Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

സിപിഎമ്മിലെ കുലംകുത്തികള്‍ പരസ്പരം കുത്തിമരിക്കുന്നു ഈ നീക്കങ്ങള്‍ പാര്‍ട്ടിയുടെ സര്‍വ്വ നാശത്തിന്

15 APRIL 2021 09:57 AM IST
മലയാളി വാര്‍ത്ത

കുലംകുത്തികള്‍ പരസ്പരം കുത്തിമരിക്കുന്ന കാഴ്ചയാണോ കേരളത്തിലെ സിപിഎമ്മില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണനും പി ജയരാജനും ഇപി ജയരാജനും ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ പരസ്പരം പാരവെച്ചും പണികൊടുത്തും സ്വയം കുഴിതോണ്ടുകയായിരുന്നോ നിലവിലെ സിപിഎം സര്‍ക്കാര്‍ ഭരണകാലത്ത്.

സിപിഎം കണ്ണൂര്‍ ലോബിയ്ക്കുള്ളില്‍ കഴിഞ്ഞ് ഒരു പതിറ്റാണ്ടിനുള്ളില്‍ ഉയിരെടുത്ത പാരയും പോരും പകതീര്‍ക്കലുമാണ് സിപിഎമ്മിന് തീരാത്ത പ്രതിസന്ധിയായി മാറിയത്.

 



പിണറായി വിജയനെക്കാള്‍ കണ്ണൂര്‍ സിപിഎമ്മിനുള്ളില്‍ പി ജയരാജന്‍ വളര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണമനും ചേര്‍ന്ന് ജയരാജനെ ഒതുക്കി.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെയ്പ്പിച്ച് പി ജരാജനെ വടകരയില്‍ മത്സരിപ്പിച്ചു. അകത്തും പുറത്തും പാരയായി മാറിയതോടെ സിപിഎം കളിയില്‍ ജയരാജന്‍ നാണം കെട്ടു തോറ്റു. കളത്തില്‍ തോറ്റ ജയരാജന് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ നല്‍കിയില്ലെന്നു മാത്രമല്ല അര്‍ഹമായ ഒരു പണിയും പാര്‍ട്ടി കൊടുത്തില്ല.

 



പിജെ ആര്‍മിയുടെ സുഖിപ്പിക്കല്‍ ഓണ്‍ലൈനില്‍ കണ്ട് ജയരാജന്‍ വീട്ടില്‍ ഒതുങ്ങി. കണ്ണൂരിലെ സിപിഎം ഓഫീസില്‍ കിടന്ന് അവിടെ ജീവിതം ഉഴിഞ്ഞുവെച്ച് കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്തിയ ജയരാജന് പിന്നീട് പാര്‍ട്ടി ഓഫീസിലേക്ക് പ്രവേശനം പോലും കിട്ടിയില്ല. ഇത്തവണ പി ജയരാജനു മാത്രമല്ല സഹോദരിയും മുന്‍ എംപിയുമായ പി സതീദേവിയെയും നിയമസഭയിലേക്ക് സീറ്റ് കൊടുക്കാതെ പിണറായി ലോബി വെട്ടിനിരത്തി.

ഇതേ കാലത്താണ് ഈ കൊലച്ചതികള്‍ക്ക് കരുനീക്കിയ കോടിയേരി ബാലകൃ്ഷണനിട്ട് പി ജയരാജന്റെ കൊലപ്പാര കടന്നുവന്നത്. കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിയുമായി ബാഹാര്‍ ബാര്‍ ഡാന്‍സുകാരിക്കുണ്ടായ സംബന്ധവും കുട്ടി ജനിച്ചതുമായ സംഭവം വാര്‍ത്തകളില്‍ നിറയാനിടയായത് ജയരാജന്‍ ലോബിയുടെ അറിവോടെയാണെന്ന് പറയപ്പെടുന്നു. എന്തിനേറെ കോടിയേരിയുടെ മറ്റൊരു മകന്‍
ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന കച്ചവടക്കഥകള്‍ പുറത്തു വിട്ടതിനു പിന്നിലും ഇതേ ശത്രുപക്ഷത്തിന്റെ കളികളുണ്ടായിരുന്നത്രേ.

