Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... പിസി ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ കൂട്ടായ്മ രംഗത്ത് മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്തി ശത്രുവാക്കുന്ന ക്രിമിനല്‍ പ്രവൃത്തിയാണ് പിസി ജോര്‍ജ് ചെയ്തിരിക്കുന്നത്; സൗഹാര്‍ദ്ദ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന ജോര്‍ജിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം

15 APRIL 2021 10:42 AM IST
മലയാളി വാര്‍ത്ത

പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെ സംയുക്ത പ്രസ്താവനയുമായി രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മാദ്ധ്യമ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നും കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുമുള്ള പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സംയുക്ത പ്രസ്താവന.

 



നിരന്തരമായി വിദ്വേഷ പ്രസംഗം നടത്തുന്ന ജോര്‍ജിനെതിരെ ആഭ്യന്തര വകുപ്പ് നിയമനടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ആനി രാജ, കെ.അജിത, ലതിക സുഭാഷ്, ഡോ ജെ.ദേവിക, കെ.കെ.കൊച്ച്, മേഴ്‌സി അലക്‌സാണ്ടര്‍, മനില സി.മോഹന്‍, വിജി പെണ്‍ കൂട്ട്, ദീദി ദാമോദരന്‍, അഡ്വ. രശ്മിത രാമചന്ദ്രന്‍, തുടങ്ങിയ പ്രമുഖരാണ് പ്രസ്താവനയില്‍ ഒപ്പു വച്ചിരിക്കുന്നത്.

നിരന്തരമായ വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ നിയമ നടപടി സ്വീകരിക്കണം രാഷ്ട്രീയസാംസ്‌കാരികസാമൂഹികമാധ്യമ രംഗങ്ങളിലുള്ളവര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനരാജ്യത്തെ ശാന്തവും, വര്‍ഗീയ ലഹളകള്‍ സംഭവിക്കുന്നതില്‍ നിന്ന് വിമുക്തവുമായ ഒരു സംസ്ഥാനമാണ് കേരളം.

 



നിരവധി രാഷ്ട്രീയമായ പ്രശ്‌നങ്ങള്‍ നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും മത വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുന്നതിനോട് യാതൊരുവിധ താത്പര്യവും ഇല്ലാത്ത ജനങ്ങളാണ് കേരളത്തിലേത്.എന്നാല്‍ 2021 ഏപ്രില്‍ 11 ഞായര്‍, തൊടുപുഴയില്‍ നടന്ന ഒരു സെമിനാറില്‍ പൂഞ്ഞാറിലെ എം എല്‍ എയും ഇപ്പോള്‍ വീണ്ടും ജനവിധി തേടിയിരിക്കുന്നതുമായ ശ്രീ പി സി ജോര്‍ജ് നടത്തിയ പ്രസംഗം തീര്‍ത്തും അസത്യവും നാട്ടിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നതുമാണ്.

സുപ്രീംകോടതിയും പൊലീസും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്നും, 2030ല്‍ രാജ്യം മുസ്ലിം രാഷ്ട്രം ആക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പു നടത്തുന്ന സംഘടനകള്‍ ഉണ്ടെന്നും ഇതെല്ലാം തടയുന്നതിന് വേണ്ടി ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രം ആയി പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പ്രസംഗിച്ചു.

പി സി ജോര്‍ജ് ഇതിനു മുമ്പും ദളിത് വിരുദ്ധതയും മുസ്ലിം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും മുഖമുദ്രയാക്കി വിവിധ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ ആക്രമിച്ചിട്ടുണ്ട്.

 



ഫാസിസ്റ്റ് കാലഘട്ടത്തില്‍ ഭീകരമായ ജാതി മത ധ്രുവീകരണങ്ങള്‍ നടത്തിക്കൊണ്ട് രാജ്യത്തെ വിഭജിക്കാന്‍ കൂട്ട് നില്‍ക്കുന്ന സംഘ്പരിവാറിന്റെ പാളയത്തിലെത്താന്‍ പിസി ജോര്‍ജ് നമ്മുടെ രാജ്യത്തെ ലിഖിതമായ ഭരണഘടനയേയും , ക്രിമിനല്‍ നടപടി ചട്ടങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് നാട്ടിലെ മുസ്ലിം സമൂഹത്തെ മുഴുവന്‍ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്തി ശത്രുവാക്കുന്ന ക്രിമിനല്‍ പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്.

മത സൗഹാര്‍ദ്ദത്തെ തകര്‍ത്തുകൊണ്ട് മുസ്ലിം സമൂഹത്തിനെതിരെ കലാപം നടത്താന്‍ പ്രേരിപ്പിക്കുന്ന വാക്കുകളാണിത്. ആയതിനാല്‍ നമ്മുടെ നാടിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന പി സി ജോര്‍ജിനെതിരെ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇങ്ങനെയാണ് പ്രസ്താവന അവസാനിക്കുന്നത്.

 

 


തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്നാണ് പി.സി. ജോര്‍ജ് എം.എല്‍.എ. വിവാദ പ്രസ്താവന നടത്തിയത്. 2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയതെന്നും തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഞാന്‍ പറയും സുപ്രീം കോടതി വിധി തെറ്റാണെന്ന്. എങ്ങോട്ട് പോകുന്നുവെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റമാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഇതിനെതിരെയാണ് സംഘടനകള്‍ രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (4 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (5 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (5 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (5 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (8 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (8 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (8 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (9 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (9 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (9 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (9 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (9 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (9 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (10 hours ago)

Malayali Vartha Recommends