Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

90കളില്‍ തൊടുത്തുവിട്ട ചാരക്കേസ് എന്ന ഭൂതം; ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പിന്നാമ്പുറങ്ങളില്‍ അന്വേഷിച്ചു പോയാല്‍ ആരും ഇതുവരെ കാണാത്ത ഒരു ചാരസുന്ദരിയും രാജ്യംകണ്ട വലിയ ചാരന്‍മാരും ഉറങ്ങിക്കിടക്കുന്നത് കാണാം, ലാവ്‌ലിനും സോളാറും സ്വര്‍ണക്കടത്തുമൊക്കെ എന്ത്...?

16 APRIL 2021 04:14 PM IST
മലയാളി വാര്‍ത്ത

കെ. കരുണാകരന്റെ ഉഗ്രശാപം ഏറ്റു. ഇപ്പോള്‍ അനുഗ്രഹമായിരിക്കുന്നത് സാക്ഷാല്‍ പിണറായി വിജയന് തന്നെ. ലാവ്‌ലിന്‍ ലാവ്‌ലിന്‍ എന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്ന കോണ്‍ഗ്രസിന്റെ കാരണവര്‍മാര്‍ക്ക് ചാണ്ടിക്കും ആന്റണിക്കുമുള്ള പണി സമയമായപ്പോള്‍ ചാക്കോ തന്നെ ഇട്ടികൊടുത്തു. ലാവ്‌ലിനും സോളാറും സ്വര്‍ണക്കടത്തുമൊക്കെ എന്ത്. ഇതല്ലേ ജിമിട്ട്. 90 കളില്‍ തൊടുത്തുവിട്ട ചാരക്കേസ് എന്ന ഭൂതം.

അവരാണ് യഥാര്‍ഥ ചാരന്‍മാര്‍ കൂടെ അവളും. ഇന്നലെ മുതല്‍ ഈ വാക്കുകള്‍ വീണ്ടും കേരത്തില്‍ കറങ്ങിനടക്കുകയാണ്. നമ്പിനാരായണന്റെ. ഓര്‍മ്മകളുടെ ഭ്രമണപഥം എന്ന ആത്മകഥയില്‍ നിന്നുളള ഒരു അധ്യായത്തിലെ ഈ വാക്കുകള്‍ കൂരമ്പുകളാണ്. ഐ എസ് ആര്‍ ഒ കേസിന് പിന്നിലെ സ്വദേശികളുടെയും വിദേശികളുടെയും താല്‍പര്യങ്ങളുണ്ടെന്ന് ആത്മകഥയില്‍ ആരോപിക്കുന്നു.

രണ്ട് പതിറ്റാണ്ടിലധികമായി വാര്‍ത്തകളില്‍ നിറഞ്ഞും തെളിഞ്ഞും ആഘോഷിക്കുന്ന ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പിന്നാമ്പുറങ്ങളില്‍ അന്വേഷിച്ചു പോയാല്‍ ആരും ഇതുവരെ കാണാത്ത ഒരു ചാരസുന്ദരിയും രാജ്യംകണ്ട വലിയ ചാരന്‍മാരും ഉറങ്ങിക്കിടക്കുന്നത് കാണാം. ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ കുതിപ്പിന്റെ മൂര്‍ച്ചകെടുത്തി ഐ.എസ്.ആര്‍.ഒ എന്ന ഗവേഷണകേന്ദ്രത്തെ നിലംപൊത്തിച്ച ചാരക്കേസിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്നത് കേവലം ഒരു മുഖ്യമന്ത്രിയെ തള്ളിയിടാന്‍ ആസൂത്രണംചെയ്ത അന്തര്‍നാടകം മാത്രമല്ലെന്ന വിവരമാണ് മനസിലാക്കാന്‍ കഴിഞ്ഞത് എന്നാണ് നമ്പിനാരായണന്‍ പറഞ്ഞത്. പുര കത്തുമ്പോള്‍ വീണ വായിച്ചവരെ കയ്യോടെ പൊക്കുമോ സിബിഐ എന്നത് മാത്രമാണ് ഇനി അറിയേണ്ടത്. ഏതായാലും ലാവ്ലിനെക്കാള്‍ വലിയ ബോംബ്. ചാരക്കേസില്‍ ആദ്യവെടിപ്പൊട്ടി. ചാക്കോ എടുത്തിട്ടു. പിണറായിക്ക് കയ്യടിക്കാം. നെഞ്ച് തകര്‍ന്ന് ഉമ്മന്‍ചാണ്ടിയും ആന്റണിയും

കേരളം വീണ്ടും ഒരിടവേളയ്ക്ക് ശേഷം നമ്പി നാരായണനെയും ചാരക്കേസിനെയും സിബിഐ അന്വേഷണത്തെയും ചര്‍ച്ച ചെയ്യുകയാണ്. ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കേണ്ടത് എ.കെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും ചോദ്യം ചെയ്തുകൊണ്ടാകണമെന്ന് എന്‍.സി.പി നേതാവ് പി.സി ചാക്കോ. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു ചാക്കോ. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിഷ്പക്ഷമായ ഒരു അന്വേഷണം നടക്കുകയാണെങ്കില്‍ അത് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് തന്നെ ആരംഭിക്കേണ്ടതാണ്.

സിബിഐ ആദ്യം ചോദ്യം ചെയ്യേണ്ടത് എ.കെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയുമാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായതും നികൃഷ്ടമായതുമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് ഈ കേസില്‍ അഴിയാന്‍ പോകുന്നത്. കെ.കരുണാകരനോട് നേരിട്ടു പടവെട്ടി വിജയിക്കാന്‍ കഴിയാത്ത ഭീരുത്വമാണ് എ ഗ്രൂപ്പിന്റെ നേതാക്കളെ അത്തരം ഒരു ഗൂഡാലോചനയിലേക്ക് നയിച്ചത്. മറ്റെന്തും സഹിക്കാം താന്‍ ഒരു ചാരക്കേസ് പ്രതിയാണെന്ന് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ പോലും ആരോപിക്കുന്നത് സഹിക്കാനാകുന്നില്ലെന്ന് കരുണാകരന്‍ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയും എ.കെ ആന്റണിയുടെയും അറിവോടെയാണ് ഇതൊക്കെ നടക്കുന്നതെന്നും കരുണാകരന്‍ പറഞ്ഞിട്ടുണ്ട്. സിബി മാത്യൂവിനെ പോലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയത് കുറ്റകരമായ ഗൂഢാലോചനയാണ്. ശ്രീവാസ്തവയ്‌ക്കെതിരെ സിബി മാത്യുവിനെ പോലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പോലീസിനുള്ളിലെ ഗൂഢാലോചന. കരുണാകരന് എതിരെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും നടത്തിയ കോണ്‍ഗ്രസിനുള്ളിലെ ഗൂഢാലോചന.

ഇതെല്ലാം കൂടി ഒന്നിച്ച് വന്നപ്പോള്‍ ബലിയാടായത് ഇന്ത്യയിലെ പ്രഗദ്ഭനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ആണ്. കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ നിലയ്ക്ക് നിര്‍ത്താന്‍ അന്ന് ഹൈക്കമാന്റിന് കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തെയും സിബി മാത്യൂസിനെ പോലെയുള്ള പോലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാതെ ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാകില്ലെന്നും പിസി ചാക്കോ പറഞ്ഞു. കഴിഞ്ഞ ദിവസം നമ്പി നാരായണന്‍ മുള്ളും മുനയും വച്ച് ചിലത് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ചാക്കോയുടെ പുതിയ വെളിപ്പെടുത്തല്‍. എന്നെയും അതുവഴി ഇന്ത്യയുടെ ശാസ്ത്രകുതിപ്പിനെയും സെമിത്തേരിയിലടക്കാന്‍ കാത്തിരുന്ന ഫ്രാന്‍സ്- അമേരിക്കന്‍ കൂട്ടായ്മയുടെ അവിഹിതസന്തതിയാണ് ചാരക്കേസെന്ന് വിരല്‍ചൂണ്ടുന്നതാണ് ആ കണ്ടെത്തല്‍. നമ്പി നാരയണന്റെ ഈ വാക്കുകള്‍ ഇന്നും പൊള്ളിക്കും ഒരു ജനതയെയാകെ. ഇപ്പോഴിതാ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെതിരേ ഗൂഢാലോചന അന്വേഷിച്ച ജസ്റ്റിസ് ജയിന്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി.

