കൊവിഷീല്‍ഡ് സ്റ്റോക്ക് കുറവ്; തിരുവനന്തപുരം അടക്കം 5 ജില്ലകളിൽ ഇന്ന് മെഗാ വാക്സീനേഷന് മുടങ്ങും
കേരളത്തിലെ മിക്ക ജില്ലകളിലെയും മെഗാ വാക്സിനേഷൻ ഇന്ന് മുടങ്ങും. കൊവിഷീല്‍ഡ് വാക്സീന്റെ സ്റ്റോക്ക് കുറഞ്ഞതാണ് ഇതിനുള്ള കാരണം. ഇതോടുകൂടി വാക്സിനേഷൻ ക്യാംപുകൾ നിർത്തിവെയ്ക്കാൻ തീരുമാനിച്ചു. ഇന്ന് അടുത്ത ബാച്ച് വാക്സീന് എത്തിയാല്‍ മാത്രമേ നാളെ വീണ്ടും ക്യാംപുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളൂ.
കൂടാതെ തിരുവനന്തപുരം അടക്കം അഞ്ചുജില്ലകളിലെ വാക്സിനേഷൻ പൂർണമായും തീർന്നിരിക്കുകയാണ്. രണ്ട് ലക്ഷം ഡോസ് കൊവാക്സിന് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നു. എന്നാലും തുടര്‍ലഭ്യത സംബന്ധിച്ച് വ്യക്തത ഉണ്ടായിട്ടില്ല.
ഇതിനെ തുടർന്നായിരുന്നു മാസ് വാക്സിനേഷൻ തൽക്കാലത്തേക്ക് വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ തീരുമാനിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലും ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ചൊവ്വാഴ്ച മുതലേ വാക്സീനേഷന് തടസപ്പെട്ടതാണ്.
എറണാകുളത്ത് കൊവിഷീല്‍ഡ് വാക്സീന്റെ സ്റ്റോക് തീര്‍ന്നു. എന്നാല്‍ കൊവാക്സീന്റെ 28000 ഡോസ് ഇവിടെയുണ്ട്. ഇതുപയോഗിച്ച് രണ്ട് ദിവസം കൂടി വാക്സീനേഷന് നടത്താനാവുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
അതുകൊണ്ട് മാസ് വാക്സീനേഷന് മുടങ്ങാതിരിക്കാന്‍ കൊവാക്സീന് ഉപയോഗിക്കാനാണ് തീരുമാനം. അടുത്ത ബാച്ച് 20 ന് മുന്‍പ് ലഭിക്കുമെന്നാണ് കരുതുന്നതെന്നും എറണാകുളത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha