അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന. ഇന്നലെ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോഴാണ് മന്ദാനയെ തേടി നേട്ടമെത്തിയത്.
ഏകദിനത്തില്‍ 12 സെഞ്ചുറികള്‍ നേടിയിട്ടുള്ള മന്ദാന ടെസ്റ്റില്‍ രണ്ടും ടി20യില്‍ ഒരു സെഞ്ചുറിയും നേടിയിട്ടുണ്ട്. ഓസീസ് വനിതകള്‍ക്കെതിരെ 91 പന്തില്‍ 117 റണ്‍സാണ് മന്ദാന അടിച്ചെടുത്തുതത്. ഇതില്‍ നാല് സിക്സും 14 ഫോറും ഉള്‍പ്പെടും.
മത്സരത്തില്‍ ഇന്ത്യ 102 റണ്‍സിന് വിജയിച്ചിരുന്നു. ഏകദിനത്തില്‍ ഓസീസിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 49.5 ഓവറില്‍ 292ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസിന് 40.5 ഓവറില്‍ 190 റണ്‍സെടുക്കാനാണ് കഴിഞ്ഞത്. മൂന്ന് വിക്കറ്റ് നേടി ക്രാന്തി ഗൗതാണ് ഓസീസിനെ വലിയ തോല്‍വിയിലേക്ക് തള്ളിവിട്ടത്.
https://www.facebook.com/Malayalivartha