Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

'ആകെയുള്ള ഇടിഞ്ഞു പൊളിഞ്ഞ ഒരു കൂര ശരിയാക്കാനാണ് കൂലിപ്പണിക്ക് പോകുന്ന രാജമ്മ ഒരു ലക്ഷം രൂപ ലോണെടുത്തത്. പ്രതിസന്ധികൾക്കിടയിൽ രാജമ്മയുടെ തിരിച്ചടവ് മുടങ്ങി. കാലങ്ങൾ പിന്നിട്ടപ്പോൾ എടുത്ത ഒരു ലക്ഷം, രണ്ടര ലക്ഷമായി. ഒടുക്കം ജപ്തിയായി...' വൈറലായി കുറിപ്പ്

15 APRIL 2021 05:02 PM IST
മലയാളി വാര്‍ത്ത

രാജമ്മയുടെ മുൻപിൽ സുശീല ദൈവമായി അവതരിക്കുകയായിരുന്നു. ജപ്തി ചെയ്യാൻ വന്നയാൾ തന്നെ, ആധാരവുമായി അതേ വീട്ടിലേക്ക് ചെന്ന് അവർക്ക് തുണയായപ്പോൾ, നമ്മൾ മനസ്സിലാക്കേണ്ടത് മനുഷ്യർക്ക് അദ്‌ഭുതം സൃഷ്ടിക്കാൻ കഴിയും, 'മനുഷ്യർ'ക്കേ കഴിയൂ. പക്ഷേ, മനസ്സാണ് പ്രധാനം. ഡാനിഷ് റിയാസ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്.

ഡാനിഷ് റിയാസ് പങ്കുവച്ച കുറിപ്പ് വായിക്കാം;

ആകെയുള്ള ഇടിഞ്ഞു പൊളിഞ്ഞ ഒരു കൂര ശരിയാക്കാനാണ് കൂലിപ്പണിക്ക് പോകുന്ന രാജമ്മ ഒരു ലക്ഷം രൂപ ലോണെടുത്തത്. പ്രതിസന്ധികൾക്കിടയിൽ രാജമ്മയുടെ തിരിച്ചടവ് മുടങ്ങി. കാലങ്ങൾ പിന്നിട്ടപ്പോൾ എടുത്ത ഒരു ലക്ഷം, രണ്ടര ലക്ഷമായി. ഒടുക്കം ജപ്തിയായി.

ജപ്തി ചെയ്യാനായി ചെന്ന ബാങ്ക് മാനേജർ സുശീല, രാജമ്മയുടെ ദുരിത ജീവിതം കണ്ട് തിരിച്ചു പോയി. എന്താണ് പോംവഴി എന്നാലോചിച്ചു. ബാങ്ക് അദാലത്ത് വഴി തുക പകുതിയായി കുറച്ചു. ശേഷം തന്റെ ബാങ്കിലുള്ള ജീവനക്കാരെയും മുൻ ജീവനക്കാരെയും ഉൾപ്പെടുത്തി ഒരു വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. വിഷയം അവതരിപ്പിച്ചു. ഒരു ലക്ഷത്തിനടുത്ത് പൈസ വന്നു, കാര്യങ്ങൾ ഏകദേശം ശരിയായി. ശേഷം ഇന്നലെ നടപടികൾ എല്ലാം തീർത്ത് രാജമ്മക്ക് അവരുടെ വസ്തുവിന്റെ ആധാരം കൈമാറി, ശുഭം..!

രാജമ്മയുടെ മുൻപിൽ സുശീല ദൈവമായി അവതരിക്കുകയായിരുന്നു. ജപ്തി ചെയ്യാൻ വന്നയാൾ തന്നെ, ആധാരവുമായി അതേ വീട്ടിലേക്ക് ചെന്ന് അവർക്ക് തുണയായപ്പോൾ, നമ്മൾ മനസ്സിലാക്കേണ്ടത് മനുഷ്യർക്ക് അദ്‌ഭുതം സൃഷ്ടിക്കാൻ കഴിയും, 'മനുഷ്യർ'ക്കേ കഴിയൂ. പക്ഷേ, മനസ്സാണ് പ്രധാനം.

മനോരമയിൽ നിന്നും നമ്പർ എടുത്ത് ഞാൻ വെറുതെ ആ ബാങ്ക് മാനേജർ സുശീല ചേച്ചിയെ ഒന്ന് വിളിച്ചു. അപൂർവമായിട്ടല്ലേ ഇത്തരം സംഭാഷണങ്ങൾക്ക് അവസരങ്ങൾ ഒള്ളൂ, എന്തിന് മടിക്കണം. വിശേഷങ്ങൾ അറിയിച്ച് ഫോൺ വയ്ക്കുന്നതിന് മുൻപ് ഒരു ആഗ്രഹം കൂടെ അവർ പറഞ്ഞു. "ഇനി രാജമ്മക്ക് സുരക്ഷിതമായി കിടന്നുറങ്ങാൻ പാതിവഴിയിൽ നിൽക്കുന്ന ആ ചെറിയ കെട്ടിടം ഒന്ന് 'വീടാക്കി' മാറ്റാനും കൂടി കഴിഞ്ഞാൽ നന്നായിരിക്കും. അതിനുള്ള ശ്രമത്തിലാണ്''

തുടങ്ങുമ്പോൾ അറിയിക്കണം, ആ കുഞ്ഞു വീടിന് വേണ്ട ബാക്കി പ്ലാനും എലവേഷനും ഡിസൈനിങ്ങും സൂപ്പർവിഷനുമടങ്ങിയ കാര്യങ്ങൾ സൗജന്യമായി ഞങ്ങളും ചെയ്ത് തരാം''. ഞാനും വാക്ക് കൊടുത്തു.

ആരാണ് സന്തോഷമാഗ്രഹിക്കാത്തത്. അല്ലേ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (5 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (5 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (6 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (6 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (8 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (9 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (9 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (10 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (10 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (10 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (10 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (10 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (10 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (10 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (10 hours ago)

Malayali Vartha Recommends