വളഞ്ഞ വഴിയിലൂടെയുളള സിപിഎം ഉപദേശം എന്‍എസ്എസിനോട് വേണ്ട; വിജയരാഘവന്റെ വിമര്‍ശനം കേരള ചരിത്രം പഠിക്കാത്തതുകൊണ്ടാണെന്ന് ജി.സുകുമാരന്‍ നായർ
സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ മറുപടി. വളഞ്ഞ വഴിയിലൂടെയുളള സിപിഎം ഉപദേശം എന്‍എസ്എസിനോട് വേണ്ട. വിജയരാഘവന്റെ വിമര്‍ശനം കേരള ചരിത്രം പഠിക്കാത്തതുകൊണ്ടാണെന്നും എന്‍എസ്എ പ്രസ്താവനയില്‍ പറഞ്ഞു.
മുന്നാക്ക സംവരണം നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണ്. കേന്ദ്രം നടപ്പാക്കിയതുകൊണ്ടാണ് കേരളം നടപ്പാക്കിയത്. വോട്ടെടുപ്പ് ദിവസം ജനറല്‍ സെക്രട്ടറി പറഞ്ഞതില്‍ രാഷട്രീയമോ മതപരമായോ ഒന്നുമില്ല. ശബരിമല ചര്‍ച്ചയാക്കിയത് മുഖ്യമന്ത്രിയാണ്. ദേവനും ദേവഗണങ്ങളുമൊക്കെ ബന്ധപ്പെടുത്തിയതും ജനറല്‍ സെക്രട്ടറി പറഞ്ഞതിന് മതസാമുദായിക പരിവേഷം നല്കിയതും മുഖ്യമന്ത്രി ആണെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു. ആര്‍എസ്എസ് അടക്കം എല്ലാ സംഘടനകളോടും എന്‍എസ്എസ് തുല്യഅകലമാണ് സൂക്ഷിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
https://www.facebook.com/Malayalivartha