കെ ടി ജലീലിന് കുഞ്ഞാലിക്കുട്ടിയോടുള്ള പകയ്‌ക്ക് കാരണം ഷാജി. ... കെ ടി ജലീലിന് പകരം; കെ എം ഷാജി നീങ്ങുന്നത് ഒടുവിൽ അറസ്റ്റിലേക്ക്?

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്ന കെ.എം. ഷാജി എം എല്‍ എയെ വിജിലന്‍സ് അറസ്റ്റ് ചെയ്യുമോ? അങ്ങനെ ചെയ്യുകയാണെങ്കില്‍ ലീഗ് എങ്ങനെ പ്രതിരോധിക്കും? ഇത്തരം ചോദ്യങ്ങളിലെ ആശങ്കകളിലൂടെ കടന്നുപോവുകയാണ് ലീഗ് രാഷ്ട്രീയം.
ലീഗ് -സി പി എം പടപ്പുറപ്പാടിന്റെ ഇരയാണ് കെ. എം. ഷാജി. തനിക്കെതിരെ നീക്കങ്ങള്‍ ശക്തമാണെന്ന് മനസിലാക്കിയിട്ടും വിജിലന്‍സിന് വന്നു കയറി മേയാനുള്ള സാഹചര്യം സ്വന്തം വീട്ടില്‍ തന്നെ ഒരുക്കികൊടുക്കുകയായിരുന്നു ഷാജി.അത് ഷാജിയുടെ അമിത ആത്മവിശ്വാസമാണോ അതോ അറിവില്ലായ്മയാണോ എന്ന സംശയം ഇന്നും ലീഗ് നേതൃത്വത്തിന് മാറിയിട്ടില്ല.
ചോദ്യം ചെയ്യാനുള്ള നോട്ടീസ് വിജിലന്‍സില്‍ നിന്ന് കെ എം ഷാജി സ്വീകരിച്ചു കഴിഞ്ഞു. ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. റെയ്ഡ് സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പരസ്യ പ്രതികരണം ഒഴിവാക്കുന്നതെന്നും ഷാജി പറഞ്ഞു.
കെ. റ്റി. ജലീലിന് പകരം കെ.എം ഷാജി എന്ന മട്ടിലാണ് ഇടതുമുന്നണി സര്‍ക്കാര്‍ നീങ്ങുന്നത്. കെ.റ്റി. ജലീലിന്റെ രാജിക്ക് കാരണം മുസ്ലീം ലീഗ് ആണെങ്കില്‍ കെ. എം. ഷാജിയെയും വെറുതെ വിടില്ലെന്ന് തന്നെയാണ് സി പി എമ്മിന്റെ തീരുമാനം. ഷാജിക്കെതിരെ വിജിലന്‍സിന് ലഭിച്ച തെളിവുകളുമായി സധൈര്യം മുന്നോട്ടു പോകാനുള്ള നിര്‍ദ്ദേശം ഭരണതലത്തില്‍ നിന്ന് വിജീലന്‍സിന് ലഭ്യമായിട്ടുണ്ട്. 47 ലക്ഷം രൂപയുടെ ഉറവിടം വ്യക്തമാക്കാനുള്ള ബാധ്യത ഷാജിക്കുണ്ട്. അതിനു അദ്ദേഹത്തിന് കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.അങ്ങനെ വന്നാല്‍ നിയമപരമായ മറ്റ് നടപടികളിലേക്ക് നീങ്ങും.
മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ഷാജി രംഗത്തു വന്നതോടെയാണ് അദ്ദേഹം സര്‍ക്കാരിന്റെ കണ്ണിലെ കരടായി തീര്‍ന്നത്.
തന്റെ മണ്ഡലത്തിലെ സ്‌കൂളിന് ഹയര്‍ സെക്കന്ററി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതി കേസിലായിരുന്നു ഇത് . ഇതു പോലൊരു സാഹചര്യമാണ് പി.ടി. തോമസിന്റെ കാര്യത്തിലുമുണ്ടായത്. എന്നാല്‍ പിടി. തോമസ് മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങളില്‍നിന്നും തലയൂരി. അതോടെ അദ്ദേഹത്തിന് തുടര്‍ നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞു.
കെ.റ്റി. ജലീലിനെതിരായ ബന്ധു നിയമന കേസില്‍ നിന്നും പിന്‍ മാറണമെന്ന് ലീഗ് നേതാക്കളോട് സി പി എം നേതാക്കള്‍ ആഭ്യര്‍ത്ഥിച്ചിരുന്നു എന്നാണ് ലഭ്യമാകുന്ന സൂചനകള്‍. എന്നാല്‍ കേസ് കൂടുതല്‍ മുറുക്കുകയാണ് ലീഗ് ചെയ്തത്. അതോടെയാണ് ഷാജിയുടെ കേസ് മുറുക്കാന്‍ സി പി എം തീരുമാനിച്ചത്. ഷാജിയാകട്ടെ അതിനുള്ള വിഭവങ്ങള്‍ സ്വന്തം വീട്ടില്‍ തന്നെ ഒരുക്കി കൊടുക്കുകയും ചെയ്തു.
കെ എം ഷാജിയുടെ കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍ നിന്നായി 48 ലക്ഷത്തിലധികം രൂപ കണ്ടെത്തിയെന്നാണ് വിജിലന്‍സ് അറിയിച്ചത്. പണവും കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലന്‍സ് കോടതിക്ക് കൈമാറി. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും.
കോഴിക്കോട് വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ഏപ്രില്‍ 13 ന് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരേയും വീടുകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഷാജിയുടെ അഴീക്കോട് ചാലാട്ടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയും കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണാഭരണങ്ങളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.
പി.കെ. കുഞ്ഞാലിക്കുട്ടിയില്‍ നിന്നും വേണ്ടത്ര പിന്തുണ ഷാജിക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. അങ്ങനെ കിട്ടിയിരുന്നെങ്കില്‍ ഇത്തരമൊരു പ്രതിസന്ധിയില്‍ അദ്ദേഹം എത്തുമായിരുന്നില്ല. കെ.റ്റി. ജലീല്‍ കുഞ്ഞാലിക്കുട്ടിയുടെ കണ്ണിലെ കരടാണ്. ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള വൈരാഗ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഷാജി വിട്ടു വീഴ്ചാ മനോഭാവത്തോടെ മുന്നോട്ടു പോയിരുന്നെങ്കില്‍ ഇങ്ങനെയൊരു ദുരവസ്ഥ അദ്ദേഹത്തിന് ഉണ്ടാകുമായിരുന്നില്ല.
അഴിക്കോട് നിന്ന് ഷാജി ജയിക്കുമെന്ന സൂചനകളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. അതും ഷാജിക്കെതിരായ നീക്കങ്ങളുടെ വേഗം കൂട്ടുന്നു. മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ക്ലീന്‍ ഇമേജ് എന്ന ഷാജിയുടെ ട്രേഡ് മാര്‍ക്കില്‍ കളങ്കമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
"
https://www.facebook.com/Malayalivartha