Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

'പൊതുമേഖലാ ബാങ്കുകാർക്കും പ്രതിമാസ ടാർജറ്റ് ഉണ്ടെന്ന് അറിയില്ലായിരുന്നെങ്കിലും, അദ്ദേഹം പറഞ്ഞ ആ ജോലിത്തിരക്ക് എനിക്കൂഹിക്കാവുന്നതായിരുന്നു. നമ്മൾ പലപ്പോഴും ബാങ്ക് ജോലിക്കാരെ, ഏസിയിലിരുന്ന് മേലനങ്ങാതെ പണിയെടുക്കുന്ന എലീറ്റ് ക്ലാസ് ജോലിക്കാരായിട്ടാണ് കാണാറുള്ളത്....' വൈറലായി കുറിപ്പ്

15 APRIL 2021 04:14 PM IST
മലയാളി വാര്‍ത്ത

ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥർ തീച്ചൂളയ്ക്ക് സമാനമായ സമ്മർദ്ദത്തിൽ നിന്നാണ് ജോലിയെടുക്കുന്നതെന്ന ഒരു വെളിപ്പെടുത്തലാണ് സ്വപ്നയെന്ന ബാങ്ക് മാനേജറുടെ ആത്മഹത്യയിലൂടെ നമുക്ക് മുന്നിൽ തെളിഞ്ഞത്. രണ്ട് മക്കളെ തനിച്ചാക്കി തിരക്കുകളില്ലാത്ത ലോകത്തേക്ക് സ്വപ്ന മടങ്ങുമ്പോൾ ചില ഓർമ്മപ്പെടുത്തലുകളാണ് നമുക്ക് നൽകുന്നത്. എസിയുടെ സുഖശീതളിമയിൽ ഇരിക്കുമ്പോഴും മനസു തകർക്കുന്ന തിരക്കുകളും സമ്മർദ്ദങ്ങളുമായിരിക്കും അവർക്ക് ബാക്കിയാക്കാനുണ്ടാകുക. സ്വപ്നയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. മനോജ് വെള്ളനാട്. ഫെയ്സ്ബുക്കിലൂടെയാണ് ഡോക്ടറുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

SBI-യിലായിരുന്നു എന്റെ കാർ ലോൺ. രണ്ടുമാസം മുമ്പ് ലോൺ അടഞ്ഞുതീർന്നു. ലോൺ ക്ലോസ് ചെയ്യുന്നതിനും കുടിശികയില്ലെങ്കിലും ECS വഴി കാശ് പിടിക്കുന്നത് നിർത്തുന്ന കാര്യം പറയുന്നതിനും വേണ്ടി ഞാൻ എന്നും വിളിക്കും. പക്ഷെ ആരും ഫോണെടുക്കില്ല.

ജോലിത്തിരിക്ക്, പിന്നെ കൊവിഡ് വന്നതിന്റെ പ്രശ്നങ്ങൾ ഒക്കെയായതിനാൽ എനിക്ക് നേരിട്ടു പോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ബാങ്കിൽ ലാൻഡ് ലൈനില്ല. മൊബൈൽ നമ്പർ കൈകാര്യം ചെയ്യുന്നത് മാനേജർ തന്നെ. ഞാനങ്ങനെ ഏതാണ്ട് ഒരു മാസത്തോളം മിക്ക ദിവസങ്ങളിലും വിളിക്കും, അതും പല പ്രാവശ്യം.

ഇടയ്ക്ക് എൻ്റെ ആവശ്യം അറിയിച്ചുകൊണ്ട് മെയിലയച്ചു. അതിനും മറുപടിയില്ല. ആദ്യമൊക്കെ തിരക്കായതു കൊണ്ടാണല്ലോ എടുക്കാത്തത് എന്നോർത്ത് സമാധാനിച്ചെങ്കിലും പിന്നെപ്പിന്നെ എനിക്കും ദേഷ്യം തോന്നിത്തുടങ്ങി. അങ്ങനെയൊരു ദിവസം 3-4 പ്രാവശ്യം വിളിച്ചിട്ടും എടുക്കാതായപ്പോൾ ദേഷ്യം വന്ന ഞാനൊരു മെസേജയച്ചു,

'I don't know why you are keeping this phone in your bank. I'm calling you for the last 1 month to discuss a matter. If you can't attend, then what is the purpose of this number?' എന്ന്.

ഏതാണ്ട് 10 മിനിട്ടു കഴിഞ്ഞപ്പോൾ മാനേജർ തിരിച്ചു വിളിച്ചു. ഞാനിത്തിരി ഇറിറ്റേറ്റഡ് ആയിരുന്നെങ്കിലും അത് പ്രകടിപ്പിക്കാതെ തന്നെ ആവശ്യം പറഞ്ഞു. കാരണം അവർ മനപ്പൂർവ്വം ഫോണെടുക്കാത്തതാവില്ലെന്ന് അപ്പോഴും ഞാൻ വിചാരിച്ചു. എല്ലാം പറഞ്ഞ് ഫോൺ വയ്ക്കാൻ നേരം ഞാൻ പറഞ്ഞു,

'സർ, ഞാനീ കാര്യം പറയാൻ കഴിഞ്ഞ ഒരു മാസമായി വിളിക്കുന്നുണ്ട്. മെയിലും അയച്ചിരുന്നു. തീരെ നിവൃത്തിയില്ലാത്തോണ്ടാണ് ഞാനിപ്പൊ ഇങ്ങനെയൊരു മെസേജയച്ചത്. സോറി.'

അപ്പോൾ അദ്ദേഹം പറഞ്ഞു,

'എന്തു പറയാനാണ് സർ. മനപ്പൂർവ്വം എടുക്കാത്തതാണ് സത്യത്തിൽ. ഫോണെടുക്കാനാണെങ്കിൽ എനിക്കതിനേ നേരമുണ്ടാവു. പ്രധാനപ്പെട്ട രണ്ടു സ്റ്റാഫ്സ് ഇപ്പൊ ഇല്ല. പകരം ആരെയും നിയമിച്ചിട്ടുമില്ല. അവരുടെ ജോലി കൂടി ഞാനാണിപ്പൊ ചെയ്യുന്നത്. രാത്രി ഏതെങ്കിലും സമയത്തൊക്കെയാണ് വീട്ടിൽ പോകുന്നത്. ഫോണെടുത്താൽ, അതിൽ സാറീ പറഞ്ഞതുപോലെ എന്തെങ്കിലും ആവശ്യമാവും. അറ്റൻഡ് ചെയ്താൽ അത് ചെയ്യേണ്ടത് പിന്നെ എൻ്റെ ഉത്തരവാദിത്തവുമാവും. അത്യാവശ്യക്കാർ നേരിട്ടു വരുമല്ലോ..'

പൊതുമേഖലാ ബാങ്കുകാർക്കും പ്രതിമാസ ടാർജറ്റ് ഉണ്ടെന്ന് അറിയില്ലായിരുന്നെങ്കിലും, അദ്ദേഹം പറഞ്ഞ ആ ജോലിത്തിരക്ക് എനിക്കൂഹിക്കാവുന്നതായിരുന്നു. നമ്മൾ പലപ്പോഴും ബാങ്ക് ജോലിക്കാരെ, ഏസിയിലിരുന്ന് മേലനങ്ങാതെ പണിയെടുക്കുന്ന എലീറ്റ് ക്ലാസ് ജോലിക്കാരായിട്ടാണ് കാണാറുള്ളത്. അവരുടെ തലച്ചോറിലൂടെ എന്തൊക്കെ വിഷയങ്ങൾ, വ്യക്തിപരമോ ജോലി സംബന്ധമോ ആയ എന്തൊക്കെ പ്രശ്നങ്ങൾ, കടന്നുപോകുന്നുണ്ടെന്ന് നമുക്കറിയില്ല. ചുരുക്കം ചിലരുടെ മോശം പെരുമാറ്റം ആ സമൂഹത്തെയാകെ ജാഡ ടീംസായി കാണാൻ പലരെയും പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കണ്ണൂരിലെ ബാങ്ക് മാനേജരുടെ ആത്മഹത്യ വേദനിപ്പിക്കുന്നതാണ്. മിക്ക ബാങ്ക് ജീവനക്കാരും ഈ വക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നുവെന്നാണ്‌ ഈ അനുഭവങ്ങൾ ഓർമ്മിപ്പിക്കുന്നത്. ഇത് ബാങ്കിംഗ് മേഖലയുടെ മാത്രം പ്രശ്നവുമല്ല. എല്ലാ തൊഴിൽ മേഖലയിലും ആവശ്യത്തിന് വിശ്രമവും വിനോദവും സ്ട്രെസ് റിലീവിംഗിനുള്ള എന്തെങ്കിലും മാർഗങ്ങളും ഒക്കെ അത്യന്താപേക്ഷിതമാണ്. തീരെ പറ്റുന്നില്ലെങ്കിൽ ജോലി രാജി വയ്ക്കാനുള്ള (എല്ലാവർക്കും പറ്റില്ലാ അതൊന്നും, എന്നാലും) ഓപ്ഷനും അതിനെ പറ്റി ചിന്തിക്കാനുള്ള മാനസികാരോഗ്യമെങ്കിലും ബാക്കി വയ്ക്കാൻ പറ്റണം.

താൻ ചത്ത് മീൻ പിടിച്ചിട്ടെന്തിനാണ്..?

മരിച്ചുപോയ മാനേജർക്ക് ആദരാജ്ഞലി.

മനോജ് വെള്ളനാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (5 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (5 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (6 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (6 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (8 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (9 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (9 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (10 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (10 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (10 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (10 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (10 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (10 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (10 hours ago)

Malayali Vartha Recommends