Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..

ഉത്സവത്തിനിടെ കയ്യാങ്കളി... 15കാരനെ കുത്തികൊന്നു... രക്തസാക്ഷിയായി മറ്റൊരു അഭിമന്യു കൂടി...

15 APRIL 2021 10:16 AM IST
മലയാളി വാര്‍ത്ത

വളരെ ഞെട്ടിക്കുന്ന വാർത്തകളാണ് രാവിലെ മുതൽ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും ദാരുണമായ വാർത്ത വരുന്നത് ആലപ്പുഴയിൽ നിന്നുമാണ്. ആലപ്പുഴ വള്ളികുന്നത്ത് 15 വയസുകാരനെ കുത്തി കൊലപ്പെടുത്തി. പടയണിവട്ടം പുത്തൻ ചന്ത, കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്റെ മകൻ അഭിമന്യുവാണ് വിഷുദിനത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ടത്.

പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. നാല് പേരടങ്ങുന്ന സംഘമാണ് അഭിമന്യൂവിനെ കുത്തിയത്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലത്തെ സംഘർഷം നടന്നത്. വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരണപ്പെട്ട അഭിമന്യു.

അതിനിടെ ആലപ്പുഴയില്‍ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയമാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തിന് പിന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നും രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും ആരോപിച്ചു സിപിഎം രംഗത്തെത്തുകയായിരുന്നു. അതേസമയം സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമല്ല, ഉത്സവപറമ്പിലെ തര്‍ക്കമാണെന്നാണ് പൊലീസ് ഭാഷ്യം.

സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു ഉ​ത്സ​വ​ത്തി​ന് ഇ​ട​യി​ല്‍ ഉ​ണ്ടാ​യ സംഘര്‍ഷത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് ബുധനാഴ്ചയിലെ സം​ഭ​വം. അഭിമന്യുവിന്റെ അച്ഛൻ ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അമ്പിളി കുമാര്‍ ക്യാന്‍സര്‍ രോഗബാധിതയായ ഭാര്യ ബീനയുടെ ചികിത്സയെ തുടർന്ന് നാട്ടിലെത്തിയിരുന്നു. കോവിഡ് കാരണം തിരികെപ്പോകാനായില്ല. അനന്തുവാണ് അഭിമന്യുവിന്റെ സഹോദരന്‍. പ്രദേശത്തെ ഡിവൈഎഫ്.‌ഐ പ്രവര്‍ത്തനങ്ങളിലും അഭിമന്യു സജീവ പ്രവർത്തകനായിരുന്നു.

ക്ഷേത്രത്തിന് കിഴക്കു വശത്തെ മൈതാനത്തു വച്ച്‌ രാത്രി 9.45 നാണ് ആക്രമണം നടത്തിയത്. മറ്റ് രണ്ടു പേര്‍ക്കു കൂടി ആക്രമണത്തില്‍ പരിക്കു പറ്റിയതായി പറയപ്പെടുന്നു. വള്ളികുന്നം സ്വദേശികളായ ആദർശ് (16), കാശിനാഥ് (16) എന്നിവരാണ് പരുക്കേറ്റ മറ്റ് കുട്ടികൾ. പതിനഞ്ചിലധികം വരുന്ന സംഘങ്ങൾ തമ്മിൽ ആണ് ഏറ്റുമുട്ടിയതെന്നും, ഇവർ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

അഭിമന്യു കുത്തേറ്റ് വീഴുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഭിമന്യുവിന് പിൻഭാഗത്തേറ്റ കുത്ത് ആഴത്തിൽ ആയിരുന്നു. വൈകിട്ടത്തെ ഉത്സവാഘോഷത്തിനു മുമ്പു മുതൽ ആയുധങ്ങളുമായെത്തിയ സംഘങ്ങൾ തമ്മിൽ ഒന്നിലധികം തവണ പുത്തൻ ചന്തയടക്കം സ്ഥലങ്ങളിൽ ഏറ്റുമുട്ടിയിരുന്നതായും പൊലീസ് പറഞ്ഞു. അഭിമന്യുവിന്‍റെ മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദന്തിന്‍റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യലിനായി വള്ളിക്കുന്നം പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വള്ളിക്കുന്നത്ത് ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊലയ്ക്ക് പിന്നിൽ ആ‌ർഎസ്എസ് എന്നാണ് വ്യാപകമായി പ്രചരിക്കുന്ന ആരോപണം.

അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേർക്കും ഇന്നലെയുണ്ടായ തർക്കത്തിനിടെ സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മുൻവൈരാഗ്യത്തിന്‍റെ പേരിലാണ് അഭിമന്യുവും അക്രമം നടത്തിയ സംഘവും തമ്മിൽ ക്ഷേത്രോത്സവത്തിനിടെ തർക്കമുണ്ടായതെന്ന് പൊലീസ് പറയുന്നു.

രാത്രി പത്തരയോടെ, അഭിമന്യുവിന്‍റെ സഹോദരൻ അനന്തുവിനെ തെരഞ്ഞ് വന്ന സംഘം അഭിമന്യുവുമായി വാക്കുതർക്കം ഉണ്ടാവുകയും സംഘർഷത്തിനിടെ അക്രമികൾ അഭിമന്യുവിനെ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകനാണ് അനന്തു. അനന്തുവും ആർഎസ്എസ് പ്രവർത്തകനായ സജയ് ദത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നത്.

രാത്രി വൈകിയും പ്രദേശം സംഘർഷഭരിതമായിരുന്നു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും മർദനമേറ്റു. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (8 minutes ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (10 minutes ago)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (19 minutes ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (29 minutes ago)

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (48 minutes ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (7 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (7 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (8 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (8 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (8 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (8 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (9 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (9 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (9 hours ago)

Malayali Vartha Recommends