കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം

കോട്ടയം മണ്ണാർക്കാട് അതിക്രൂരമായ കൊലപാതകം. കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കോട്ടയം സ്വദേശിനിയായ അഞ്ജുമോൾ (24) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വാക്കടപ്പുറം സ്വദേശി യോഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച്, ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ യോഗേഷ് അഞ്ജുവിൻ്റെ കഴുത്തിൽ പിടിച്ച് തള്ളിയിടുകയായിരുന്നു. ഇത് മരണത്തിലേക്ക് നയിച്ചു എന്നാണ് കരുതുന്നത്. പോലീസ് വിശദമായി അന്വേഷിക്കുകയാണ്. എന്താണ് വഴക്കിലേക്ക് നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങളിൽ ഒരു വ്യക്തത വരേണ്ടതായിട്ടുണ്ട്.
https://www.facebook.com/Malayalivartha






















