അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ

തന്നെ വിജയിപ്പിക്കുക എന്ന് പറഞ്ഞ് യുപിയിൽ നിന്ന് ആരും അഘോരിയെ കേരളത്തിലേക്ക് അയച്ചില്ല. നടക്കുന്നത് കള്ള പ്രചാരണമെന്ന് തിരുവനന്തപുരം സെൻട്രൽ ബിജെപി സ്ഥാനാർത്ഥി കരമന ജയൻ. നിലവിൽ മാധ്യമങ്ങൾ വഴികാണുന്ന അഘോരി കേരളത്തിൽ എത്തിയെന്നതും അദ്ദേഹവുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയെന്നതുമെല്ലാം വസ്തുതാപരമായുള്ള കാര്യങ്ങൾ ആണ്. എന്നാൽ ബിജെപിയ്ക്ക് വേണ്ടി അദ്ദേഹത്തെ ആരും ഇവിടെ പ്രത്യേകമായി എത്തിച്ചതല്ല അതേ പറ്റി തങ്ങൾക്ക് അറിയില്ല എന്നും കരമന ജയൻ വ്യക്തമാക്കി. അതേ സമയം തിരഞ്ഞെടുപ്പ് ആവേശത്തിൽ തലസ്ഥാനത്ത് ബിജെപിയ്ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























