ഏഴുദിവസത്തിനകം രോഗമുക്തി; കോവിഡ് അടിയന്തര ചികിത്സയ്ക്ക് വിരാഫിന് അനുമതി നൽകി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സൈഡസ് കാഡില ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയുടെ കൊവിഡ് മരുന്നിന് അനുമതി. തീവ്രത കുറഞ്ഞ കൊവിഡ് രോഗബാധിതരുടെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന വിരാഫിന്‍ മരുന്നിനാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ (ഡി.ജി.സി.എ) അടിയന്ത്ര ഉപയോഗത്തിന് അനുമതി നല്‍കിയത്.
പ്രായപൂര്‍ത്തിയായവരിലെ തീവ്രത കുറഞ്ഞ കൊവിഡ് രോഗബാധയ്ക്കാണ് വിരാഫിന്‍ ഉപയോഗിക്കുക. വിരാഫിന്‍ നല്‍കിയ 91.15 ശതമാനം രോഗികളും ഏഴുദിവസത്തിനകം ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ നെഗറ്റീവ് ആയതായി സൈഡസ് കമ്ബനി അറിയിച്ചു. ഒരു ഡോസ് വിരാഫിന്‍ തൊലിക്കടിയിലേക്ക് കുത്തിവെക്കുകയാണ് ചെയ്യുന്നത്.
ഈ മരുന്ന് നല്‍കുന്നതോടെ ഓക്സിജന്‍ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നും കമ്ബനി അവകാശപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ 20-25 കേന്ദ്രങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കേണ്ടതിന്റെ ആവശ്യകത വിരാഫിന്‍ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha