ആത്മവിശ്വാസത്തോടെ.... മൂന്നാം ടി20 ഇന്ന്... ഗുവാഹത്തിയാണ് വേദി, വൈകുന്നേരം 7 മുതലാണ് പോരാട്ടം

മൂന്നാം ടി20ഇന്ന് . ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാനായി ഇന്ത്യക്ക് വേണ്ടത് ഒറ്റ ജയം മാത്രം. ടി20 ലോകകപ്പിനു ആത്മവിശ്വാസത്തോടെ ഒരുങ്ങാനുള്ള ഊര്‍ജവും പരമ്പര നേട്ടം നല്‍കും. ആദ്യ രണ്ട് കളികളിലും ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. മറുഭാഗത്ത് പരമ്പരയില്‍ തിരിച്ചെത്താനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് കിവികള്‍. ഇന്ന് വൈകുന്നേരം 7 മുതലാണ് പോരാട്ടം.
ഗുവാഹത്തിയാണ് വേദി. ആദ്യ കളിയില്‍ 48 റണ്‍സിനും രണ്ടാം പോരാട്ടത്തില്‍ 7 വിക്കറ്റിനും വിജയം സ്വന്തമാക്കി അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിനു മുന്നിലാണ്. അടുത്ത മാസം ഏഴ് മുതല്‍ തുടങ്ങുന്ന ടി20 ലോകകപ്പ് ഇലവനെ നിശ്ചയിക്കാനുള്ള അവസാന പരമ്പരയായതിനാല്‍ ടീമിലെ സ്ഥാനത്തിനായി താരങ്ങള്‍ മികവ് കാട്ടേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഈ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യ നേരെ ലോകകപ്പിലാണ് ഇറങ്ങുക.
ഇടവേളയ്ക്കു ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മിന്നും ഫോമിലേക്ക് എത്തിയതാണ് ഇന്ത്യക്ക് വലിയ ആശ്വാസമേകുന്നത്. പഴയ പോലെ അനായാസം റണ്‍സ് കണ്ടെത്താനായി രണ്ടാം പോരാട്ടത്തില്‍ സൂര്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിനെ ജയത്തിലേക്ക് നയിക്കാനും സൂര്യയ്ക്കു കഴിഞ്ഞു. രണ്ടാം മത്സരത്തില്‍ 37 പന്തില്‍ 82 റണ്‍സുമായി നായകന്‍ പുറത്താകാതെ നിൽക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha























