കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 38 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 38 ലക്ഷം രൂപ വില വരുന്ന 858 ഗ്രാം സ്വര്‍ണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. സംഭവത്തില്‍ മലപ്പുറം സ്വദേശി ഷമീം എന്നയാളാണ് പിടിയിലായത്.
ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ഷമീം കരിപ്പൂരില്‍ എത്തിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.വി രാജന്റെ നിര്‍ദ്ദേശ പ്രകാരം സൂപ്രണ്ടുമാരായ സി. സുരേഷ് ബാബു, പ്രവീണ്‍ കുമാര്‍, സന്തോഷ് ജോണ്‍, ഇന്‍സ്‌പെക്ടര്‍മാരായ പ്രതീഷ് എം, മുഹമ്മദ് ഫൈസല്‍, ഇ.വി മോഹനന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.
https://www.facebook.com/Malayalivartha