മോളുസേ, ചക്കരേ , നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല; സങ്കടമുണ്ടെന്ന് നടി റിനി ആൻ ജോർജ്

യുവനേതാവിനെതിരെ തുറന്ന് പറച്ചിൽ നടത്തിയ നടി റിനി ആൻ ജോർജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നുവോ എന്ന ചോദ്യമുയർന്നപ്പോൾ പറഞ്ഞ മറുപടി ശ്രദ്ധേയം. റിനിയുടെ വാക്കുകൾ ഇങ്ങനെ;-
ഞാൻ ജയിച്ചാൽ ജനങ്ങൾക്ക് ഗുണം ഉണ്ടാകും പക്ഷെ ജനങ്ങൾക്ക് തന്നോട് താൽപര്യം ഉണ്ടോ എന്നറിയില്ലെന്നും റിനി പറഞ്ഞു. രാഷ്ട്രീയക്കാരെ തനിക്ക് പരിചയമുണ്ട് . പാർട്ടി നിർബന്ധിച്ചാൽ താൻ മത്സരിക്കും. മത്സരിക്കാൻ ആഗ്രഹമുണ്ട് .മത്സരിച്ച് ജയിച്ചാൽ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി താൻ പ്രവർത്തിക്കും. പുരുഷന്മാർക്ക് വേണ്ടി മെൻസ് അസോസിയേഷൻ ശക്തിപ്പെടുത്തും ;.
മോളുസേ, ചക്കരെ നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല. അതിൽ തനിക്ക് സങ്കടം ഉണ്ട് എന്നായിരുന്നു റിനിയുടെ മറ്റൊരു പ്രതികരണം .ബുദ്ധിമുട്ടുകൾ ഉള്ള മെസ്സജുകളോട് പ്രതികരിക്കും .ബുദ്ധിമുട്ടുകൾ ഇല്ലാത്ത മെസ്സേജ് വന്നാൽ പ്രതികരിക്കും എന്നും റിനി പറഞ്ഞു.
ഇപ്പൊ ആരെങ്കിലും തന്നെ വിളിച്ചാൽ തന്നെ കാര്യം പറഞ്ഞിട്ട് അപ്പോൾ തന്നെ വയ്ക്കുന്ന സ്ഥിതിയാണ് ഉള്ളത് എന്നും റിനി പ്രതികരിച്ചു. നമ്മളെ പോലെ സത്യം പറയുന്നവരെ ആർക്കും വേണ്ട എന്നും റിനി പ്രതികരിച്ചു.
https://www.facebook.com/Malayalivartha