ഐസലേഷന്‍ വാര്‍ഡില്‍നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതിയെ പോലീസ് പിടികൂടി; കോവിഡ് പോസിറ്റീവായ കൗമാരക്കാരനെ കോവിഡ് സെന്ററിലേക്ക് മാറ്റി

ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍നിന്ന് ചാടിപ്പോയ കോവിഡ് പോസിറ്റീവായ മോഷണക്കേസ് പ്രതിയെ പോലീസ് പിടികൂടി. തഴു വംകുന്ന് സ്വദേശിയായ 17-കാരനെയാണ് പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെയാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. പിപിഇ കിറ്റ് ധരിപ്പിച്ച് പ്രതിയെ പിന്നീട് കോവിഡ് സെന്ററിലേക്ക് മാറ്റി.
ശനിയാഴ്ച പുലര്‍ച്ചെയാണ് 17 കാരനെ ആദ്യം പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തൊടുപുഴ ടൗണ്‍ഹാളിനു സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്ന് 11 ഫോണുകളും അനുബന്ധ സാധനങ്ങളും കവര്‍ന്ന കൗമാരക്കാരന് പോലീസ് പട്രോള്‍ സംഘത്തിന്റെ മുന്നില്‍ വന്നുപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു.
ആന്റിജന്‍ ടെസ്റ്റില്‍ പ്രതി പോസിറ്റീവാകുകയും തുടര്‍ന്നു ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഐസൊലേഷന്‍ വാര്‍ഡില്‍ പോലീസ് കാവലുണ്ടായിരുന്നില്ല. ഇത് മുതലെടുത്തായിരുന്നു രക്ഷപ്പെടല്‍.
https://www.facebook.com/Malayalivartha