യുസഫലിയെ കണ്ടാല്‍ മുട്ടു വിറയ്ക്കും റാസിഖിന്റെ വീട് ഇടിച്ചു നിരത്തും... എങ്കിലും എന്റെ ഡി വൈ എഫ് ഐ എത്ര കിട്ടിയാലും പഠിക്കില്ലല്ലോ

എത്ര കിട്ടിയാലും പഠിക്കാത്ത ഒരു പാര്‍ട്ടി കേരളത്തിലുണ്ടെങ്കില്‍ അത് സി പി എം മാത്രമാണ്. കാസര്‍കോട് ജില്ലയിലെ അജാനൂരില്‍ നടന്ന സംഭവം അതാണ് വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസം യൂസഫലിയുടെ തകരാറിലായ ഹെലികോപ്റ്റര്‍ ചതുപ്പിലിറക്കി അദ്ദേഹത്തെ രക്ഷിച്ചപ്പോള്‍ മലയാളികള്‍ ഉള്ളിടത്തെല്ലാം എത്തിയ ഒരു വാട്ട്‌സ് ആപ്പ് സന്ദേശമുണ്ട്.
നമ്മുടെ രാജ്യത്ത് ചതുപ്പുകള്‍ നശിപ്പിച്ച് കെട്ടിടമുണ്ടാക്കിയ മുതലാളിയാണ് യൂസഫിലെന്നതായിരുന്നു ആ സന്ദേശം. ഒടുവില്‍ അദ്ദേഹത്തെ രക്ഷിച്ചത് ഒരു ചതുപ്പ് നിലം. ഹെലികോപ്റ്റര്‍ തകരാറായപ്പോള്‍ മാത്രമാണ് ചതുപ്പിന്റെ ചില അദ്ദേഹം മനസിലാക്കിയതെന്നും ആ സന്ദേശത്തില്‍ പറയുന്നു.
യൂസഫിലി ചതുപ്പ് നികത്തിയാണ് ലുലു നിര്‍മ്മിച്ചതെന്ന വ്യാഖ്യാനം ശരിയാണെങ്കില്‍ അതിന് അനുമതി നല്‍കിയത് നമ്മുടെ സര്‍ക്കാരുകള്‍ തന്നെയാണ്. ഏക ജാലക സംവിധാനത്തിലൂടെയാണ് ഇത്തരം അനുമതികള്‍ നല്‍കുക. സര്‍ക്കാര്‍ എന്നതിന് ഇടത് -വലത് ഭേദമില്ല. എന്നാല്‍ ഇടതു സര്‍ക്കാരുകള്‍ ഇത്തരം പരിസ്ഥിതി നാശ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ജനം അംഗീകരിക്കില്ല.
അന്നൊന്നും പ്രതികരിക്കാത്ത ഡി വൈ എഫ് ഐ ആണ് ഇപ്പോള്‍ അജാനൂരില്‍ ഒരു സാധാരണക്കാരന്‍ നിര്‍മ്മിക്കുന്ന വീടിന്റെ ബെയ്‌സ്‌മെന്റ് ഇളക്കി ചെങ്കൊടി നാട്ടിയത്.
സാധാരണക്കാരന്റെ നെഞ്ചത്ത് കയറുകയും പണക്കാരനെ കാണുമ്പോള്‍ തൊഴുകൈകളോടെ നില്‍ക്കുകയും ചെയ്യുന്ന ഡി വൈ എഫ് ഐ യുടെ രീതിയാണ് ആ സംഘടനയെയും അവരുടെ മാത്യ പ്രസ്ഥാനത്തെയും ജനങ്ങളില്‍ നിന്നും അനുദിനം അകറ്റി കൊണ്ടിരിക്കുന്നത്.
