ബൈക്ക് മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; വെഞ്ഞാറമൂട് സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

ബൈക്ക് മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ സ്വദേശി അരുണ്‍ ആണ് രക്ഷപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ചൊവ്വാഴ്ച രാത്രി വാഹനപരിശോധനയ്ക്കിടെ കഴക്കൂട്ടം ബൈപ്പാസ് ജങ്ഷനില്‍ വെച്ച് മോഷ്ടിച്ച ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ കഴക്കൂട്ടം പോലീസ് പിടികൂടിയിരുന്നു .
ബൈക്കിന്റെ നമ്ബര്‍ മാറ്റിയതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ടുപേരെ പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് മൂന്നാമന്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ശേഷം പിടിയിലായവരുമായി പോലീസ് വലിയകട്ടയ്ക്കാലില്‍ തെളിവെടുപ്പിന് എത്തിച്ച സമയം അരുണ്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അരുണിനൊപ്പം പിടിയിലായ വെഞ്ഞാറമൂട് സ്വദേശി സിദ്ധാര്‍ഥ് റിമാന്‍ഡിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി .
https://www.facebook.com/Malayalivartha