ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. അമ്മയുടെ രഹസ്യമൊഴിയുടെ വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ അച്ഛന്‍ ഷിജില്‍ ഒരു കൊടുംക്രിമിനലാണെന്ന് പൊലീസ് പറയുന്നു. ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴിയിലുണ്ട്. സംഭവ ദിവസം ശാരീരിക ബന്ധത്തിനിടെ കുഞ്ഞ് എണീറ്റു കരഞ്ഞതാണ് ഷിജിലിനെ പ്രകോപിതനാക്കിയത്.
ഉടന്‍ തന്നെ കുഞ്ഞിനെയെടുത്ത് മടിയിലിരുത്തി കൈമുട്ടുകൊണ്ട് അടിവയറ്റില്‍ ആഞ്ഞിടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അതിഭീകരമായ വേദനകൊണ്ട് പുളഞ്ഞ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാനും അയാള്‍ തയ്യാറായില്ല. ഏറെനേരം അപേക്ഷിച്ച ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അതിനുംമുന്‍പേ കുഞ്ഞ് മരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പറയുന്നു. സെക്സ് ചാറ്റ് നടത്താനായി മാത്രം ഇയാള്‍ ഒരു ഗ്രൂപ്പ് ആരംഭിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞിനെ നേരത്തേ തന്നെ ഇയാള്‍ക്ക് ഇഷ്ടമില്ലായിരുന്നുവെന്നും പിതൃത്വം ചൊല്ലിയും ഇയാള്‍ വെറുതേ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കുഞ്ഞിന്റെ ഒരേഒരു ചിത്രം മാത്രമാണ് കണ്ടെടുക്കാനായത്. അതും കുഞ്ഞിന്റെ കൈ ഒടിച്ച ശേഷമുള്ള ഫോട്ടോയാണിതെന്നും കുഞ്ഞിന്റെ അമ്മ മൊഴി നല്‍കി.
https://www.facebook.com/Malayalivartha

























