Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ ആരാധനാലയങ്ങളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ...

17 APRIL 2021 08:10 AM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ ആരാധനാലയങ്ങളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ.

ആരാധനാലയങ്ങള്‍ക്കുള്ളില്‍ സ്ഥലവിസ്തൃതിയുടെ പകുതിയില്‍ താഴെ ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇത് പരമാവധി 75 പേരില്‍ കവിയരുതെന്നും കലക്ടര്‍ പറഞ്ഞു.

 



കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മത-സാമുദായിക സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശങ്ങള്‍.

ഉത്സവങ്ങള്‍, പെരുന്നാളുകള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവ നടത്തുമ്പോള്‍ ജില്ല ദുരന്തനിവാരണ അതോറിറ്റിയില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. കഴിയുന്നതും ചടങ്ങുകള്‍ മാത്രമായി ഇവ പൂര്‍ത്തിയാക്കണം.

 

 



അന്നദാനം അടക്കമുള്ള പരിപാടികള്‍ ഒഴിവാക്കണം. ആരാധാനാലയങ്ങളില്‍ ടാങ്കുകളിലും മറ്റും വെള്ളം സംഭരിച്ച് പൊതുവായി ഉപയോഗിക്കുന്നതിനുപകരം പൈപ്പ് വഴി വെള്ളം ഉപയോഗിക്കണം. ആവശ്യത്തിന് സാനിറ്റൈസറും കൈ കഴുകുന്നതിനുള്ള മറ്റു സൗകര്യങ്ങളും എല്ലായിടത്തും ഉറപ്പാക്കണം.

ഇന്‍ഡോര്‍ പരിപാടികളില്‍ 75ഉം ഔട്ട് ഡോര്‍ പരിപാടികളില്‍ 150 പേരും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. സാമൂഹിക അകലം കര്‍ശനമായി ഉറപ്പാക്കണം. 10 വയസ്സിന് താഴെയുള്ള കുട്ടികളും 60 ന് മുകളിലുള്ളവരും ഗര്‍ഭിണികളും വീടുകളില്‍ത്തന്നെ കഴിയണമെന്നും കലക്ടര്‍ പറഞ്ഞു.

 

 



ആരാധനാലയങ്ങള്‍ക്കുള്ളിലും പുറത്തും വീടുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അനൗണ്‍സ്മെന്റ് നടത്തണം.

തിരക്കേറിയ സമയങ്ങളില്‍ നിര്‍ബന്ധമായും അനൗണ്‍സ്മെന്റ് വേണം. ആരാധനാലയങ്ങളിലെ 45 നുമേല്‍ പ്രായമുള്ള എല്ലാ പുരോഹിതന്മാരും സഹായികളും കോവിഡ് വാക്സിന്‍ എടുക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.

 

 



വാക്സിന്‍ എടുത്തിട്ടില്ലാത്തവരും 45 വയസ്സിനു താഴെ പ്രായമുള്ള മറ്റുള്ളവരും ഓരോ 15 ദിവസം കഴിയുമ്‌ബോഴും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റിവാണെന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികള്‍ക്കും പൂര്‍ണ സഹകരണവും സഹായവും നല്‍കുമെന്ന് യോഗത്തില്‍ പങ്കെടുത്ത മത-സാമുദായിക സ്ഥാപന പ്രതിനിധികള്‍ കലക്ടര്‍ക്ക് ഉറപ്പുനല്‍കി.

 



കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വിവിധ മത, സാമുദായിക സ്ഥാപനങ്ങളെ പ്രതിനിധാനംചെയ്ത് എ.കെ. മീരാ സാഹിബ്, എ.ആര്‍. ഖാന്‍, എ. സാബു, ഫിന്നി സക്കറിയ, ബി. ശ്രീകുമാര്‍, വിഷ്ണു വിജയ്, ആര്‍. രാഹുല്‍, ഉണ്ണികൃഷ്ണന്‍, തോമസ് തെക്കേല്‍, ആര്‍. പ്രതാപചന്ദ്രന്‍, ജെ. രാധാകൃഷ്ണപിള്ള, വി. ശോഭ, എം.എ. അജിത് കുമാര്‍, ബി. അനില്‍കുമാര്‍ എന്നിവരും ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജി.കെ. സുരേഷ് കുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ഗായത്രീദേവി തുടങ്ങിയവരും പങ്കെടുത്തു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന ജാഗ്രത.ടേക് എവേ കൗണ്ടറുകള്‍ രാത്രി 11 വരെ

 



തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന കോവിഡ് ജാഗ്രതാ മാനദണ്ഡങ്ങള്‍ നടപ്പാക്കുമെന്ന് ജില്ല കലക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. പ്രദേശത്ത് പൊതുചടങ്ങുകള്‍, ഒത്തുകൂടലുകള്‍ എന്നിവ ജില്ല ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ നടത്താന്‍ പാടുള്ളൂ. വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകള്‍, കുടുംബ കൂടിച്ചേരലുകള്‍ തുടങ്ങിയവ നടത്തുന്നതിനു മുമ്ബ് തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒയെ വിവരം അറിയിക്കണം.

 


കണ്ടെയ്ന്‍മെന്റ് സോണുകളിലെ മാളുകള്‍, കടകള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍ മുതലായ സ്ഥലങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട എസ്.എച്ച്.ഒമാര്‍ ഉറപ്പുവരുത്തണം.

ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, കടകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ രാത്രി ഒമ്ബതിനുശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ല. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ടേക് എവേ കൗണ്ടറുകള്‍ രാത്രി 11 വരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമേ ആളുകളെ ഇരിക്കാന്‍ അനുവദിക്കൂ.

 

 



ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് തിരുവനന്തപുരം, നെടുമങ്ങാട് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമാര്‍, പൊലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉറപ്പുവരുത്തുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (8 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (9 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (9 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (9 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (12 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (12 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (12 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (13 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (13 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (13 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (13 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (13 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (14 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (14 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (14 hours ago)

Malayali Vartha Recommends