ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേശ്വരത്ത് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഉണ്ണിക്കൃഷ്ണനെതിരെ പോലീസിന്റെ നിർണായക നീക്കം...

കമലേശ്വരത്ത് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ നിർണ്ണായക നീക്കം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഗ്രീമയുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ഉടൻ തന്നെ എഫ്‌ഐആർ രേഖപ്പെടുത്തിയതും, പിന്നാലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതുമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. എംടെക്ക് വിദ്യാഭ്യാസയോഗ്യതയുള്ള ആളാണ് ഗ്രീമ. ഗ്രീമ മോഡേണ്‍ അല്ലെന്നും ഉണ്ണിക്കൃഷ്ണന്‍ പരിഹസിച്ചു.
200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി. യുവതി മാനസികമായി തകർന്നിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ഉണ്ണികൃഷ്ണന് എതിരെ ചുമത്തിയിട്ടുണ്ട്. ഗ്രീമയ്ക്ക് ഐശ്വര്യം പോരെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ് ആറു വർഷമായി ഉണ്ണികൃഷ്ണൻ പീഡിപ്പിച്ചെന്നാണ് ബന്ധുകളുടെ മൊഴി. ജീവനൊടുന്നതിന് മുമ്പ് എഴുതിയ കുറുപ്പിലും ഉണ്ണികൃഷ്ണനാണ് മരണ കാരണമെന്ന് എഴുതിയിട്ടുണ്ട്.
അയര്‍ലന്‍ഡില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ഉണ്ണികൃഷ്ണന്‍. ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് മൂലമെന്നായിരുന്നു ഇയാളുടെ കുറ്റപ്പെടുത്തല്‍ എന്ന് ബന്ധുക്കള്‍ പറയുന്നു. ഒരു മാസം മുന്‍പായിരുന്നു കൃഷി ഓഫീസറായിരുന്ന ഗ്രീമയുടെ അച്ഛന്‍ എ രാജീവ് ഹൃദയാഘാതം മൂലം മരിച്ചത്. അച്ഛന്‍ മരിച്ച സമയത്ത് വീട്ടില്‍വെച്ചും ഉണ്ണികൃഷ്ണന്‍ ഗ്രീമയെ അപമാനിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഉണ്ണികൃഷ്ണനില്‍ നിന്നേറ്റ കടുത്ത മാനസിക പീഡനമാണ് ജീവനൊടുക്കുന്നതിലേക്ക് ഗ്രീമയേയും അമ്മ സജിതയേയും എത്തിച്ചതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























