അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കം ചെയ്തു

അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കം ചെയ്തു. ഇളയരാജയുടെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പകര്‍പ്പവകാശ ലംഘനം ചൂണ്ടികാണിച്ച് ഇളയരാജ നല്‍കിയ ഹര്‍ജിയില്‍ ഒടിടി അടക്കമുളള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ചിത്രത്തിന്റെ പ്രദര്‍ശനം കോടതി വിലക്കുകയായിരുന്നു. തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ കോടതിയെ സമീപിച്ചത്.
പകര്‍പ്പവകാശം ലംഘിച്ചെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിലെ ഗാനത്തിന്റെ പകര്‍പ്പവകാശം കൈവശം വച്ചിരിക്കുന്നവരില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നായിരുന്നു സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് പറഞ്ഞത്. 'ഒത്ത റൂബ താരേന്‍', 'ഇളമൈ ഇദോ ഇദോ', 'എന്‍ ജോഡി മഞ്ച കുരുവി' എന്നീ ഗാനങ്ങളായിരുന്നു 'ഗുഡ് ബാഡ് അഗ്ലി'യില്‍ ഉപയോഗിച്ചത്.
ഗാനങ്ങളെല്ലാം വലിയ ജനസ്വീകാര്യത നേടുകയും ചെയ്തു. തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് നേരത്തെയും ഇളയരാജ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. 'മഞ്ഞുമ്മല്‍ബോയ്‌സില്‍ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
https://www.facebook.com/Malayalivartha