ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....

കണ്ണൂര്‍ ജില്ലയിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്കുകള്‍ ഒരുങ്ങിയത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ ഒരുദിവസം പി.എച്ച്.സി, എഫ്.എച്ച്.സി തലത്തില്‍ പ്രത്യേക സ്‌പെഷാലിറ്റി ക്യാമ്പും സംഘടിപ്പിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്ലിനിക്കുകള്‍, അയല്‍ക്കൂട്ട സ്‌ക്രീനിങ് ക്യാമ്പുകള്‍, വിദഗ്ധ സ്‌പെഷലിസ്റ്റ് സേവനങ്ങള്‍ എന്നിവകൂടിയാണ് സ്ത്രീ ക്ലിനിക്കുകളില്‍ ഒരുക്കിയിരിക്കുന്നത്.
വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, സ്തനാര്‍ബുദം, വായിലെ കാന്‍സര്‍ സ്‌ക്രീനിങ്, ക്ഷയം, തുടങ്ങിയവയും ശാരീരിക ആരോഗ്യ പരിശോധന, കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പ്, ഹീമോഗ്ലോബിന്‍ പരിശോധന, ആര്‍ത്തവ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും ഈ ക്ലിനിക്കുകളിലൂടെ കഴിയുന്നു.
അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധനകളും ബോധവത്കരണവും ഈ കാമ്പയിനിന്റെ ഭാഗമായി നടക്കും.
പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha