Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

18,000ത്തിലേറെ പ്രവാസികൾ പിടിയിൽ..കർശന പരിശോധന .. സഹായം നൽകിയതിന് 11 പേർക്കെതിരെ കേസ് മലയാളികൾ ശ്രദ്ധിക്കൂ ....

25 JANUARY 2026 02:22 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിൽ ഇഖാമ (താമസാനുമതി), തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ചവരെ കണ്ടെത്താനായി നടത്തിയ വ്യാപക പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 18,200 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

താമസ നിയമലംഘനത്തിന് 11,442 പേർ, അതിർത്തി സുരക്ഷാ നിയമലംഘനത്തിന് 3,931 പേർ, തൊഴിൽ നിയമലംഘനത്തിന് 2,827 പേർ എന്നിങ്ങനെയാണ് പിടിയലായ വിദേശികളുടെ പട്ടിക. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,762 പേരെ പിടികൂടി. ഇതിൽ 46 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമവിരുദ്ധമായി അതിർത്തി കടന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച 46 പേരെയും പിടികൂടിയിട്ടുണ്ട്.

 



നിയമലംഘകർക്ക് താമസം, ഗതാഗതം, തൊഴിൽ എന്നിവ നൽകുകയും അവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്ത 11 പേരെ മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിൽ 25,477 പേർ (23,443 പുരുഷന്മാരും 2,034 സ്ത്രീകളും) തുടർനടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ 18,685 പേരെ യാത്രാരേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളിലെ എംബസികളിലേക്ക് റഫർ ചെയ്തു. 14,451 പേരെ ഇതിനോടകം നാടുകടത്തി.

 നിയമലംഘകർക്ക് ഗതാഗത, താമസ സഹായം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ലഭിക്കാം. കൂടാതെ, ഇവർ ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും പ്രതികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും. നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, മറ്റ് മേഖലകളിൽ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

 



രാജ്യത്തെ തൊഴിൽ മേഖല ശുദ്ധീകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ നീക്കങ്ങളുമായി മന്ത്രാലയം മുന്നോട്ട് പോകും. എല്ലാ ആഴ്ചകളിലും നിയമലംഘകരെ പിടികൂടാനുള്ള പ്രതിവാര പരിശോധന തുടരും.

ഒമാനിൽ തൊഴിൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം പിടിയിലായത് 31,000ൽ അധികം പ്രവാസികൾ. ലേബർ വെൽഫെയർ ടീമുകൾ 15,000 പരിശോധനകൾ നടത്തിയതിൽ നിന്നാണ് ഇത്രയും പേർ പിടിയിലായത്.

കഴിഞ്ഞ നവംബർ അവസാനം വരെ തൊഴിലന്വേഷകരുടെ എണ്ണം 74,000 ആയതായി തൊഴിൽ മന്ത്രി ഡോ. മഹദ് സെയ്ദ് ബഅവൈൻ പറഞ്ഞു. ഈ വർഷം സ്വകാര്യ മേഖലയിൽ 50,000 തൊഴിൽ അവസരങ്ങളാണ് ലക്ഷ്യമിടുന്നത്. എണ്ണ, വാതകം, ലോജിസ്റ്റിക്‌സ്, ടൂറിസം മേഖലകളിലാണ് പുതിയ നിയമനം നടക്കുക.

 



തൊഴിലാളികളെ പിരിച്ചുവിട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ സാമ്പത്തിക സമിതി കഴിഞ്ഞ വർഷം 713 കേസുകളിൽ ഇടപെട്ടതായി മന്ത്രി പറഞ്ഞു. ഇടപെട്ട കേസുകളിൽ 2,146 വ്യക്തികളുടെ കരാറുകൾ പുതുക്കി നൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (11 minutes ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (20 minutes ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (27 minutes ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (35 minutes ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (50 minutes ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (56 minutes ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (1 hour ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 hours ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (2 hours ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (2 hours ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (9 hours ago)

Malayali Vartha Recommends