Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

കണ്ണൂർ കതിരൂരിൽ ബോംബ് സ്ഫോടനം... ഇരുകൈപ്പത്തികളും അറ്റുപോയ നിലയിൽ യുവാവ്...

15 APRIL 2021 08:54 AM IST
മലയാളി വാര്‍ത്ത

അക്രമ സംഭവങ്ങളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് കണ്ണൂർ. രാഷ്ട്രീയ കൊലപാതകങ്ങളുെം അതിക്രമങ്ങളും കാരണം സമാധാനം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇവിടുള്ളത്. കണ്ണൂര്‍ കതിരൂരില്‍ ഇത്തവണ ബോംബ് സ്‌ഫോടനം നടന്നത്.

കതിരൂരിന് സമീപം ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി​ക​ള്‍ അറ്റു പോയ നിലയിൽ കണ്ടെത്തുകയായിരുന്നു. ക​തി​രൂ​ര്‍ സ്വ​ദേ​ശി നി​ജേ​ഷ് എന്ന മാരിമുത്തുവിന്റെ ര​ണ്ടു കൈ​പ്പ​ത്തി​ക​ളു​മാ​ണ് സ്ഫോ​ട​ന​ത്തി​ല്‍ വേർപെട്ടു പോയത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ക​തി​രൂ​ര്‍ നാ​ലാം മൈ​ലി​ല്‍ ഒ​രു വീ​ടി​ന്‍റെ പി​ന്നി​ലി​രു​ന്ന് ബോം​ബ് നിർമ്മിക്കു​ന്ന​തി​നി​ടെ ആ​ണ് നി​ജേ​ഷി​ന് കൈകളിൽ ഗുരുതരമായി പരിക്കേറ്റത്. രണ്ടു കൈപ്പത്തികളും അറ്റുപോയ നിലയിലായിരുന്നു ആദ്യം കണ്ടെത്തിയത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ജേ​ഷി​നെ ആ​ദ്യം തല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

എന്നാൽ എന്നാൽ കൈപ്പത്തികൾ തുന്നിച്ചേർക്കാൻ ആകില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചതോടെ പി​ന്നീ​ട് നിജേ​ഷി​നെ മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റുകയാണ് ചെയ്തത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. പൊ​ലീ​സ് പ്ര​ദേ​ശ​ത്ത് നി​ന്നും ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസ് വ്യാപക പരിശോധന നടത്തുകയും ചെയ്തു. ഫോറൻസിക് വിദഗ്ദ്ധരെയും ഡോഗ് സ്ക്വാഡിനെയും ഉൾപ്പെടുത്തി പരിശോധന ഇന്നും തുടരും എന്നാണ് സൂചന.

നിജേഷിനൊപ്പം ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാൻ കഴിയുന്നത്ത്. രാഷ്ട്രീയ സംഘർഷങ്ങൾ തുടർച്ചയായി നടക്കുന്ന പ്രദേശമാണ് കതിരൂർ. അതു കൊണ്ടു തന്നെ ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ അപകടമുണ്ടായെന്ന വാർത്ത നാട്ടുകാരിൽ ആശങ്ക പരത്തിയിട്ടുണ്ട്. പൊലീസ് കർശന ജാ​ഗ്രതയാണ് ഇവിടെ പുലർത്തുന്നത്.

കണ്ണൂരിൽ ഇത് ആദ്യത്തെ സംഭവമല്ല, കഴിഞ്ഞ മാസം കണ്ണൂരിലെ കേളകത്ത് വീട്ടിൽ നിന്നും വൻ സ്‌ഫോടക വസ്തുക്കളുടെ ശേഖരം പിടിച്ചെടുത്തിരുന്നു. പന്ന്യമല തൈപറമ്പിൽ വിശ്വന്റെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ച വെടിമരുന്നും, പടക്ക നിർമ്മാണ സാമഗ്രികളുമാണ് പിടികൂടിയത്. ബോംബ് സ്‌ക്വാഡും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ അന്ന് പിടിച്ചെടുത്തത്.

നാല് കിലോ സൾഫർ, അഞ്ച് കിലോ ക്ലോറൈഡ്, രണ്ട് കിലോ അലുമിനിയം പൗഡർ, ഇരുപത്തഞ്ചു ഓലപ്പടക്കം എന്നിവയാണ് പരിശോധനയിൽ വീട്ടിൽ നിന്നും കണ്ടെടുത്തത്. ഇതിന് പുറമേ പടക്കമുണ്ടാക്കുന്നതിനുള്ള തിരികളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അടുത്തിരുന്ന സാഹചര്യത്തിലായിരുന്നു വൻ സ്‌ഫോടക ശേഖരം കണ്ടെത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി വരികയായിരുന്നു.

അതേസമയം, തിരുവനന്തപുരത്ത് ഇന്നലെ പടക്ക നിർമ്മാണ ശാലയ്ക്ക് തീ പിടിച്ചു. അപകടത്തിൽ രണ്ടു പേർ മരിച്ചതായാണ് സൂചന. പാലോടുള്ള പടക്ക നിർമ്മാണ ശാലയിലാണ് തീപ്പിടുത്തം ഉണ്ടായത്. ഇതിൽ രണ്ട് പേർ മരിച്ചു. പടക്ക നിർമ്മാണ ശാലയുടെ ഉടമ സൈലസ് ആണ് മരിച്ചത്. നേരത്തെ ജീവനക്കാരിയായ സുശീല(58) മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരണം രണ്ടായി. സുശീലയുടെ ഭര്‍ത്താവ് സുകുമാരനും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പടക്ക നിർമ്മാണ ശാലയുടെ ഉടമ സൈലസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഇടിമിന്നലിൽ തീപ്പിടുത്തമുണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പടക്ക നിർമ്മാണ ശാല പൂർണമായും കത്തി നശിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (4 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (5 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (5 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (5 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (8 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (8 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (8 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (9 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (9 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (9 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (9 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (9 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (9 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (10 hours ago)

Malayali Vartha Recommends