 


കളി നീണ്ടുപോയതോടെ കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് ദയനീയമായി രാജിവച്ചൊഴിയേണ്ടിവന്നു. അതോടെ പാര്‍ട്ടിക്കുള്ളില്‍ കോടിയേരിയുടെ പ്രതാപം അസ്തമിച്ചെന്നു മാത്രമല്ല ഭാര്യയും മരുമകളുമൊക്കെ ആക്ഷേപങ്ങളില്‍ കഥാപാത്രങ്ങളായി മാറി.

ഇക്കാലത്തൊക്കെ ഈ കളികളില്‍ പിണറായിക്കൊപ്പം നിലകൊണ്ട് വിശ്വസ്തനായ ഇപി ജയരാജനിട്ട് പണി കൊടുത്തതിനു പിന്നില്‍ കോടിയേരിയുടെയും കണ്ണൂര്‍ ലോബിയിലെ ഇതര ചേരികളുടെയും കളിയുള്ളതായാണ് കേള്‍വി. പി ജയരാജനെ ഒതുക്കാനും കണ്ണൂരില്‍ സിപിഎമ്മിനെ പിണറായിയുടെ നിയന്ത്രണത്തില്‍ തിരിച്ചുകൊണ്ടുവരാനും കളികള്‍ നടത്തിയ ഇപി ജയരാജന്‍ അവസാനം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടു. മട്ടന്നൂരെന്നല്ല ഒരിടത്തും സീറ്റ് കിട്ടിയില്ല.പാര്‍ട്ടിയ്ക്കുള്ളില്‍ സ്ഥാനപദവിയും ഇല്ലാതായി.

 




പിണറായി വിജയനും കണ്ണൂര്‍ ലോബിക്കുമെതിരെ കുറക്കാലമായി കരുക്കള്‍ നീക്കിയ തോമസ് ഐസക്കും സുധാകരനും ഒതുക്കപ്പെട്ടു. തോമസ് ഐസക്കിനെ സാഹചര്യം ഒത്താല്‍ രാജ്യസഭാംഗമായി ഡല്‍ഹിയിലേക്ക് കടത്താനും പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നുണ്ട്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ തോമസ് ഐസക്കിനെ പോളിറ്റ് ബ്യൂറോയില്‍ എത്തിലെത്തിക്കാന്‍ സീതാറാം യെച്ചൂരി അടുത്തയിടെ കരുനീക്കം എംഎ ബേബി പ്രകാശ് കാരാട്ടിന്റെ ബലത്തില്‍ വെട്ടിനിരത്തിയതായും കഥകളുണ്ട്.

 

സിപിഎമ്മില്‍ ഓരോ കാലത്തും ഓരോ വാഴ്ചകളും വാഴ്ചക്കാരുമുണ്ട്. പിണറായി വിജയന്‍ എന്ന വന്‍മരത്തെ വീഴ്ത്താന്‍ അടുത്ത ഗ്രൂപ്പും ലോബിയും പാരയും എവിടെ നിന്നു വരും എന്നതാണ് കാണേണ്ടത്. അത് ലാവ്ലിന്റെ രൂപത്തിലോ കമല എക്സോര്‍ട്ടിംഗ് കമ്പനിയുടെ രൂപത്തിലോ മകള്‍ വീണയുടെ ബിസിനസ് ലോകവുമായി ബന്ധപ്പെട്ടോ എന്നതേ അറിയേണ്ടതുള്ളു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (4 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (5 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (5 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (5 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (8 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (8 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (8 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (9 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (9 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (9 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (9 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (9 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (9 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (10 hours ago)

Malayali Vartha Recommends