Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതിയില്ല പരാതിക്കാരി സാക്ഷിയായി വക്കീലൻമാർ ഓടിച്ചുവിട്ടു ക്രൈംബ്രാഞ്ചിനെ വിരട്ടി CPM

18 SEPTEMBER 2025 02:46 PM IST
മലയാളി വാര്‍ത്ത

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ  ലൈംഗിക ആരോപണ കേസിൽ ജയിലിലാക്കാൻ ഇറങ്ങിയ ക്രൈം ബ്രാഞ്ച് ഒടുവിൽ തോറ്റു പിന്മാറുന്നു. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച ചിലരെ കണ്ടു ചോദിച്ചെങ്കിലും അവർക്കാർക്കും നിയമനടപടികൾക്ക് താല്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ചുവടുമാറ്റം.  ഈ സാഹചര്യത്തിൽ  എംഎൽഎയ്ക്കെതിരെ മൊഴി നൽകിയ യുവ നടി റിനി ആൻ ജോർജിനെ ലൈംഗിക അപവാദ കേസിൽ സാക്ഷിയാക്കാൻ ക്രൈം  ബ്രാഞ്ച് തീരുമാനിച്ചു. റിനിയുടെ കയ്യിൽ നിന്നും പരാതി എഴുതി വാങ്ങാൻ ക്രൈം ബ്രാഞ്ച് ഉന്നതർ ശ്രമം നടത്തിയെങ്കിലും അത് വിജയിക്കാത്തതിനെ  തുടർന്നാണ് നടിയെ സാക്ഷിയാക്കാൻ തീരുമാനിച്ചത്. രാഹുൽ തനിക്ക് അശ്ലീല സന്ദേശം അയച്ചു എന്ന് ആരോപണം മാത്രമാണ് സന്ദേശം അയച്ചു എന്ന് ആരോപണം മാത്രമാണ് യുവ നടി ക്രൈംബ്രാഞ്ചിന് നൽകിയത് .   തെളിവായി ചില സ്ക്രീൻഷോട്ടുകളും കൈമാറി.  അതേസമയം തനിക്ക് പരാതി നൽകാൻ താൽപര്യമില്ലെന്ന് അവർ ക്രൈംബ്രാഞ്ചിനെ  അറിയിച്ചു. തുടർന്ന് ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുമായി ചർച്ച നടത്തിയ സംഘം അവരുടെ ഉപദേശപ്രകാരം നടിയെ സാക്ഷിയാകാൻ തീരുമാനിച്ചു. നടി  നൽകിയ തെളിവുകൾ രാഹുലിനെതിരെ ഗുരുതര കുറ്റം ചുമത്താൻ പര്യാപ്തമല്ല.  അതിനാലാണ് സാക്ഷിയാക്കിയാൽ  മതിയെന്ന ഉപദേശം നിയമ വിദഗ്ധരിൽ  നിന്നും ലഭിച്ചത്.   അതായത് സിപിഎം കോൺഗ്രസും ചേർന്ന് രാഹുലിനെതിരെ നടത്തിയ നീക്കങ്ങളെല്ലാം പൊളിഞ്ഞെന്ന് ചുരുക്കം.

എറണാകുളത്തെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് രാഹുലിനെതിരായ ആരോപണങ്ങൾ നിലനിൽക്കുകയില്ലെന്ന വ്യക്തമായ സന്ദേശമാണ് സർക്കാർ അഭിഭാഷകർ നൽകിയത് .  എന്നാൽ രാഹുലിനെതിരെ കേസെടുക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.  ഉന്നതങ്ങളിൽ നിന്നും അതിനുള്ള സമ്മർദ്ദം തങ്ങൾക്കുണ്ടെന്ന കാര്യം ഉദ്യോഗസ്ഥർ സർക്കാർ അഭിവാഷകരെ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ  രാഹുൽ വിഷയം സർക്കാർ തലത്തിൽ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനം.  പാർട്ടി ഇക്കാര്യത്തിൽ മൗനം പാലിക്കുകയും സർക്കാർ നടപടികളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന പുതിയ അടവ് നയമാണ് രാഹുൽ വിഷയത്തിൽ സിപിഎം സ്വീകരിക്കുന്നത്.  രാഹുൽ കഴിഞ്ഞ ദിവസം നിയമസഭയിൽ എത്തിയപ്പോൾ സിപിഎം അംഗങ്ങൾ നിശബ്ദത പാലിച്ചത് ഇതിൻറെ ഭാഗമാണ്.  സാമൂഹിക മാധ്യമങ്ങളിൽ രാഹുലിന് ലഭിക്കുന്ന വമ്പിച്ച ജനപ്രീതി സിപിഎമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.  യുവതലമുറ രാഹുലിനൊപ്പമാണ് എന്ന വിശ്വാസം പാർട്ടിക്കുണ്ട്.  അതിനാൽ എംഎൽഎ ക്കെതിരെ നിയമപരമായ നടപടികൾ മാത്രം സ്വീകരിച്ചാൽ മതിയെന്നാണ് ഉന്നത പാർട്ടി നേതൃത്വം പ്രവർത്തകരെ അറിയിച്ചിരിക്കുന്നത്.  കഴിഞ്ഞ ദിവസം രാഹുലിനെ പേരിന് മാത്രമാണ് എസ്എഫ്ഐ പ്രവർത്തകർ തിരുവനന്തപുരത്ത്  തടഞ്ഞത്. തടയാൻ വന്ന ഒരു പ്രവർത്തകൻ ഇത് ഒരു മാതൃകാ തടയൽ മാത്രമാണെന്ന് രാഹുലിനോട് പറയാനും മറന്നില്ല. 