കാഞ്ഞങ്ങാട് അജാനൂര്‍ ചാലിയത്താണ് നിര്‍മാണം നടക്കുന്ന വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് ഡി വൈ എഫ് ഐ കൊടി നാട്ടിയത്. സംഭവത്തില്‍ എട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഇട്ടമ്മലിലെ ലിപന്‍, സുജിത്ത്, കിട്ടു എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേയുമാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 447, 427, 153, 506(1) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതിക്രമിച്ച് കയറി തറയും ഷെഡ്ഡും പൊളിച്ച് അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും തടയാന്‍ ചെന്ന ഒന്നിലേറെപ്പേരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലമാണിതെന്നും വീടുനിര്‍മാണത്തിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നുമാണ് സ്ഥലം ഉടമ വി.എം. റാസിഖിന്റെ വിശദീകരണം.. ഇതിനിടെ സി.പി.എം. തിരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ചപ്പോള്‍ അത് കൊടുക്കാത്തതിന്റെ വിരോധം തീര്‍ത്തതാണെന്നും റാസിഖും സഹോദരനും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ അഷറഫ് കൊളവയലും പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഇവര്‍ പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ പറഞ്ഞിട്ടില്ല. അങ്ങനെയൊരു സംഭാവന ചോദിച്ചിട്ടേയില്ലെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ വാദം.
ഇതു വയല്‍ഭൂമിയാണെന്നും നിര്‍മാണം നടത്തരുതെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ കൈയൊപ്പ് ശേഖരിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. വയല്‍ ഭൂമി വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് ചട്ടം. വയല്‍ ചെറിയ തോതില്‍ നികത്തി വീട് വയ്ക്കാന്‍ നിയമപരമായ യാതൊരു തടസ്സവുമില്ല. വീട് നിര്‍മ്മിക്കണമെങ്കില്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്. ഒന്നും പരിശോധിക്കാതെ ഒരിക്കലും പഞ്ചായത്ത് അനുമതി നല്‍കില്ല.
തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ.ക്കെതിരേ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ. വഴി തടസ്സപ്പെടുത്താനായിട്ട കല്ലുകള്‍ എടുത്തുമാറ്റി. കല്ലെടുത്ത് മാറ്റാന്‍ പ്രദേശത്തെ മുസ്ലിം ലീഗുകാരുമെത്തി.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് വീട്ടുടമസ്ഥന്‍ റാസിഖിനെയും ഇദ്ദേഹത്തിന്റെ സഹോദരന്‍ അഷറഫ് കൊളവയലിനെയും ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെ സംഭവത്തിന് സംസ്ഥാനാടിസ്ഥാനത്തില്‍ തന്നെ പ്രാധാന്യം കൈവന്നിരിക്കുകയാണ്
എന്നാല്‍ വയല്‍ നികത്തി വീട് നിര്‍മിക്കുന്നതിനെതിരേയാണ് പ്രതിഷേധിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അറിയിച്ചു. വെറ്റ്ലാന്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശത്ത് പാരിസ്ഥിതിക ദുര്‍ബലതകള്‍ പരിഗണിക്കാതെ വീട് നിര്‍മിക്കുന്നതിനെതിരേ നാട്ടുകാരില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വയല്‍ നികത്തുന്നതുമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു. മഴക്കാലത്ത് പരിസരപ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറാനും ഇത് ഇടയാക്കും. വീട് നിര്‍മിക്കുന്നതിന്റെ മറവില്‍ വ്യാപകമായി മണലെടുക്കുന്നു. മണലെടുത്ത കുഴിയില്‍ ചെമ്മണ്ണിട്ട് നിറയ്ക്കുന്നു. ഇത് പ്രദേശത്ത് കുടിവെള്ളം മലിനമാക്കുന്നതിന് ഇടയാക്കും. മാധ്യമപിന്തുണയോടെ വിവാദമുണ്ടാക്കി നിര്‍മാണ അനുമതി സംഘടിപ്പിക്കാനുള്ള മുസ്ലിം ലീഗ് നേതാവിന്റെ കുതന്ത്രമാണ് ഇതിന് പിന്നിലെന്നും ജില്ലാ കമ്മിറ്റി പറയുന്നു.
കൊടി നാട്ടിയ പ്രദേശത്തിന് സമീപമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ലീഗ് പ്രവര്‍ത്തകനെ സി പി എമ്മുകാര്‍ അരിഞ്ഞു വീഴത്തിയത്. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറി നൃത്തം ചവിട്ടുന്ന പതിവ് സി പി എം അവസാനിപ്പിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha