Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

പട പേടിച്ച് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട പുലിയെ പേടിപ്പിക്കാനിറങ്ങി; കുരുക്കിലായി പിണറായി പൊലീസ്, സ്വപ്നയെ ജയിലില്‍ ചോദ്യം ചെയ്യാനും സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും നീക്കം നടക്കുന്നതിനിടെ എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി

16 APRIL 2021 05:37 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണെന്ന് ആരോപിച്ചശേഷം അതേ നാണയത്തില്‍ അവര്‍ക്കു മറുപടി നല്‍കാന്‍ ശ്രമിച്ച സര്‍ക്കാരിനു ഹൈക്കോടതി വിധി തിരിച്ചടിയായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയതോടെ ക്രൈംബ്രാഞ്ചിന് അന്വേഷണം അവസാനിപ്പിക്കുകയോ മേല്‍ക്കോടതിയെ സമീപിക്കുകയോ ചെയ്യേണ്ടിവരും. സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് സാധ്യത. സ്വപ്നയെ ജയിലില്‍ ചോദ്യം ചെയ്യാനും സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും നീക്കം നടക്കുന്നതിനിടെയാണ് ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കിയത്.

ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റെ രാജിക്കു പിന്നാലെയാണ് സര്‍ക്കാരിനു ഇഡി കേസ് പുതിയ തലവേദന ആയിരിക്കുന്നത്. കേസ് എടുത്ത പൊലീസുകാര്‍ക്കെതിരെ ബദല്‍ കേസ് എടുക്കാനുള്ള നീക്കത്തിലാണ് ഇഡി. കേസില്‍ ഇടപെട്ട പൊലീസ് അസോസിയേഷന്‍ നേതാവ്, വനിതാ പൊലീസിന്റെ മൊഴിയെടുത്ത സൈബര്‍ സെല്‍ എസ്പി, ചില ജയില്‍ ഉദ്യോഗസ്ഥര്‍, ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ഇഡി കേസെടുക്കുമോ എന്ന ആശങ്ക പൊലീസിലെ ഉന്നതര്‍ക്കുണ്ട്.

കേന്ദ്ര ഏജന്‍സിക്കെതിരെ നീങ്ങിയാല്‍ അത് നിയമപരമായി തിരിച്ചടിയാകുമോയെന്ന ആശങ്ക തുടക്കത്തില്‍തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കുവച്ചിരുന്നു. സര്‍ക്കാരില്‍നിന്ന് ലഭിച്ച കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസെടുക്കുന്നത് തിരിച്ചടിയാകുമെന്ന നിലപാടിലായിരുന്നു ഡിജിപിയും. ഇഡിക്കെതിരെ നീങ്ങിയ ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഇനി കേസും സമ്മര്‍ദവും ഉണ്ടാകുന്ന സാഹചര്യമൊരുങ്ങും. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ആദ്യ കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി സ്വര്‍ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായര്‍ ജയിലില്‍നിന്ന് കത്തെഴുതിയിരുന്നു.

ഇതിലാണ് രണ്ടാമത്തെ കേസ് റജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതി സ്വപ്നയെ നിര്‍ബന്ധിച്ചെന്നു പറയുന്ന ഓഡിയോ ക്ലിപ് വ്യാജമായി നിര്‍മിച്ചതാണോ ശബ്ദം യഥാര്‍ഥമാണോ എന്നാണ് അന്വേഷണം നടത്തിയതെന്നും കേസെടുക്കാവുന്ന കുറ്റകൃത്യമാണെന്നും വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഒരു അന്വേഷണ ഏജന്‍സി കോടതിയില്‍ നല്‍കിയ തെളിവുകളുടെയും വസ്തുതകളുടെയും വിശ്വാസ്യത മറ്റൊരു അന്വേഷണ ഏജന്‍സിക്കു പരിശോധിക്കാനാകില്ലെന്ന് ഇഡിയും കോടതിയില്‍ വാദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (26 minutes ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (46 minutes ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (1 hour ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (1 hour ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (2 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (2 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (3 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (3 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (3 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (3 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (3 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (3 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (3 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (3 hours ago)

Malayali Vartha Recommends