 

 

തനിക്കെതിരായ നീക്കങ്ങളിൽ രാഹുലിന് ഭയം ഇല്ലാത്തതും അതുകൊണ്ടാണ് . ഏറി വന്നാൽ എന്ത് സംഭവിക്കും എന്ന് രാഹുലിന് നന്നായി അറിയാം.  തനിക്കെതിരെ ലൈംഗിക അപവാദ കേസിൽ എഫ്ഐആർ ഇടുകയാണെങ്കിൽ അത് റദ്ദാക്കാൻ രാഹുൽ കേരള ഹൈക്കോടതി സമീപിക്കും.  എറണാകുളത്തെ പ്രമുഖരായ അഭിഭാഷകരുമായി ഇക്കാര്യത്തിൽ രാഹുൽ തുടർ ചർച്ചകൾ നടത്തിവരികയാണ് . എഫ്ഐആർ രജിസ്റ്റർ ചെയ്താൽ എത്രയും വേഗം ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം അങ്ങനെ വന്നാൽ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതി നിർദ്ദേശിക്കും തനിക്കെതിരായ അപവാദ പ്രചരണങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്ന വ്യക്തമായ സന്ദേശം രാഹുലിന് ലഭിച്ചിട്ടുണ്ട്. അതേ സമയം ചില പാർട്ടി നേതാക്കൾ രാഹുൽ വിഷയത്തിൽ  കടുംപിടുത്തം വേണ്ടെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഭൂരിപക്ഷം നേതാക്കളും ഇതിന് തയ്യാറല്ല. രാഹുൽ വിഷയം വീണുകിട്ടിയ ആയുധമായാണ് ചില സി പി എം നേതാക്കൾ കരുതുന്നത്. എന്നാൽ സി പി എം ഉന്നതർക്ക് പോലും ഇക്കാര്യത്തിൽ ആത്മവിശ്വാസമില്ല.

നിയമസഭയിൽ ഹാജരായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടെത്തുന്നത് തടയാനാണ് സർക്കാർ നീങ്ങുന്നത്. സിപിഎമ്മും ബിജെപിയും എതിർക്കുന്നുണ്ടെങ്കിലും ഈ ആഴ്ച തന്നെ മണ്ഡലത്തിൽ എത്താനാണ് രാഹുൽ ആലോചിക്കുന്നത്. രാഹുൽ മണ്ഡലത്തിൽ എത്തിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഓഫിസ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്തു മന്ത്രി കെ.രാജൻ പങ്കെടുത്ത റവന്യു അസംബ്ലിയിൽ മണ്ഡലത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ചു രാഹുൽ ഒപ്പിട്ട നിവേദനം സമർപ്പിച്ചു. നേരത്തെ ഫണ്ട് നീക്കിവച്ച പദ്ധതികളുമായി ബന്ധപ്പെട്ടും തുടർപ്രവർ‍ത്തനങ്ങൾ നടത്തുന്നുണ്ട്.

 

ഒരു പൗരൻ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തലിന് എവിടെ വേണമെങ്കിലും പോകാം. പാലക്കാട് മണ്ഡലത്തിലെ പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ദേശിക്കുന്നതെങ്കിൽ ഇന്നുവരെ കാണാത്ത പ്രതിഷേധം ഡിവൈഎഫ്ഐയുടെ ഭാഗത്തു നിന്നുണ്ടാകും. കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും വേണ്ടാത്ത ഒരാളെ പാലക്കാട്ടുകാരുടെ ജനപ്രതിനിധിയായി കെട്ടിവച്ചിരിക്കുകയാണ്. എംഎൽഎ ഓഫിസിൽ പ്രവേശിച്ചാൽ ആ സമയത്ത് പ്രതിഷേധം എന്തെന്നു കാണിച്ചുകൊടുക്കും. ദേഹോപ്രദവം ഏ‍ൽപ്പിച്ചുള്ള സമരം അല്ല, ഇതുവരെ കാണാത്ത ജനകീയ പ്രതിഷേധമായിരിക്കും ഉയരുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവിന്റെ ബന്ധുവിന്റെ കൂടോത്രം,ആത്മഹത്യയ്ക്ക് ശ്രമിച്ച് നടി മോഹിനി..! രക്ഷിച്ചത് ജീസസിലുള്ള വിശ്വാസം  (1 hour ago)

രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതിയില്ല പരാതിക്കാരി സാക്ഷിയായി വക്കീലൻമാർ ഓടിച്ചുവിട്ടു ക്രൈംബ്രാഞ്ചിനെ വിരട്ടി CPM  (1 hour ago)

പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ല; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുക്കുന്നു; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധിച്ച്  (2 hours ago)

നാല് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മോളുസേ, ചക്കരേ , നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല; സങ്കടമുണ്ടെന്ന് നടി റിനി ആൻ ജോർജ്  (2 hours ago)

15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...  (2 hours ago)

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്  (3 hours ago)

ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (3 hours ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (3 hours ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (3 hours ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (3 hours ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (3 hours ago)

Malayali Vartha Recommends