Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....

25 JANUARY 2026 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം എൽ എ

കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ, അറസ്റ്റിലായ ഭർത്താവ് ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം രംഗത്തെത്തിയതിനു പിന്നാലെ, നാട്ടുകാരുടെ പ്രതികരണവും പുറത്ത് വരുന്നു. Varun Kns എന്നൊരാൾ പങ്കുവച്ച കുറിപ്പാണ് പുറത്ത് വരുന്നത്. പ്രിയമുള്ളവരെ, ഞാൻ ഈ പോസ്റ്റ് ചെയ്യുന്നത് എനിക്ക് വ്യക്തിപരമായി അറിയാവുന്നതും വീടിന്റെ സമീപത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിയെ കുറിച്ചും ഭാര്യയായ ഗ്രീമ യെ പറ്റിയുമാണ് പറയുവാൻ വേണ്ടി ആണ്….എനിക്ക് വ്യക്തിപരമായി അറിയാവുന്ന കാര്യങ്ങൾ ആണ്

എല്ലാരവരും അറിയുംപോലെ ഞാനും ആ വാർത്ത ഞെട്ടലോടെയാണ് അറിഞ്ഞത്,ഉണ്ണിയുടെ ഭാര്യയും അമ്മായിയും ആത്മഹത്യ ചെയ്തു എന്നത്….ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല,,പക്ഷേ അവർക്ക് അതൊരു ലഹരിയായിരുന്നു എന്നാണ് എന്റെ പക്ഷം,കാരണങ്ങൾ ഞാൻ ചുവടെച്ചേർക്കുന്നു (എനിക്ക് അറിയാവുന്ന കാര്യങ്ങൾ)

കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ തന്നെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടിത്തിരുന്നു ,വളരെ കുറച്ച് നാളുകൾ മാത്രം ആണ് ഇവർ ഒരുമിച്ച് ജീവിച്ചത് ..അവരുടെ കൂടെ ജീവിക്കേണ്ടി വന്നു എന്നതാണ് വസ്തുത. സാധാരണ കല്യാണം കഴിഞ്ഞാൽ ഭാര്യയും ഭർത്താവും ഒരുമിച്ചാണ് കിടക്കുക പക്ഷേ ഉണ്ണിയുടെ ജീവിതത്തിൽ നടന്നത് മറിച്ചായിരുന്നു ഉണ്ണി ഒറ്റക്കും ഗ്രീമ (ഉണ്ണിയുടെ bharya) സ്വന്തം അച്ഛന്റെയും അമ്മയുടെയും കൂടെയായിരുന്നു .ഇതൊന്നും സഹിക്കാൻ ഒരു ഭർത്താവിനും സാധിക്കില്ല (മറിചാനേഖിലും).

മറ്റൊരുകാര്യം ഗ്രീമ പലപ്പോഴും ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുമുണ്ട് ഇതൊക്കെ വളരെ വിഷമത്തോടെ പറയുന്നത് എനിക്ക് വെക്തിപരമായി അറിയാമായിരുന്നു. ഇതൊക്കെ സഹിച്ച് ഉണ്ണി മാത്രമാണ്. ഇവർക്ക് ഒരുമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല എന്ന് കണ്ട ഉണ്ണി ഒരു കൗൺസിലിംഗ് നടത്താൻ തീരുമാനിച്ചു,ഗ്രീമയുടെ അച്ഛനും അമ്മയും പറഞ്ഞ ആശുപത്രികളിൽ കൊണ്ടുപോയി (ANANTHAPURI,PRS) ഗ്രീമയെ കൗൺസിൽ ചെയ്ത രണ്ട് കൗൺസിലർ ഈ വിവാഹജീവിതം മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന് തന്നെയാണ് പറഞ്ഞത് അതിന് അവർ കാരണമായി കണ്ടത് ഗ്രീമയുടെ immaturity ആണ്

