അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം: സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണം; ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ടു: ഹണിമൂൺ യാത്രയ്ക്കിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തി...

തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ, അറസ്റ്റിലായ ഭർത്താവ് ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം രംഗത്തെത്തി. മരിച്ച സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണമെന്നും ഉണ്ണിക്കൃഷ്ണൻ നിരപരാധിയാണെന്നും സഹോദരൻ ചന്തു ആരോപിച്ചു. ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ സജിത അനാവശ്യമായി ഇടപെട്ടിരുന്നുവെന്നും ഹണിമൂൺ യാത്രയ്ക്കിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറയുന്നു.
ഗ്രീമയെ സജിത പൂർണ്ണമായും നിയന്ത്രിച്ചിരുന്നതായും വിദേശത്തേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങളെപ്പോലും അവർ എതിർത്തതായും സഹോദരൻ ആരോപിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ട് തവണ കൗൺസിലിംഗ് നടത്തിയെങ്കിലും സജിതയുടെ പിടിവാശി മൂലം പരാജയപ്പെട്ടു. തർക്കങ്ങളുണ്ടാകുമ്പോൾ സജിത സ്ഥിരമായി ആത്മഹത്യ ഭീഷണി മുഴക്കുമായിരുന്നുവെന്നും, പുറംലോകം കാര്യങ്ങൾ അറിയുന്നത് അഭിമാനക്ഷതമായി അവർ കണ്ടിരുന്നുവെന്നുമാണ് ഉണ്ണിക്കൃഷ്ണന്റെ കുടുംബത്തിന്റെ വാദം.
കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തിലെ ആരോപണങ്ങൾ തെറ്റാണെന്ന് അറസ്റ്റിലായ ഉണ്ണികൃഷ്ണന്റെ ഇളയസഹോദരൻ ബി.എം.ചന്തു പറഞ്ഞു. ഗ്രീമയുടെയും തന്റെ സഹോദരന്റെയും സ്വകാര്യതയിലേക്ക് ഗ്രീമയുടെ അമ്മ ഇടപെട്ടതാണ് പ്രശ്‌നങ്ങൾക്കു ഇടയാക്കിയതെന്നാണ് ചന്തുവിന്റെ ആരോപണം. പലഘട്ടങ്ങളിലും ഗ്രീമ അമ്മയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഉണ്ണികൃഷ്ണൻ നാട്ടിലെത്തുമ്പോൾ വൈകീട്ടുവരെ വീട്ടിൽനിന്ന ശേഷം രാത്രി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോകുന്നതാണ് രീതി. ഇവരുടെ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്ന് നഗരത്തിലെ ഒരു വക്കീലിനെ കണ്ടിരുന്നു. ജോയിന്റ് പെറ്റീഷ്യനും നൽകിയിരുന്നുവെന്നും ചന്തു പറഞ്ഞു.
അമ്മയും മകളും മരിക്കുന്നതിന് മുൻപ് എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ദിവസമാണ് ഉണ്ണിക്കൃഷ്ണനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























