അഭിമന്യു വധക്കേസിൽ ഒരാൾകൂടി പിടിയിലായി; കേസിലെ മുഖ്യപ്രതിയായ സജയ് ജിത്ത് ഇന്ന് രാവിലെ പോലീസില്‍ കീഴടങ്ങി, വള്ളികുന്നം സ്വദേശി വിഷ്ണു പോലീസ് കസ്റ്റഡിയിൽ
വള്ളികുന്നത്ത് 15 വയസ്സുകാരനായ അഭിമന്യു കുത്തേറ്റു മരിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. വള്ളികുന്നം സ്വദേശി വിഷ്ണുവാണ് കസ്റ്റഡിയിലായത്.
വിഷുദിനത്തിൽ കൊല്ലപ്പെട്ട അഭിമന്യു വധകേസിലെ മുഖ്യപ്രതിയായ സജയ് ജിത്ത് ഇന്ന് രാവിലെ പോലീസില്‍ കീഴടങ്ങിയിരുന്നു. കൊച്ചി പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയ സജയ് ജിത്തിനെ അരൂര്‍ പൊലീസിന് കൈമാറി. കേസിലെ മറ്റ് പ്രതികളെ കൂടി പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ആലപ്പുഴ വള്ളിക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തെ തുടർന്നുണ്ടായ സംഘർഷത്തിലായിരുന്നു 15 വയസുകാരൻ കുത്തേറ്റ് മരിച്ചത്. വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും പുത്തൻ ചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളികുമാറിന്റെ മകനുമാണ്.
അതേസമയം, അഭിമന്യുവിനൊപ്പമുണ്ടായിരുന്ന ആദര്‍ശ്, കാശി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് സാരമായി പരിക്കുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് വിഷുദിനത്തിലെ സംഭവം.
https://www.facebook.com/Malayalivartha