ഇനി സാമ്പത്തികം ആണ് ഉദ്ദേശിച്ചതെങ്കിൽ തെറ്റി അവർ കൊടുത്ത 200 പവൻ സ്വർണ്ണം അവരുടെ ബാങ്ക് ലോക്കറിൽ തന്നെയാണ് സൂക്ഷിച്ചത് എന്ന് ഇതിൽ നിന്ന് ഒരു തരി സ്വർണ്ണം പോലും ഉണ്ണി എടുത്തിട്ടില്ല. ഈ പറയുന്ന ഉണ്ണിയും ഉയർന്ന സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ അംഗമാണ്. ഇതിനൊക്കെ പുറമെ 2024 ൽ SNDP ശാഖക്കു ഉണ്ണിയും കുടുംബവും പരാതി കൊടുക്കുകയും ചെയ്തു അതിൽ ഒന്നും തീരുമാനമായില്ല കാരണം ഗ്രീമയും അമ്മയും അച്ഛനും അതിന് തടസം നിന്നു സമ്പത്തിനു വേണ്ടി ആരെയും ടോർച്ചർ ചെയ്യേണ്ട ആവശ്യം ഉണ്ണിക്ക് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല ഇത് മുഴുവൻ വായിക്കുന്നവർക്ക് തോന്നാം എന്തുകൊണ്ട് നിയമപരമായി പോയില്ല എന്ന്,,ഇവരുടെ ജീവിതം തന്നെയാണ് ഇതിനു ഉത്തരം (ആത്മഹത്യ ഭീഷണി) ഉണ്ണി രാജ്യത്തിന് പുറത്താണ് ജോലി ചെയ്യുന്നത് അതിന് തടസം വരരുത്. ഉയർന്ന വിദ്യാഭ്യാസ നിലവാരം പുലർത്തിയിരുന്ന. വിദ്യാഭ്യാസത്തിന് അത്രയും വില നൽകിയിരുന്ന ഉണ്ണി തന്റെ വിദ്യാഭ്യാസം നഷ്ടപ്പെടും എന്ന് കരുതി ഭീഷണിയിൽ വഴങ്ങിയാണ് കേസ് ഫയൽ ചെയ്യാതിരുന്നത്.

വിവാഹം കഴിഞ്ഞാൽ ആണിനെയോ പെണ്ണിനെയോ വീട്ടുകാരുടെ puppet ആകാൻ ശ്രമിക്കുന്ന ഓരോ രക്ഷാകർത്തകൾക്കും ഉള്ള ഒരു ഉദാഹരണം മാത്രം ആണ് ഈ ദുഃഖിപ്പിക്കുന്ന വാർത്ത. ആ പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ തന്നെ പറയുന്നുണ്ട് അച്ഛൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ഞങ്ങൾ സൈനഡ് കൊണ്ടാണ് നടന്നതെന്ന്. ഇങ്ങനെ നടക്കുന്ന ഒരു കുടുംബത്തോടൊപ്പം എങ്ങനെയാണ് ഒരാൾ ജീവിക്കുന്നത്.. SNDP ക്ക് കൊടുത്ത പരാതിയും പങ്കുവെക്കുന്നു

ആത്മഹത്യാക്കുറിപ്പ് ആ പെൺകുട്ടി കുടുംബ ഗ്രൂപ്പിലും ഏതാനും വേണ്ടപ്പെട്ടവർക്കും അയച്ചതിന് ശേഷമാണ് ആത്മഹത്യ ചെയ്തത് ആ കുറിപ്പ് സമീപവാസികളായി ഞങ്ങൾ എല്ലാവരും കിട്ടിയിട്ടും ഉള്ളതാണ് മുഴുവൻ സ്വർണവും തന്റെ കൈവശമുണ്ടെന്ന് ആ പെൺകുട്ടി അതിൽ തന്നെ പറയുന്നുണ്ട് പെൺമക്കൾ ഉള്ള എല്ലാ മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഒരു കാര്യം മാത്രമാണ് നിങ്ങൾ നിങ്ങളുടെ പെൺമക്കളെ കല്യാണം കഴിച്ച് അയക്കുമ്പോൾ ഒന്നും മനസ്സിലാക്കുക ഈ പറയുന്ന ആൺകുട്ടികൾക്ക് അമ്മയും സഹോദരങ്ങളും ഉണ്ടെന്നും കല്യാണം കഴിഞ്ഞാൽ ഉടൻ തന്നെ ആ പയ്യൻ പെൺകുട്ടിയുടെ മാത്രം അവകാശമുള്ളതായി തീരുന്നില്ല എന്നുള്ളതും നിങ്ങൾ മനസ്സിലാക്കുക.


