'പുതിയ ക്യാമ്ബയിന്‍ — എന്റെ വക 800! അതുതന്നെയാണ് കേന്ദ്രവും പറഞ്ഞത്. മുന്‍ഗണന ഇല്ലാത്തവര്‍ക്കായി 800 രൂപ കൊടുത്ത് സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ വാങ്ങിക്കൊള്ളാന്‍...' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍

മുന്‍ഗണന ഇല്ലാത്തവരും സൗജന്യ വാക്സീന്‍ ഉപയോഗിച്ചത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. പുതിയ ക്യാമ്ബയിന്‍ എന്റെ വക 800 എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലാണ് ശ്രീജിത്തിന്റെ വിമര്‍ശനം.
സൗജന്യമായി വാക്സിന്‍ വാങ്ങി ഉപയോഗിച്ചിട്ട് പിന്നീട് പണം നല്‍കുന്നതിനേക്കാള്‍ നല്ലത്, മുന്ഗണനയില്ലാത്തവര്‍ ആദ്യമേ പണം നല്‍കി വാക്സിന്‍ മേടിക്കുന്നതാണെന്ന് പോസ്റ്റില്‍ പറയുന്നു. അതുതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതെന്നും സാധനം വാങ്ങി ഉപയോഗിച്ച് അതിന് പണം നല്‍കിയിട്ട് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത് പ്രഹസനമാണെന്നും ശ്രീജിത്ത് പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പുതിയ ക്യാമ്ബയിന്‍ — എന്റെ വക 800!
അതുതന്നെയാണ് കേന്ദ്രവും പറഞ്ഞത്. മുന്‍ഗണന ഇല്ലാത്തവര്‍ക്കായി 800 രൂപ കൊടുത്ത് സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ വാങ്ങിക്കൊള്ളാന്‍. അതുവാങ്ങി ഉപയോഗിച്ചിട്ട് സംസ്ഥാന സര്‍ക്കാരിന് അതിന്റെ പണം ഞാന്‍ കൊടുക്കുന്നേ എന്നു പറഞ്ഞിട്ട് എന്ത് ഗുണം?
കടയില്‍ കയറി സാധനം വാങ്ങി പണം കൊടുക്കുന്നതിനു തുല്യം. ദാമോദരേട്ടന്റെ പലചരക്കു കടയില്‍ നിന്ന് വെളിച്ചെണ്ണ വാങ്ങിയിട്ട് 250 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിയിട്ട് എന്ത് കാര്യം? അതുപോലെ തന്നെ. കൊടുക്കുന്നവര്‍ ദയവായി 1600 രൂപ കൊടുക്കൂ. അതാകുമ്ബോള്‍ മറ്റൊരാള്‍ക്കുള്ള വാക്സിന്‍ എങ്കിലും സൗജന്യമാക്കാം.
ഓക്കെ, ബെയ്.
https://www.facebook.com/Malayalivartha