ചാരക്കേസ് പുനരന്വേഷിക്കാന്‍ സുപ്രീം കോടതി സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കിയതോടെ ബി ജെ പിയും നരേന്ദ്ര സര്‍ക്കാരും ആഹ്ലാദത്തിന്റെ കൊടുമുടിയില്‍...

ചാരക്കേസ് പുനരന്വേഷിക്കാന്‍ സുപ്രീം കോടതി സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കിയതോടെ ബി ജെ പിയും നരേന്ദ്ര സര്‍ക്കാരും ആഹ്ലാദത്തിന്റെ കൊടുമുടിയിലെത്തി.
കഴിഞ്ഞ 5 വര്‍ഷം സ്വര്‍ണ്ണകടത്തിന്റെ പേരില്‍ ഇടതുമുന്നണി സര്‍ക്കാരിനെ മുന്‍ മുനയില്‍ നിര്‍ത്തിയെങ്കില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അവരെ ബിജെപി സര്‍ക്കാര്‍ ചാരക്കേസിന്റെ പേരില്‍ പിടിച്ചു കെട്ടും.
കരുണാകരന കള്ള കേസില്‍ കുടുക്കിയ ചതിയന്‍ ചന്തുവാണ് ഉമ്മന്‍ ചാണ്ടിയെന്ന് ബിജെപി വിശ്വസിക്കുന്നു. ഇത്തരത്തില്‍ ഒരു ആരോപണം പല പഴയ കോണ്‍ഗ്രസുകാരും ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്.
കരുണാകരന്‍ കോണ്‍ഗ്രസില്‍ ഇന്നും ഒരു വികാരമാണ്. കോണ്‍ഗ്രസ്സില്‍ ഹൈന്ദവതയുടെ പ്രതീകമായാണ് കരുണാകരനെ ബി ജെ പി കാണുന്നത്. കരുണാകരനെ ചാരക്കേസില്‍ നിന്നും ആരോപണമുക്തനാക്കുന്നതിലൂടെ തങ്ങള്‍ക്ക് കോണ്‍ഗ്രസ്സിലേക്ക് നുഴഞ്ഞു കയറാമെന്ന് ബിജെപി വിശ്വസിക്കുന്നു. കോണ്‍ഗ്രസിലെ ഹിന്ദുക്കളെ നോട്ടമിട്ടാണ് ബി ജെ പി നീങ്ങുന്നത്.
നേമത്ത് നിന്നും തോറ്റാല്‍ എ ഗ്രൂപ്പിനോട് പരസ്യ പിന്തുണ പരോക്ഷമായി പ്രഖ്യാപിച്ച കെ.മുരളീധരന്‍ കോണ്‍ഗ്രസ്സിനെതിരെ തിരിയും. അടുത്ത കാലത്ത് ചാരക്കേസില്‍ മുരളി ഉമ്മന്‍ ചാണ്ടിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. സ്വന്തം നന്മക്ക് വേണ്ടി അഛനെ തള്ളി പറഞ്ഞു എന്ന ആരോപണം അന്ന് മുരളിക്കെതിരെ ഉയര്‍ന്നിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയില്‍ സി ബി ഐ കേസ് ഡമോക്ലസിന്റെ വാള്‍പോലെ ഉയര്‍ന്നു നില്‍ക്കും. ചാരക്കേസിന്റെ സത്യാവസ്ഥ പുറത്തുവന്നപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടെ ഇമേജ് തകര്‍ന്നിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ചെന്നിത്തലക്കാണ് ഇപ്പോള്‍ പ്രാധാന്യം. എന്നാല്‍ ചെന്നിത്തലയും ചാരക്കേസിന്റെ ഒരു ഘട്ടത്തില്‍ കരുണാകരനെ തള്ളിപറഞ്ഞിരുന്നു. അതു കൊണ്ടു തന്നെ ഉമ്മന്‍ചാണ്ടിക്കെതിരെ കേസു വന്നാല്‍ ചെന്നിത്തലക്ക് ആഹ്ലാദിക്കാന്‍ കഴിയില്ല. കാരണം ചെന്നിത്തലക്കെതിരെയും എപ്പോള്‍ വേണമെങ്കിലും തിരിയാം.
