പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..

കേരള രാഷ്ട്രീയത്തിൽ പതറാത്ത ചുവടുകളുമായി പിണറായി വിജയൻ എന്ന കരുത്തുറ്റ ഭരണാധികാരിക്ക് നേരെ, ആഞ്ഞുവീശുന്ന കൊടുങ്കാറ്റായി മാറുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. അധികാരത്തിന്റെ വൻമതിലുകൾക്ക് നേരെ രാഹുൽ ഉയർത്തിയ ഓരോ വാക്കുകളും വെറും വിമർശനങ്ങളല്ല, മറിച്ച് ഭരണകൂടത്തെ പൊള്ളിക്കുന്ന തീഗോളങ്ങളാണെന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം.
വ്യാജ ആരോപണങ്ങളുടെയും കേസുകളുടെയും ചങ്ങലക്കണ്ണികൾ കൊണ്ട് ഒരു യുവനേതാവിനെ തളയ്ക്കാൻ ശ്രമിച്ചപ്പോൾ, പതറാതെ പൊരുതിയ രാഹുൽ നൽകിയത് രാഷ്ട്രീയ കേരളം അമ്പരപ്പോടെ നോക്കിക്കാണുന്ന ഒരു മറുപടിയാണ്. ഇത് കേവലം ഒരാളുടെ പോരാട്ടമല്ല, മറിച്ച് നീതിക്കായി കാത്തിരിക്കുന്ന അമ്മമാരുടെയും, സത്യത്തിനുവേണ്ടി ദാഹിക്കുന്ന യുവത്വത്തിന്റെയും ആകെപ്പുകയാണെന്ന് രാഹുലിനെ അനുകൂലിക്കുന്നവർ ഇന്നുറച്ചു വിശ്വസിക്കുന്നു...
https://www.facebook.com/Malayalivartha

