എന്നാല്‍, സീല്‍വച്ച കവറില്‍ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറാനും തുടര്‍ നടപടി സ്വീകരിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ഇതേ ആവശ്യം തന്നെയാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടതും. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സമിതി റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ടായി കണക്കാക്കാനും ഇതു പരിശോധിച്ച് മൂന്നു മാസത്തിനകെ റിപ്പോര്‍ട്ട് നല്‍കാനും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. രണ്ടര വര്‍ഷം നീണ്ട സിറ്റിങുകള്‍ക്കും അന്വേഷണത്തിനും ഒടുവിലാണ് ജസ്റ്റിസ് ഡികെ ജെയിന്‍ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ദേശീയപ്രാധാന്യമുള്ള കേസാണെന്ന് മുന്‍കൂറായി തന്നെ സോളിസിറ്റര്‍ ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് തയ്യാറാണെന്ന് മുന്‍പ് പലഘട്ടങ്ങളിലും കേന്ദ്രം വ്യക്തമാക്കിയിരുന്നു. മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ടയേര്‍ഡ് എസ്.പിമാരായ കെകെ ജോഷ്വ, എസ് വിജയന്‍, ഐബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണങ്ങള്‍. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വാദിഭാഗവും പ്രതിഭാഗവും ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കോടതി തയാറായിരുന്നില്ല.

അതേസമയ ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചു സിബിഐയ്ക്ക് അന്വേഷിക്കാമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതായി ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. സിബിഐ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണം. അന്വേഷണം നടത്തി അതിലെ കണ്ടെത്തലുകളില്‍ നടപടി സ്വീകരിക്കുമ്പോഴേ നീതി കിട്ടി എന്നു പറയാന്‍ കഴിയൂ എന്നും നമ്പി നാരായണന്‍ പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നു. തെറ്റുകാര്‍ നിയമത്തിനു മുന്നില്‍ വന്നില്ലെങ്കില്‍ അര്‍ഥമില്ല. കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യ സുപ്രീംകോടതി റിപ്പോര്‍ട്ടിലും സിബിഐ റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുണ്ട്.

ആര് കെട്ടിച്ചമച്ചതാണ് എന്നാണ് അറിയേണ്ടത്. ഒരാളോ രണ്ടാളോ അതില്‍കൂടുതലോ ആളുകള്‍ ഇതിനു പിന്നിലുണ്ടാകും. ഐബി ആളുകളും ഇതില്‍ പങ്കാളികളാണ്. വിവാദം വന്നതോടെ ക്രയോജനിക് പദ്ധതിയില്‍ രാജ്യം പിന്നിലായതായി നമ്പി നാരായണന്‍ പറഞ്ഞു. 1999ല്‍ ശരിയാകേണ്ട പദ്ധതി 2014ല്‍ ആണ് ശരിയായതെന്നും അദ്ദേഹം പറഞ്ഞു. സത്യം എന്നായാലും മറനീക്കി പുറത്ത് വരുമെന്ന് തന്നെയാണ് നമ്പി നാരായണനെപോലെ കേരളം പ്രതീക്ഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (7 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (8 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (8 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (8 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (11 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (11 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (11 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (12 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (12 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (12 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (12 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (12 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (13 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (13 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (13 hours ago)

Malayali Vartha Recommends