ആദ്യം കരുണാകരന്റെ വിശ്വസ്തനും പിന്നീട് പിണറായിയുടെ വിശ്വസ്തനുമായി മാറിയ രമണ്‍ ശ്രീവാസ്തവക്കും ഇത് ആഹ്ലാദത്തിന്റെ മുഹൂര്‍ത്തമാണ്. ചാരക്കേസില്‍ കരുണാകരനെ കുടുക്കിയതിന്റെ കഥ മുഴുവനും അറിയുന്നയാളാണ് രമണ്‍ ശ്രീവാസ്തവ.
നമ്പി നാരായണന്‍ കേസിലുള്ള പുതിയ സുപ്രീം കോടതി വിധിയിലൂടെ കോണ്‍ഗ്രസാണ് ആടിയുലയുന്നത്. ഇതിനിടയില്‍ കരുണാകരന്റെ പിന്‍ഗാമിയായി പത്മജ കടന്നു വരുന്ന കാഴ്ചയും കാണാം. ഉമ്മന്‍ ചാണ്ടി പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. അത്തരമൊരു പരസ്യ പ്രതികരണത്തില്‍ കാര്യമില്ലെന്നാണ് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച ഉപദേശം. ഉമ്മന്‍ ചാണ്ടിയും ഷാനവാസും ചേര്‍ന്ന് കരുണാകരനെ ഇല്ലാതാക്കി എന്ന ആരോപണം ശക്തമായി മാറിയിരിക്കുകയാണ്. എന്നാല്‍ അധികാരത്തിന് അരികെ നില്‍ക്കെ കോണ്‍ഗ്രസുകാരൊന്നും അക്കാര്യം തുറന്ന് പറയുന്നിലെന്ന് മാത്രം.
നേമത്ത് കോണ്‍ഗ്രസ്സുകാര്‍ വോട്ട് മറിച്ചെങ്കില്‍ മുരളി മാത്രം ചാരക്കേസിന്റെ വാലില്‍ തൂങ്ങി രംഗത്തെത്തും. അത് കൊടുങ്കാറ്റായി മാറുമോ എന്ന സംശയം മാത്രമാണ് കോണ്‍ഗ്രസുകാര്‍ക്കുള്ളത്.
ചാരക്കേസില്‍ തനിക്ക് അടിയേല്‍ക്കാതിരിക്കാന്‍ രമേശ് ചെന്നിത്തല തന്ത്രങ്ങള്‍ മെനയുന്നുണ്ട്. ചെന്നിത്തലക്ക് താന്‍ കരുണാകരനെ ചതിച്ചവനാണെന്ന് അറിയപ്പെടാള്‍ തീരെ താത്പര്യമില്ല. അങ്ങനെ അറിയപ്പെട്ടാല്‍ തനിക്കുള്ള ഹിന്ദു ഇമേജ് ഇല്ലാതാകുമെന്ന് അദ്ദേഹം കരുതുന്നു. ഹൈന്ദവ ഇമേജിന്റെ തടവിലാണ് ഇപ്പോഴും ചെന്നിത്തല.
കരുണാകരനെ തകര്‍ത്തതാണ് തന്റെ തകര്‍ച്ചക്ക് കാരണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്, രാഷ്ട്രീയ ഭേദമന്യേ സാധാരണക്കാരായ നിരവധി പേരുടെ പിന്തുണ ചാണ്ടിക്കുണ്ടായിരുന്നു. അതാണ് ചാരക്കേസ് വിവാദത്തോടെ ഇല്ലാതായത്.
സംസ്ഥാന സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി മുന്നോട്ടു പായുന്നതിലാണ് നരേന്ദ്ര മോദിക്ക് താത്പര്യം. ഇത്രയും കാലം ഇടതു മുന്നണിയായിരുന്നുവെങ്കില്‍ ഇനി വലതു മുനണി.
"
https://www.facebook.com/Malayalivartha