അനൂപ് പറഞ്ഞു കിടിലുവിനെ കുറിച്ച് പൊളി ഫിറോസ് പറഞ്ഞ കാര്യങ്ങൾ സത്യമാകുന്നുവെന്ന് ; അങ്ങനെ പലതും സത്യമാകും അനൂപേ; അങ്ങേര്ടെ നാവിലെ ചില വാക്കുകൾ ആയിരുന്നു പ്രശ്നം അല്ലാതെ പറഞ്ഞതൊക്കെ കറക്റ്റാ; സന്ധ്യ സൂപ്പർ ആരുന്നു; ചങ്കൂറ്റം ഒക്കെ എന്റപ്പൂപ്പന് വരെ ഒണ്ടെന്ന്; ഹാ തഗ്! ബിഗ് ബോസ് വിശേഷങ്ങളുമായി അശ്വതി

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;
മോർണിംഗ് ആക്ടിവിറ്റി - ഹൌസിൽ തലവേദന സൃഷ്ടിക്കുന്ന ആള് ആര്? എല്ലാർക്കും എല്ലാരും അന്യോന്യം തലവേദന തന്നല്ലേ? ഹോ മോർണിംഗ് ആക്ടിവിറ്റി ഒക്കെ ആ കഴിഞ്ഞ സീസണിൽ നെഗറ്റീവ് ആണേലും പോസിറ്റീവ് ആണേലും ഒരുമിച്ചിരുന്നാരുന്നു ചെയ്യുന്നത്.
ഇത് ഒരാൾ പാലക്കാട് മറ്റൊരാൾ പത്തനംതിട്ടയിൽ എന്ന പോലാ ഇരുപ്പു, എന്നിട്ടോ ആരേലും എന്തേലും പറഞ്ഞാൽ അപ്പോൾ ആ ആക്ടിവിറ്റി താഴോട്ടിട്ടു പിന്നെ ആ പറഞ്ഞതിൽ കേറി പിടിക്കും.
റംസാനു ഋതു തലവേദനയും, എന്തിനോ തിളയ്ക്കുന്ന സാമ്പാറൊക്കെ ആയി. എന്താ കുട്ടി?? എത്ര എത്ര പാതിരാത്രികളിൽ ആപ്പിളും കഷ്ണം വായിൽ വെച്ചു തന്നിട്ടുള്ളതാ. പക്ഷെ ഋതുവിന്റെ മറുപടി പൊളിച്ചു "സാമ്പാർ വെറുതെ തിളച്ചാലും എന്തിനു തിളച്ചാലും ദോശയുടെ കൂടെ അത് സൂപ്പറാ"
ങേ!! യഥാർത്ഥ അനൂപ് പൊറത്തു വരാനോ? കിടിലുവേ. ഇതന്നെ അല്ലെ പൊളി ഓരോരുത്തരോടും, നിങ്ങളോടും മാസ്ക് അഴി മാസ്ക് അഴി എന്നു പറഞ്ഞത്. "കാരണവർക്ക് എവടെ വേണേലും എന്തും ആകാം" ല്ലെ.
നീതിമാന്റെ കോയിൻ നോബി ചേട്ടനു ആണു കിട്ടിയത് ഈ പ്രക്രിയ തുടങ്ങിയ അന്നുതൊട്ട് കൊടുക്കേണ്ട സംഭവം ആണു. അല്ലെ? ഒന്നിനും അദ്ദേഹമില്ല. വളരെ അച്ചടക്കത്തോടെ ആ വീട്ടിലൊണ്ടോന്നു പോലും അറിയിക്കാതെയല്ലേ ഇരിക്കുന്നത് പാവത്തിന് ഇപ്പോളാണ് കിട്ടിയേ.
ഇവരിപ്പോളും ഒരേ കാര്യത്തിൽ സ്റ്റക്ക് ആണല്ലോ കർത്താവേ "ഒരു സ്ത്രീ പോലും പൊറത്തു പോകരുത്" എന്നു പറഞ്ഞത് . മുന്നോട്ടു നീങ്ങാനായി എവടെ "നാട്ടുക്കൂട്ടം" എവടെ?? ആഹ് വന്നു . കോലോത്തു നാടും, കലിങ്ക നാടും ആഹ് പേരൊക്കെ കൊള്ളാം. കർത്താവേ ഈ ടാസ്ക് റദ്ധാക്കുന്ന രീതിയിലോട്ടു കാര്യങ്ങൾ പോകരുതേ. നല്ല രീതിയിൽ എല്ലാരും കളിക്കണേ .
കലിങ്കയിലെ ഋതുവിനാണ് ആദ്യ ഊഴം. അറഞ്ചം പുറഞ്ചം കുടഞ്ഞു.. ഹൌ!! ആറു പേരൊന്നിച്ച് സംസാരിച്ചാൽ ആർക്കെന്തു മനസിലാകും . കള കള കള കള. ഋതു പിടിച്ചു നിന്നു. പക്ഷെ ലാസ്റ്റ് "ഒന്ന് പോടാ" എന്നു വിളിച്ചത് ശരിയായില്ല. ആഹ് ലൈസൻസ് കിട്ടിയല്ലോ ല്ലെ കഴിഞ്ഞാഴ്ച. ക്ഷമിക്കണം ഞാനതോർത്തില്ല.
ഡിമ്പൽ പറഞ്ഞു ഋതുവിന്റെ റിയൽ ഫേസ് വന്നു എന്നു, ഒന്ന് വെയിറ്റ് ചെയ്യൂ ഡിമ്പു. തിരിച്ചങ്ങോട്ടും ചോദ്യങ്ങൾ വരും അന്നേരം ഒന്ന് കാണണം . അടുത്തത് സന്ധ്യ. വ്യക്തിത്വം ഇല്ലായ്മ ആണു ആരോപണം. സന്ധ്യ സൂപ്പർ ആരുന്നു. "ചങ്കൂറ്റം ഒക്കെ എന്റപ്പൂപ്പന് വരെ ഒണ്ടെന്ന് " ഹാ തഗ് .
രണ്ടു ടീമും പ്ലാനിങ് അടിപൊളി. അനൂപ് പറഞ്ഞു പൊളി ഫിറോസ് പറഞ്ഞ കാര്യങ്ങൾ സത്യമാകുന്നു കിടിലുവിനെ കുറിച്ച്. അങ്ങനെ പലതും സത്യമാകും അനൂപേ. അങ്ങേര്ടെ നാവിലെ ചില വാക്കുകൾ ആരുന്നു പ്രശ്നം അല്ലാതെ പറഞ്ഞതൊക്കെ കറക്റ്റാ. ടാസ്ക് സമയം കഴിഞ്ഞിട്ടും ആരും നാട്ടുക്കൂട്ടത്തിൽ നിന്നു ഇറങ്ങി വന്നിട്ടില്ല. അവർ നാളത്തേക്കുള്ള പ്ലാനിങ് ആണു സൂർത്തുക്കളെ!! നാളെ ഇതുക്കും മേലെ.
https://www.facebook.com/Malayalivartha