സാട്ട പോയ പോക്ക്... വയര്‍ലെസ് കോണ്‍ഫറന്‍സിനിടെ സബ് ഇന്‍സ്‌പെക്ടറെ മൃഗമെന്ന് അധിക്ഷേപിച്ച വനിത ഡിസിപിയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു; പൊലീസ് അസോസിയേഷന്‍ പരാതി നല്‍കിയതോടെ സിറ്റി പൊലീസ് കമ്മിഷണര്‍ ഡിസിപിയോടു വിശദീകരണം തേടി

മറ്റൊരു വനിത പോലീസ് ഉദ്യോഗസ്ഥ കൂടി വിവാദത്തില്‍ പെട്ടിരിക്കുകയാണ്. വയര്‍ലെസ് കോണ്‍ഫറന്‍സിനിടെ സബ് ഇന്‍സ്‌പെക്ടറെ വനിത ഡിസിപി മൃഗമെന്ന് അധിക്ഷേപിച്ചെന്ന പരാതിയാണ് ഉയരുന്നത്. കോഴിക്കോട് ഡിസിപി ഹേമലതയ്‌ക്കെതിരെയാണ് ആരോപണമുയര്‍ന്നത്. പോലീസ് അസോസിയേഷന്‍ പരാതി നല്‍കിയതോടെ സിറ്റി പൊലീസ് കമ്മിഷണര്‍ എ.വി.ജോര്‍ജ് ഡിസിപിയോടു വിശദീകരണം തേടി.
പോലീസുകാരോടുള്ള ഡിസിപിയുടെ പെരുമാറ്റം നേരത്തെ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനിടെയാണു പുതിയ വിവാദം.
വിഷുവിന്റെ തലേന്നു നടത്തിയ കോണ്‍ഫറന്‍സിലാണ് സംഭവം. പതിവായി നടക്കുന്ന വയര്‍ലെസ് യോഗത്തിനിടെ (സാട്ട) യാണ് കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്‌റെ ഡിസിപി കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചത്.
ഒരു കാര്യം പറഞ്ഞാല്‍ പറഞ്ഞ ഉടന്‍ അനുസരിച്ചോണം. കഴിയില്ലെങ്കില്‍ കഴിവുകേട് പറഞ്ഞു പുറത്തു പോകണം. 7 വാഹനങ്ങളില്‍ ഇപ്പോഴും ഓഫിസര്‍മാരില്ല. നിങ്ങള്‍ മനുഷ്യനോ മറ്റു വല്ലതുമാണോ? നിങ്ങള്‍ മൃഗങ്ങളാണോ? തുടങ്ങിയ അധിക്ഷേപങ്ങളാണ് വയര്‍ലെസിലൂടെ ഡിസിപി ഉന്നയിച്ചതെന്ന് അസോസിയേഷന്‍ പരാതിയില്‍ പറയുന്നത്.
ഫ്‌ളയിങ് സ്‌ക്വാഡിന്റെ എല്ലാ വാഹനങ്ങളിലും എസ്‌ഐ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ വേണമെന്നു നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് നടപ്പാക്കാത്തതാണ് ഡിസിപിയുടെ അനിഷ്ടത്തിനു കാരണം.
എന്നാല്‍ പൊലീസിലെ ആള്‍ക്ഷാമം മൂലമാണു നടപ്പാക്കാന്‍ കഴിയാത്തതെന്നാണ് പൊലീസുകാര്‍ പറയുന്നത്. 9 ഫ്‌ളയിങ് സ്‌ക്വാഡുകള്‍ ഓടിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ 20 വണ്ടികളാണ് ഓടിക്കൊണ്ടിരിക്കുന്നത്. പൊലീസ് വാഹനത്തില്‍ ഒരു എഎസ്‌ഐയും ഹെഡ്‌കോണ്‍സ്റ്റബിളും ഉണ്ടായാല്‍ മാനേജ് ചെയ്യാമെന്നും പൊലീസുകാര്‍ പറയുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ഡിസിപി അധിക്ഷേപം ചൊരിയുകയായിരുന്നെന്നാണു പരാതി. സംഭവത്തില്‍ അടിയന്തരമായി മറുപടി നല്‍കണമെന്നാണ് കമ്മിഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വിവാദം ഇങ്ങനെ മുറുകുന്നിടെ പോലീസുകാര്‍ അപമര്യാദയായി പെരുമാറിയ സംഭവങ്ങളുടെ കണക്കെടുക്കാന്‍ എഡിജിപിയുടെ നിര്‍ദേശം കഴിഞ്ഞ ദിവസം വന്നതും ശ്രദ്ധേയമാണ്. പൊലീസുകാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനാണ് കണക്കെടുപ്പ്. മാര്‍ച്ച് മാസത്തെ കണക്കുകള്‍ നല്‍കാനാണ് യൂണിറ്റ് മേധാവികളോട് എഡിജിപി മനോജ് എബ്രഹാം ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 ഡിസംബറില്‍ ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഈ നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നു. യോഗത്തിന്റെ മിനിട്ട്‌സ് ബുക്ക്‌ലറ്റില്‍ നടപ്പാക്കേണ്ട നിര്‍ദേശങ്ങളുടെ കൂട്ടത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഉത്തരവിറക്കിയത്. അപമര്യാദയായി പെരുമാറിയെന്നു പരാതിയുയര്‍ന്ന ഓരോ സംഭവത്തെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
അതേസമയം, ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ഇതുവരെ നടപ്പിലായില്ല.
കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഐജി ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി ക്രിമിനല്‍ കേസില്‍ പ്രതികളായ 387 ഉദ്യോഗസ്ഥരുണ്ടെന്നാണ് കണ്ടെത്തിയത്. കോണ്‍സ്റ്റബിള്‍ മുതല്‍ ഡിവൈഎസ്പിവരെ പട്ടികയിലുണ്ടായിരുന്നു. ഇതില്‍ ഗുരുതരമായ കുറ്റകൃത്യം ചെയ്ത 59 പേരെ പിരിച്ചുവിടാന്‍ ആലോചിച്ചെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല.
"
https://www.facebook.com/Malayalivartha