Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

പൈശാചികമായി പറഞ്ഞാല്‍... കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ആദര്‍ശ വീരന്‍മാരായ എ.കെ. ആന്റണിയ്ക്കും ഉമ്മന്‍ ചാണ്ടിക്കും ഇനി വരാനുള്ളത് കഷ്ടകാലം; ചാരക്കേസ് ഉയര്‍ത്തി കെ കരുണാകരനെ മറിച്ചിട്ടതിന്റെ ഗൂഢാലോചന കഥകള്‍ സിബിഐ ഒന്നൊന്നായി പെറുക്കിയെടുക്കും; എകെ ആന്റണിയെ ആദ്യം ചോദ്യം ചെയ്യണമെന്ന് പിസി ചാക്കോ ആദ്യവെടി മുഴക്കി കഴിഞ്ഞു

17 APRIL 2021 09:38 AM IST
മലയാളി വാര്‍ത്ത

അതുവരെ ഉറങ്ങിക്കിടന്ന് അനവസരത്തല്‍ കേരളത്തിലെത്തി ശരണം വിളിച്ച എകെ ആന്റണിയ്ക്കും ഉമ്മന്‍ ചാണ്ടിക്കും ഇനി സ്വന്തമായി പെടാതിരിക്കാന്‍ ശരണം വിളിക്കേണ്ടി വരും.

ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കുമ്പോള്‍ ഏറ്റവുമധികം പേടിക്കേണ്ടത് ഇവരാണ്. കാരണം ചാരക്കേസിലൂടെ ഗുണഫലം ലഭിച്ച് മുഖ്യമന്ത്രിയായത് ആദര്‍ശ ധീരനായ എകെ ആന്റണിയാണ്. ആ ആദര്‍ശ മുഖം സിബിഐ പുറത്ത് ചാടിച്ചാല്‍ പിന്നെ എ ഗ്രൂപ്പ് തീര്‍ന്നു.

 



കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് കെ കരുണാകരന്റെ ജീവിതം തകര്‍ത്ത ഒരു കാലമുണ്ടായിരുന്നു. അതില്‍ ചുക്കാന്‍ പിടിച്ചവരാണ് ആന്റണിയും ഉമ്മന്‍ചാണ്ടിയും. എകെ ആന്റണിയെ ആദ്യം ചോദ്യം ചെയ്യണമെന്നാണ് കോണ്‍ഗ്രസ് വിട്ട പിസി ചാക്കോ പറയുന്നത്.

കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവും നാണംകെട്ട ഏടായും ചാരക്കേസ് മാറി. ചാരക്കേസിന്റെ അന്വേഷണ വഴികളിലാണ് അന്നത്തെ ദക്ഷിണമേഖലാ ഐ.ജി. രമണ്‍ ശ്രീവാസ്തവയുടെ പേരും ഉയര്‍ന്നുവന്നത്.

 



കേസിലെ പ്രതികളായ മറിയം റഷീദയും ഫൗസിയ ഹസനും 'ബ്രിഗേഡിയര്‍' എന്ന് കോഡ് നാമത്തിലാണു ശ്രീവാസ്തവയെ വിളിച്ചിരുന്നത് എന്ന് ആയിരുന്നു അന്നത്തെ വാര്‍ത്തകള്‍. ബംഗളുരു സ്വദേശി ചന്ദ്രശേഖരന്റെ മൊഴിയാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. ബംഗളുരുവില്‍ സ്ഥിരമായി എത്തിയിരുന്ന ശ്രീവാസ്തവയെ 'കോട്ടുവാല' എന്നാണു ചന്ദ്രശേഖരനും മറ്റും വിളിച്ചിരുന്നതെന്ന അഭ്യൂഹങ്ങളും വാര്‍ത്തയായി.

ചാരക്കേസില്‍ ഉള്‍പ്പെട്ടവരുമായി അദ്ദേഹം നാലുതവണകൂടിക്കാഴ്ച നടത്തി തുടങ്ങിയ അതിശയോക്തികളും പുറത്തുവന്നു. ശ്രീവാസ്തവ, കരുണാകരന്റെ വിശ്വസ്തനായിരുന്നതിനാല്‍ രാഷ്ട്രീയവിരോധികള്‍ അതു ഫലപ്രദമായി ഉപയോഗിച്ചു.