ഉണ്ണിയുടെ ബന്ധുക്കൾ പലതവണ ഗ്രീടെ മാതാപിതാക്കളോടും മാമന്മാരോടും ഈ കാര്യം സംസാരിക്കുകയും ഇതിന് ഒരു പരിഹാരം കണ്ടെത്താൻ ശ്രമിച്ചതും ആണ് എന്നാൽ ഈ പെൺകുട്ടിയും മാതാവും യാതൊരുവിധത്തിലും സഹകരിക്കാതിരുന്നതാണ് ഇതിന് യഥാർത്ഥ കാരണമായി തീർന്നത്. ഉണ്ണിയുടെത് ഒരു കൂട്ടുകുടുംബമാണ് ആ വീട്ടിൽ കല്യാണം കഴിച്ചു വന്ന മറ്റു മരുമക്കൾക്ക് ഒന്നും തന്നെ മറ്റൊരു പരാതിയോ ഒന്നുമുള്ളതായി ഞങ്ങൾ നാട്ടുകാർക്ക് അറിയില്ല.. എന്നായിരുന്നു ആ കുറിപ്പ്.


ഈ വിഷയത്തിൽ രണ്ടു കുടുംബത്തെയും തള്ളി ഇരുകൂട്ടരും എത്തിയിട്ടുണ്ട്. സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണമെന്നും ഉണ്ണിക്കൃഷ്ണൻ നിരപരാധിയാണെന്നും സഹോദരൻ ചന്തു ആരോപിച്ചു. ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ സജിത അനാവശ്യമായി ഇടപെട്ടിരുന്നുവെന്നും ഹണിമൂൺ യാത്രയ്ക്കിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറയുന്നു. ഗ്രീമയെ സജിത പൂർണ്ണമായും നിയന്ത്രിച്ചിരുന്നതായും വിദേശത്തേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങളെപ്പോലും അവർ എതിർത്തതായും സഹോദരൻ ആരോപിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ട് തവണ കൗൺസിലിംഗ് നടത്തിയെങ്കിലും സജിതയുടെ പിടിവാശി മൂലം പരാജയപ്പെട്ടു. തർക്കങ്ങളുണ്ടാകുമ്പോൾ സജിത സ്ഥിരമായി ആത്മഹത്യ ഭീഷണി മുഴക്കുമായിരുന്നുവെന്നും, പുറംലോകം കാര്യങ്ങൾ അറിയുന്നത് അഭിമാനക്ഷതമായി അവർ കണ്ടിരുന്നുവെന്നുമാണ് ഉണ്ണിക്കൃഷ്ണന്റെ കുടുംബത്തിന്റെ വാദം.

എന്നാൽ ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ ഗ്രീമയുടെ പറയുന്നു. എംടെക്ക് വിദ്യാഭ്യാസയോഗ്യതയുള്ള ആളാണ് ഗ്രീമ. ഗ്രീമ മോഡേണ്‍ അല്ലെന്നും ഉണ്ണിക്കൃഷ്ണന്‍ പരിഹസിച്ചു. 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി. യുവതി മാനസികമായി തകർന്നിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ഉണ്ണികൃഷ്ണന് എതിരെ ചുമത്തിയിട്ടുണ്ട്. ഗ്രീമയ്ക്ക് ഐശ്വര്യം പോരെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ് ആറു വർഷമായി ഉണ്ണികൃഷ്ണൻ പീഡിപ്പിച്ചെന്നാണ് ബന്ധുകളുടെ മൊഴി. ജീവനൊടുന്നതിന് മുമ്പ് എഴുതിയ കുറുപ്പിലും ഉണ്ണികൃഷ്ണനാണ് മരണ കാരണമെന്ന് എഴുതിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (25 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (36 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (47 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (51 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends