Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

മില്‍മ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലേക്ക്- ഫുഡ് ലിങ്ക്സുമായി ധാരണാപത്രം ഒപ്പിട്ട് മില്‍മ

24 JANUARY 2026 05:42 PM IST
മലയാളി വാര്‍ത്ത

മിൽമയുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കെ.സി.എം.എം.എഫ് - മിൽമയും ഫുഡ്‌ലിങ്ക്സ് ഫുഡ് ആൻഡ് ബിവറേജ് സൊല്യൂഷൻസും ധാരണാപത്രം ഒപ്പുവെച്ചു. എറണാകുളം ഇടപ്പള്ളിയിലെ മിൽമ ഓഫീസിൽ നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ.എസ്. മണിയുടെ സാന്നിധ്യത്തില്‍ മിൽമ മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫും ഫുഡ്‌ലിങ്ക്സ് പാർട്ണർ മുഹമ്മദ് ഷിബുവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ധാരണാപത്രം പ്രകാരം സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് പ്രീമിയം മിൽമ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള അവകാശം ഫുഡ്‌ലിങ്ക്സിന് ലഭിക്കും.

പ്രതിമാസം 20 ടൺ മിൽമ നെയ്യ് ഈ നാല് രാജ്യങ്ങളിലായി വിതരണം ചെയ്യാനായി വാങ്ങണമെന്ന് കരാര്‍ നിഷ്കര്‍ഷിക്കുന്നു. ഇതിനു പുറമെ ഓരോ രാജ്യത്തും പ്രതിമാസം അഞ്ച് ലക്ഷം രൂപയുടെ മറ്റ് മിൽമ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള നിബന്ധനയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ലുലു ഗ്രൂപ്പിന്റെ മില്‍മ വിതരണ ശൃംഖലയെ ബാധിക്കാത്ത രീതിയിലായിരിക്കും ഈ രാജ്യങ്ങളിലെ വിപണനം നടക്കുക എന്ന് കരാർ പ്രത്യേകം വ്യക്തമാക്കുന്നു.

വിദേശ വിപണിയിൽ മിൽമയുടെ ബ്രാൻഡ് മൂല്യം വർധിപ്പിക്കാനും വിപണി വിപുലീകരിക്കാനും ഈ പുതിയ സഹകരണം വഴിതുറക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. ലുലു ഗ്രൂപ്പിന് പുറമെ മില്‍മയുടെ ഉത്പന്നങ്ങള്‍ നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയതോതില്‍ വിതരണം ചെയ്യുന്ന ഡീലര്‍മാരുണ്ട്. അവരുടെ പ്രവര്‍ത്തനത്തെ അലോസരപ്പെടുത്താത്ത വിധത്തിലായിരിക്കും ഈ സഹകരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ധാരണാപത്ര പ്രകാരം നിശ്ചിത ഗുണനിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ച് നൽകുക എന്നത് മിൽമയുടെ ഉത്തരവാദിത്തമായിരിക്കും. ആലപ്പുഴ പുന്നപ്രയിലുള്ള സെൻട്രൽ പ്രൊഡക്ട്സ് ഡയറിയിൽ നിന്നാണ് ഉൽപ്പന്നങ്ങൾ കയറ്റുമതിക്കായി കൈമാറുന്നത്. വിദേശ രാജ്യങ്ങളിലെ വിതരണത്തിനാവശ്യമായ ലോജിസ്റ്റിക്സ്, കസ്റ്റംസ് ക്ലിയറൻസ്, അതത് രാജ്യങ്ങളിലെ നിയമപരമായ അനുമതികൾ എന്നിവയെല്ലാം ഫുഡ്‌ലിങ്ക്സ് നേരിട്ട് നിർവഹിക്കണം. ഉൽപ്പന്നങ്ങൾ കൈമാറുന്നതിന് മുമ്പായി മുഴുവന്‍ തുകയും മുൻകൂറായി മിൽമയ്ക്ക് നൽകണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. തുടക്കത്തിൽ ഒരു വർഷത്തേക്കാണ് കരാറെങ്കിലും പ്രവർത്തനക്ഷമതയും വിൽപന ലക്ഷ്യങ്ങളും വിലയിരുത്തി ഇത് രണ്ട് വർഷം വരെ നീട്ടാവുന്നതാണ്.

മില്‍മ പര്‍ച്ചെയ്സ് മാനേജര്‍ ശ്രീകുമാര്‍ ടി, മില്‍മ ആലപ്പുഴ യൂണിറ്റ് ഹെഡ് ശ്യാമ കൃഷ്ണന്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍ സജിന ടികെ, മില്‍മ മാര്‍ക്കറ്റിംഗ് ആന്‍ഡ് ക്യു സി മാനേജര്‍ മുരുകന്‍ വി എസ്, ഫുഡ് ലിങ്ക്സ് ഡയറക്ടര്‍മാരായ സുബിന്‍ മക്കാര്‍, ഫഹീം പുതുശേരി, മില്‍മ ബിഡിഎം ബിബിൻ ടി ആഞ്ചലോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (2 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (2 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (2 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (2 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (2 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (7 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (7 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (7 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (7 hours ago)

ONAM ഓണം സ്പെഷ്യൽ  (8 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (8 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (8 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (8 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (8 hours ago)

Malayali Vartha Recommends