 

 



അന്നത്തെ ഡി.ഐ.ജി. സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണു കേസ് അന്വേഷിച്ചത്. സമാന്തരമായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും റോയും ഉള്‍പ്പെടെയുള്ള ഏജന്‍സികളും അന്വേഷിച്ചു. 1994 ഡിസംബര്‍ രണ്ടിന് അന്വേഷണം സി.ബി.ഐക്കു കൈമാറി. പോലീസ് അന്വേഷണത്തിനിടെയാണു ശ്രീവാസ്തവയുടെ പേരുയര്‍ന്നത്. മികച്ച പശ്ചാത്തലമുള്ള ഉദ്യോഗ്ഥനെന്നാണു സി.ബി.ഐപോലും അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

എന്നാല്‍, കേരളാ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ. അദ്ദേഹത്തെ മൂന്നുതവണ ചോദ്യംചെയ്തു. 1994 ഡിസംബര്‍ ആയപ്പോഴേക്കു കേസിനു രാഷ്ട്രീയമാനം കൈവന്നു. കരുണാകരനുമായി ഇടഞ്ഞുനിന്നിരുന്ന എ ഗ്രൂപ്പിലെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും അതു സുവര്‍ണാവസരമാക്കി. 1991ല്‍ അധികാരത്തില്‍ വന്നശേഷം കാറപടകത്തില്‍ ഗുരുതരപരുക്കേറ്റ കരുണാകരന്‍ അമേരിക്കയില്‍ ചികിത്സയ്ക്കു പോയപ്പോള്‍ തുടങ്ങിയ പോര്, രാജ്യസഭാ സീറ്റ് പ്രശ്‌നത്തോടെ രൂക്ഷമായി. ചികിത്സയ്ക്കു പോയ കരുണാകരന്‍, മുഖ്യമ്രന്തിയുെട ചുമതല മന്ത്രി സി.വി. പത്മരാജനെ ഏല്‍പ്പിച്ചത് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരുന്നു.

 



രാജ്യസഭയിലേക്കുള്ള ഒഴിവില്‍ എ ഗ്രൂപ്പ് നിര്‍ദേശിച്ച ഡോ: എം.എ. കുട്ടപ്പനെ തഴഞ്ഞ്, മുസ്ലിം ലീഗിനു കരുണാകരന്‍ സീറ്റ് നല്‍കിയതോടെ പ്രശ്‌നം തെരുവിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു. മന്ത്രിസ്ഥാനം രാജിവച്ച ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് കരുണാകരനെതിരേ പരസ്യമായി രംഗത്തുവന്നു. ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീവാസ്തവയ്‌ക്കെതിരേ നടപടിയെടുക്കാനാവില്ലെന്ന കരുണാകരന്റെ ഉറച്ചനിലപാടും അവര്‍ ആയുധമാക്കി. കരുണാകരനെ ചാരനെന്നുപോലും വിളിച്ച് അപമാനിച്ചു.

ഇതിനിടെ, മകന്‍ കെ. മുരളീധരനെ തങ്ങള്‍ക്കു മുകളില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ കരുണാകരന്‍ അമിതതാത്പര്യം കാട്ടുന്നുവെന്നാരോപിച്ച് ഐ ഗ്രൂപ്പിലും പ്രതിഷേധമുയര്‍ന്നു. രമേശ് ചെന്നിത്തല, ജി. കാര്‍ത്തികേയന്‍, എം.ഐ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ 'തിരുത്തല്‍വാദികള്‍' രംഗത്തുവന്നു. യു.ഡി.എഫില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും കരുണാകരനെതിരായി.

 



മുഖ്യമ്രന്തിയെ മാറ്റണമെന്നാവശ്യപ്പെട്ട്, എം.എല്‍.എമാരുടെ ഒപ്പുശേഖരിച്ച് ഹൈക്കമാന്‍ഡിനു പരാതി നല്‍കി. ഒടുവില്‍, കരുണാകരന്‍ മുന്‍െകെയെടുത്ത് പ്രധാനമന്ത്രിസ്ഥാനത്ത് അവരോധിച്ച പി.വി. നരസിംഹറാവുവും അദ്ദേഹത്തെ കൈവിട്ടു. ഇതോടെ, 1995 മാര്‍ച്ച് 16ന് അത്യന്തം നാടകീയമായി,

തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് മൈതാനത്തെ പൊതുയോഗത്തില്‍ കരുണാകരന്‍ രാജി പ്രഖ്യാപിച്ചു; എ.കെ. ആന്റണി മുഖ്യമന്ത്രിയായി. അതാണ് കരുണാകരനെ തകര്‍ത്തത്. അതുതന്നെയാണ് സിബിഐയിലുടെ പുറത്ത് വരുന്നതും. അതിന് സിബിഐയും ദേവഗണങ്ങളും തയ്യാറാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (8 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (9 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (9 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (9 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (12 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (12 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (12 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (13 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (13 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (13 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (13 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (14 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (14 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (14 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (14 hours ago)

Malayali Vartha Recommends