ പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സംഘപരിവാറുമായി ബന്ധമില്ലാത്തവര്‍ ബിജെപിയില്‍ എത്തുന്നില്ലെന്നതിന്റെ തെളിവാണ് ഇതെന്ന തരത്തിലായിരുന്നു അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

കേരളത്തിനു പുറത്തു എല്ലാ സംസ്ഥാനങ്ങളിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു പുറത്തുള്ളവരും ബിജെപിയിലേയ്ക്ക് എത്തുന്നുണ്ടെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇതു സംഭവിക്കുന്നില്ല. ബിജെപി ആര്‍എസ്എസിന്റെ നിഴലില്‍ നിന്നു പുറത്തു വരണമെന്നും ബഹുജന പ്രസ്ഥാനമായി വളരണമെന്നുമാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (4 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (5 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (5 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (5 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (8 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (8 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (8 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (9 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (9 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (9 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (9 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (9 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (9 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (10 hours ago)

Malayali Vartha Recommends