Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

രാജിക്ക് ശേഷവും ജലീലിനെ പിണറായി ഉപേക്ഷിക്കാത്തതെന്ത്? മന്ത്രി കെ.ടി ജലീലിന്റെ രാജിക്ക് കാരണമായ ലോകായുക്ത വിധിക്ക് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ കിട്ടാനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

15 APRIL 2021 11:04 AM IST
മലയാളി വാര്‍ത്ത

മന്ത്രി കെ.ടി ജലീലിന്റെ രാജിക്ക് കാരണമായ ലോകായുക്ത വിധിക്ക് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ കിട്ടാനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍.

വേണമെങ്കില്‍ ജലീലിന്റെ രാജിയോടെ ഹൈക്കോടതിക്ക് ജലീല്‍ നല്‍കിയ കേസ് അവസാനിപ്പിക്കാമായിരുന്നു . എന്നാല്‍ അത് വിധി പറയാന്‍ മാറ്റിയത് ജലീലിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ജലീലിന്റെ രാജിക്ക് കാരണമായ കേസില്‍ സ്റ്റേ കിട്ടിയാല്‍ തുടര്‍ ഭരണം വന്നാല്‍ ജലീലിന് മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താന്‍ തടസമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനി ഭരണം കിട്ടിയില്ലെങ്കിലും രാജിവച്ചതിലൂടെ ജലീലിന് ഒരു രക്തസാക്ഷി പരിവേഷം ഇതു വഴി ലഭിക്കും.

 



ലോകായുക്ത വിധി ഭാവിയില്‍ സര്‍ക്കാരിലേക്ക് എത്താതിരിക്കാനും ഹൈക്കോടതി സ്റ്റേ സഹായിക്കുമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. സര്‍ക്കാരാണ് കെ.ടി അദീബിന്റെ നിയമന ഉത്തരവ് ഇറക്കിയത്. യോഗ്യത തിരുത്തുന്ന ഉത്തരവില്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയാണ് . അതു കൊണ്ടാണ് മുഖ്യമന്ത്രിക്ക് പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാന്‍ വിധി ചോദ്യം ചെയ്ത് റിട്ട് സാധ്യത തേടണമെന്ന് എ.ജി നിയമോപദേശം നല്‍കിയത്.അദീബ് ജലീലിന്റെ ബന്ധുവായതാണ് പ്രശ്‌നം. ഇല്ലെങ്കില്‍ ഒരാളെ നിയമിക്കാന്‍ യോഗ്യത തിരുത്തുന്നതില്‍ അത്ഭുതമില്ല. പ്രത്യേകിച്ച് സര്‍ക്കാരില്‍ ഇതെല്ലാം പതിവുള്ള കാര്യങ്ങളാണ്.

ആദ്യമായി ജലീലാണ് ഹൈക്കോടതിയെ സമീപിച്ചത്. ജലീലിന്റെ ഹര്‍ജിയുടെ വാദത്തിനിടയില്‍ അദ്ദേഹം ഇപ്പോഴും മന്ത്രിയായി തുടരുകയാണോ എന്ന് ജഡ്ജി ചോദിച്ചിരുന്നു. അതോടെയാണ് ഹൈക്കോടതി വിധിക്ക് കാക്കാതെ അദ്ദേഹം രാജി നല്‍കിയത്. സര്‍ക്കാരിന് റിട്ട് ഫയല്‍ ചെയ്യാം എന്ന നിയമോപദേശമാണ് എ.ജി സുധാകരപ്രസാദ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഇത് ഹൈക്കോടതിയുടെ തന്നെ നിര്‍ദ്ദേശാനുസരണമാണെന്നും സൂചനയുണ്ട്.



എ.ജിയുടെ നിയമോപദേശം നിയമവകുപ്പിന്റെ പരിഗണനയിലാണുള്ളത്. അധികം വൈകാതെ ഇതില്‍ തീരുമാനമെടുക്കും. ജില്ലാ ജഡ്ജിയായ നിയമ സെക്രട്ടറി ഇക്കാര്യം വിശദമായി പരിശോധിക്കുന്നുണ്ട്.
സര്‍ക്കാരിന് മതിയായ സമയം നല്‍കാതെയാണ് ലോകായുകാത വിധി പറഞ്ഞത് എന്നാണ് നിയമ സെക്രട്ടറി കരുതുന്നത്.

ലോകായുക്ത സര്‍ക്കാരില്‍ നിന്ന് വിശദീകരണം പോലും തേടിയിട്ടില്ല. ജലീലില്‍ നിന്നും വിശദീകരണം തേടിയിട്ടില്ല. അങ്ങനെ വിശദീകരണത്തിന് അവസരം കിട്ടിയിരുന്നെങ്കില്‍ വിധി ഇത്തരത്തിലാകാതെ മാനേജ് ചെയ്യാമായിരുന്നു എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ലോകായുക്തയെ നിയമിക്കുന്നത് സര്‍ക്കാരാണ്. അങ്ങനെയൊരു ഏജന്‍സി സര്‍ക്കാരിന് എതിരെ ഇത്തരത്തില്‍ വിധി പറയുമെന്ന് സര്‍ക്കാര്‍ ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല.

 



ഏതായാലും സര്‍ക്കാരിന് വിശദീകരണം നല്‍കാനുള്ള അവസരം ലഭിക്കേണ്ടതായിരുന്നു എന്ന സര്‍ക്കാരിന്റെ നിഗമനം തീര്‍ത്തും ശരിയാണ്. അത് ലോകായുക്തയുടെ ഭാഗത്ത് നിന്നുണ്ടായില്ല. അതിനാല്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ നിയമപരമായ അവകാശം സര്‍ക്കാരിനുണ്ട് എന്നാണ് നിയമോപദേശം. ഇരയുടെ വിശദീകരണം കേള്‍ക്കേണ്ടത് നിയമപരമായ ബാധ്യതയാണ്.

ലോകായുക്തയെ സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.ഇത്തരത്തില്‍ മുമ്പ് പാളിച്ച പറ്റിയത് കര്‍ണാടക സര്‍ക്കാരിനാണ്. അവര്‍ നിയമിച്ച മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്തോഷ് ഹെഗ്ഡേ അവരെ തന്നെ തിരിഞ്ഞു കുത്തിയിരുന്നു . ഇത്തരം നിയമ ഏജന്‍സികളെ ശ്രദ്ധിക്കണം എന്ന പാഠമാണ് സര്‍ക്കാരിന് ഇതില്‍ നിന്ന് ലഭിക്കുന്നത്. ലോകായുക്ത സുപ്രീം കോടതിയുടെ മുന്‍ ജഡ്ജിയാണ്. അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ താല്‍കാലിക അധ്യക്ഷനായിരുന്നു. കമ്മീഷനുകള്‍ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മികച്ച സര്‍ക്കാര്‍ അഭിഭാഷകര്‍ പോലും ഹാജരാകാറില്ല.അതു കൊണ്ടാണ് ഇത്തരത്തില്‍ പണി കിട്ടുന്നത്.

 



ഏതായാലും രാജി വച്ച ജലീലിനെ രക്ഷിക്കാനുള്ള അവസാന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അത് എത്ര കണ്ട് വിജയിക്കുമെന്ന് കണ്ടറിയാം. ഏതായാലും പിണറായിക്ക് ജലീലിനോടുള്ള സ്‌നേഹം ഭരണാധികാരികളായ എല്ലാവര്‍ക്കും മാത്യയാക്കാവുന്നതാണ്. ഇല്ലെങ്കില്‍ രാജിക്ക് ശേഷവും ജലീലിനെ രക്ഷിക്കാന്‍ പിണറായി ഇറങ്ങുമായിരുന്നോ?

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (4 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (5 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (5 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (5 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (8 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (8 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (8 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (9 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (9 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (9 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (9 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (9 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (9 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (10 hours ago)

Malayali Vartha Recommends