Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ഉന്നത വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സഭകളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാത്തതാണ് മന്ത്രി കെറ്റി ജലീലിന്റെ രാജിക്ക് കാരണമെന്ന് വരുത്താന്‍ ഇടതുമുന്നണിയില്‍ തീരുമാനം

15 APRIL 2021 10:48 AM IST
മലയാളി വാര്‍ത്ത

ഉന്നത വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സഭകളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാത്തതാണ് മന്ത്രി കെറ്റി ജലീലിന്റെ രാജിക്ക് കാരണമെന്ന് വരുത്താന്‍ ഇടതുമുന്നണിയില്‍ തീരുമാനം.

ഇത്തരമൊരു ആരോപണം പരസ്യമായി ഉന്നയിക്കാന്‍ ഇടതുമുന്നണി, ഘടകകക്ഷിയായ ഐ എന്‍ എല്ലിനെയാണ് ചുമതലപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് ഇതിന്റെ ആദ്യ വെടി അവര്‍ പൊട്ടിച്ചത്.

 



ബന്ധുനിയമന വിവാദത്തില്‍ ആരോപണവിധേയനായ കെടി ജലീലിന്റെ രാജിയിലേക്ക് എത്തിച്ച ലോകായുക്ത വിധിയെ തള്ളുകയാണ് ഐഎന്‍എല്‍ ചെയ്തത്. ലോകായുക്ത ജലീലിന്റെ കേസില്‍ ഗൂഢാലോചന നടത്തിയെന്നും ജസ്റ്റിസ് സിറിയക് ജോസഫ് നീതി നടപ്പിലാക്കുന്ന ആളല്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചക്കിടെ ഐഎന്‍എല്‍ നേതാവ് എന്‍കെ അബ്ദുള്‍ അസീസ് ആരോപിച്ചു.

ഒരു ചെറുവിഭാഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന നിലപാടുണ്ടായെന്നും അഭയകേസിലെ സിറിയക് ജോസഫിന്റെ ഇടപെടല്‍ ഇതിന് തെളിവാണെന്നും പറഞ്ഞ അബ്ദുള്‍ അസീസ് സ്വന്തം മതത്തിലെ ചിലരുടെ താല്‍പ്പര്യത്തിനായി സിറിയക് ജോസഫ് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ആരോപിച്ചു. സ്വന്തം മതം എന്നു ദ്ദേശിച്ചത് ക്രൈസ്തവ സഭകളെ തന്നെയാണ്. ക്രൈസ്തവ സഭകള്‍ക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത്.സകൂളുകളും കോളേജുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും നിരവധിയുണ്ട്. വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സഭകളുടെ താത്പര്യം പൂര്‍ണമായി സംരക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ രവീന്ദ്ര നാഥിന് അത്തരമൊരു ആരോപണം കേള്‍ക്കേണ്ടി വന്നില്ല. അത്രയും നയപരമായാണ് അദ്ദേഹം കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.



മുമ്പ് ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുമ്പോഴും ഇത്തരത്തില്‍ ആരേപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് എന്‍ എസ് എസും ലീഗിനെതിരെ തിരിഞ്ഞു. ജലീല്‍ സി പി. എം. അംഗമല്ല. അതു കൊണ്ടു തന്നെ പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. ഇടതുമുന്നണിയുടെ നയം അദ്ദേഹം നടപ്പിലാക്കിയാല്‍ മതിയാകും.

ജസ്റ്റിസ് സിറിയക് ജോസഫിനെ സഭയുടെ പ്രതിനിധിയായിട്ടാണ് ഇടതുമുന്നണി എക്കാലവും കണ്ടിട്ടുള്ളത്. അഭയകേസ് പരാമര്‍ശം അദ്ദേഹത്തിനെതിരെ ബോധ പൂര്‍വം കൊണ്ടു വന്നതാണ്. അഭയ കേസിന്റെ അന്വേഷണ വേളയില്‍ ബാംഗ്ലൂരില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന സിറിയക് ജോസഫ് ബംഗളൂരുവിലെ ഫോറന്‍സിക് ലാബ് സന്ദര്‍ശിച്ചിരുന്നു. അഭയകേസിലെ പ്രതികളുടെ നുണ പരിശോധനാ ഫലമാണ് കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരിക്കെ അദ്ദേഹം പരിശോധിച്ചത്.

ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സിറിയക് ജോസഫ് അഭയ കേസ് അടിമറിച്ചതായും അക്കാലത്ത് ആക്ഷേപം ഉയര്‍ന്നിരുന്നു. അങ്ങനെയാണ് ജസ്റ്റിസ് സിറിയക് ജോസഫ് തെറ്റിദ്ധരിക്കപ്പെട്ടത്.

 



അതേസമയം ജസ്റ്റിസ് സിറിയക് ജോസഫിനെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ താത്കാലിക അധ്യക്ഷ പദവി നല്‍കിയത് ബിജെ പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് ജസ്റ്റിസ് സിറിയക് ജോസഫ്. സി പി എം നേതാക്കളുമായും അദ്ദേഹത്തിനു നല്ല ബന്ധമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് ലോകായുക്തയായി നല്‍കിയത്.

ജസ്റ്റിസ് ജെ. ബി. കോശിയെ ലോകായുക്തയാവാന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അത് ലഭിച്ചില്ല. സഭാ നേതൃത്വത്തിന്റെ ഇടപെടലാണ് തുണയായത്. പിന്നീട് ക്രൈസ്തവരുടെ ദുരവസ്ഥ പഠിക്കാനുള്ള കമ്മീഷന്റെ ചെയര്‍മാനായി അദ്ദേഹത്തെ ഇടത് സര്‍ക്കാര്‍ നിയമിച്ചു.

 



ജസ്റ്റിസ് സിറിയക് ജോസഫ് ഒരിക്കലും ഐ. എന്‍. എല്‍ നേതാക്കള്‍ക്ക് മറുപടി നല്‍കില്ല. ന്യായാധിപനായ അദ്ദേഹം അതിന് മുതിരില്ല. എന്നാല്‍ എതിരെ വിധി പറഞ്ഞ ആളിന്റെ ഇമേജ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അഭികാമ്യമല്ല. അങ്ങാടിയില്‍ തോറ്റതിന് അമ്മയെ തല്ലുന്നത് എന്തിനാണെന്നാണ് ചോദ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (4 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (5 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (5 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (5 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (8 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (8 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (8 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (9 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (9 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (9 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (9 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (9 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (9 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (10 hours ago)

Malayali Vartha Recommends