സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 160 രൂപയുടെ കുറവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 10,240 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന്റെ വിലയില്‍ 160 രൂപയുടെ കുറവുണ്ടായി. 82,080 രൂപയില്‍ നിന്ന് 81,920 രൂപയായാണ് വില കുറഞ്ഞത്.
ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് ഇന്ന് 89000 രൂപ വരെ ചെലവ് വന്നേക്കാം. ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും അധികമായി ഉപഭോക്താവ് നല്‍കേണ്ടി വരുന്നതാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 8410 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6550 രൂപയുമായി. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 4225 രൂപയായി കുറഞ്ഞിട്ടുണ്ട്.
അതേസമയം വെള്ളിയുടെ വിലയില്‍ ഇന്ന് കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 137 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. അതേസമയം, രാജ്യാന്തര വിപണിയില്‍ ഒരു വേള 3703 ഡോളര്‍ വരെ ഔണ്‍സ് സ്വര്‍ണത്തിന്റെ വില എത്തിയ ശേഷമാണ് കുറഞ്ഞത്.
https://www.facebook.com/Malayalivartha


























