നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

‘ആരെങ്കിലും കുറ്റകൃത്യം ചെയ്താല്‍, അവരെ വകവരുത്തിയിരിക്കും’ - 2017 ല്‍ അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ ഒരു ടിവി ഷോയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ താക്കീതാണിത്. കുറ്റകൃത്യവും രാഷ്ട്രീയവും ഇഴുകിച്ചേര്‍ന്നതാണ് ഉത്തര്‍പ്രദേശിന്റെ പ്രത്യേകത. ക്രിമിനലുകള്‍ രാഷ്ട്രീയനേതാക്കന്മാരായി മാറുന്നതു സ്ഥിരം കാഴ്ച. ഈ സാഹചര്യത്തിലാണു കുറ്റവാളികള്‍ക്കെതിരെ എന്‍കൗണ്ടര്‍ ഉള്‍പ്പെടെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യോഗി രംഗത്തെത്തിയത്.
ഇപ്പോഴിതാ നടി ദിഷാ പഠാനിയുടെ ഉത്തർപ്രദേശിലെ ബറേലിയിലുള്ള വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ബുധനാഴ്ച ഗാസിയാബാദിലെ ട്രോണിക്ക സിറ്റിക്ക് സമീപം നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. രവീന്ദ്ര എന്ന കല്ലു, അരുൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ രോഹിത് ഗോദാര-ഗോൾഡി ബ്രാർ സംഘത്തിലെ സജീവ അംഗങ്ങളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായിരുന്നു.പഠാനിയുടെ വീടിന് പുറത്ത് വെടിവെക്കാൻ ഉപയോഗിച്ച അതേ മോട്ടോർസൈക്കിളിൽ കണ്ടതിനെ തുടർന്നാണ് അക്രമികളെ പിന്തുടർന്നത്.
ഡൽഹി പോലീസ്, ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF), ഹരിയാന എസ്ടിഎഫ് എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ഇവർപിന്നീട് ആശുപത്രിയിൽ വെച്ച് മരിച്ചുവെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു.കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ ഉപയോഗിച്ച തോക്കുകളെക്കുറിച്ചുള്ള വിവരമാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഗാസിയാബാദിൽ വെച്ച് കൊല്ലപ്പെട്ട അരുൺ, രവീന്ദ്ര എന്നീ ഷൂട്ടർമാരുടെ കയ്യിൽ നിന്ന് സിഗാന, ഗ്ലോക്ക് പിസ്റ്റളുകൾ കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
ഗോൾഡി ബ്രാർ സംഘവുമായി ബന്ധമുള്ള അഞ്ച് ഷൂട്ടർമാരാണ് വെടിവെപ്പിന് പിന്നിലെന്ന് റിപ്പോർട്ടുണ്ട്. ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്‌ണോയ് സംഘങ്ങളിലെ അംഗങ്ങൾ ഈ പിസ്റ്റളുകൾ കൂടുതലായി ഉപയോഗിച്ച് വരുന്നു. പാകിസ്താനിൽ നിന്ന് ഡ്രോണുകൾ വഴിയും നേപ്പാളിലൂടെ കാർഗോ വഴിയും ഇന്ത്യയിലേക്ക് കടത്തിയ ഇതേ സിഗാന മോഡൽ പിസ്റ്റൾ, ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെയും ഗായകൻ സിദ്ദു മൂസേവാലയുടെയും കൊലപാതകങ്ങൾക്ക് മുമ്പ് ഉപയോഗിച്ചിരുന്നുവെന്നും വിവരമുണ്ട്.
സിഗാന പിസ്റ്റളുകൾ സാധാരണയായി പാകിസ്താനിൽ നിന്ന് ഡ്രോണുകൾ വഴിയോ നേപ്പാളിൽ നിന്ന് എയർ കാർഗോ വഴിയോ ആണ് ഇന്ത്യയിലേക്ക് കടത്തുന്നതെന്ന് അധികൃതർ പറയുന്നു. നേപ്പാളിൽ നിന്നെത്തുന്ന പിസ്റ്റളുകൾക്ക് 6 ലക്ഷം രൂപ വരെ വിലയുള്ളപ്പോൾ, ഡ്രോൺ വഴി വിതരണം ചെയ്യുന്ന 4 ലക്ഷം രൂപയുടെ സിഗാനയ്ക്കാണ് ആവശ്യക്കാർ കൂടുതൽ.ഭാരം കുറവും ഒരേ സമയം 15 ബുള്ളറ്റുകൾ വരെ വെടിയുതിർക്കാൻ കഴിയുന്നതുമാണ് സിഗാന മോഡൽ തോക്കുകൾ. ഇവ എളുപ്പത്തിൽ ചൂടാകുകയുമില്ല.ഏറ്റുമുട്ടലിൽ നാല് പോലീസുകാർക്കും പരിക്കേറ്റു.
സബ് ഇൻസ്പെക്ടർ രോഹിത്തിന് ഇടത് കൈക്ക് വെടിയേറ്റപ്പോൾ,ഹെഡ് കോൺസ്റ്റബിൾ കൈലാഷിന് വലത് കൈക്കാണ് പരിക്കേറ്റത്. മറ്റ് രണ്ട് എസ്ടിഎഫ് ഹെഡ് കോൺസ്റ്റബിൾമാരായ അങ്കുർ, ജയ് എന്നിവർക്കും പരിക്കേറ്റു.സെപ്തംബർ 12-ന് നടന്ന സംഭവത്തിന് തൊട്ടുപിന്നാലെ ഗോൾഡി ബ്രാർ സംഘം സാമൂഹിക മാധ്യമങ്ങളിലെ ഒരു പോസ്റ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സനാതന ധർമ്മത്തെ അനാദരിക്കുന്ന രീതിയിൽ സന്യാസിമാരായ പ്രേമാനന്ദ് മഹാരാജ്, അനിരുദ്ധാചാര്യ മഹാരാജ് എന്നിവർക്കെതിരെ പഠാനി കുടുംബം നടത്തിയ പരാമർശങ്ങളാണ്
ആക്രമണത്തിന് പിന്നിലെന്നും സംഘം ആരോപിച്ചിരുന്നു.വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ ദിഷാ പഠാനിയുടെ പിതാവ് ജഗദീഷ് പഠാനിയെ ലക്ഷ്യമിട്ടാണ് അക്രമികൾ എത്തിയതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha